രക്തസാക്ഷി നീയെത്ര ഭാഗ്യവാൻ.....
നിന്നെയോർത്ത് അഭിമാന പുളകിതരാവുന്നൊരാളും....
ഫൈസലെന്നും യാസറെന്നും പലതാവാം നിൻ പേരുകൾ.....
ഖുർആനിൻ മാധുര്യം ശ്രവിച്ച് ഉമറിൻ പാഥപുൽകിയവൻ നീ......
ഖുർആനിൻ മാധുര്യം തേടി അലയാതെ DJ മ്യൂസിക്കും തേടി പോയവൻ ഞാൻ...
പാരമ്പര്യത്തിൻ മാറാപ്പുപേറി സത്യപാഥയിലെത്തിയവൻ ഞാൻ.....
സത്യ മതത്തെ അടുത്തറിഞ്ഞതും നീയേ....
അത് വഴി അത്യുന്നതങ്ങളിൽ എത്തിയതും നീയേ....
നീ അത്യുന്നതങ്ങളിൽ പാറിപ്പറക്കുമ്പഴും.....
ഇങ്ങിവിടെ അലയൊലികൾ തീരുന്നില്ല നിൻ രക്തസാക്ഷിത്വത്തെ ചൊല്ലിയായ്....
വിളിച്ച തക്ബീറിൻ അലയൊലി വാനിലുയർന്നതിന് സദ്ദും മദ്ദും കൂടിയെന്ന് ചിലർ.....
കഫം തുണിക്ക് കട്ടി കുടിയെന്ന് മറ്റ് ചിലർ.....
അവർ കൊതിക്കുന്നില്ല നീ കൈവരിച്ച മാർഗം....
അവർ ഓർക്കുന്നില്ല നീ കൈവരിച്ച അത്യുന്നതങ്ങളുടെ മഹത്വം....
ഞങ്ങളിവിടെ തുടരുന്നു വഴുപ്പലക്കലുകൾ ഭംഗിയായ്....
ഞങ്ങളിവിടെ തുടരുന്നു പഴിചാരലുകൾ ഭംഗിയായ്......
പൊറുക്കണം നീ നിന്നെ വെച്ചുള്ള കോമാളിപ്പേകുത്തുകളോട്....
പറയണം നീ ദൈവത്തെ കണ്ടാൽ.......
നാഥാ ഒന്ന് നേരിട്ടവതരിക്കൂ ഈ കൗമിനിടയിലേക്ക്....
നൽകണം അവർക്കും നീ ഞാൻ കൈവരിച്ച അത്യുന്നതങ്ങളിലൊരിടം.....
-----------------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment