വര്ഷങ്ങള്ക്ക് മുന്പ് കുറ്റൂർ കെ എം എച് എസിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം
ക്ലാസ്സിലെ ബോർഡ് അന്നൊക്കെ മരത്തിന്റേതായിരുന്നല്ലോ
മൂന്നു കാലിൽ രണ്ട് ചെറിയ കൊളുത്തുകൾ ഘടിപ്പിച്ചാണ് ബോർഡ് വെച്ചിട്ടുള്ളത്
അന്നൊരു ദിവസം ഞങ്ങളുടെ കലശലായ കളിയിൽ ബോർഡ് മറിഞ്ഞു വീണു ഒരു കൊളുത്ത് പൊട്ടി
തൽകാലം ടീച്ചർ വരുന്നതിനു മുൻപ് ഒപ്പിച്ചു വെച്ച് ബോർഡ് നേരെയാക്കി
ഒന്ന് തൊട്ടാൽ മതി താഴെ വീഴും ആ കോലത്തിലാണ് സ്ഥിതി
ടീച്ചർ വന്നു ബോർഡിൽ എഴുതാൻ തുടങ്ങിയാൽ കാലിൽ വീഴും തീർച്ച
അങ്ങിനെ ടീച്ചർ വന്നു , അറിഞ്ഞവരെല്ലാം ശ്വാസം അടക്കിപിടിച്ചു കാത്തിരുന്നു
വിചാരിച്ച പോലെ അത് സംഭവിച്ചു
ടീച്ചർ എഴുത്ത് തുടങ്ങി ....
ട്ടോ ... ബോർഡ് താഴെ
ഭാഗ്യം , ടീച്ചറെ കാലിൽ വീണില്ല
ആര് ചെയ്തു , പിന്നെ ചോദ്യം ചെയ്യലായി. ആരും ഉത്തരം പറഞ്ഞില്ല
അതിന്റെ ഇടയിൽ പെൺകുട്ടികളിൽ ആരോ ടീച്ചറുടെ ഭീഷണിയിൽ പേടിച്ചു ഞങ്ങൾ രണ്ടാം ബെഞ്ചുകരുടെ പേര് പറഞ്ഞു, ഞങ്ങളെ മുഴുവൻ പൊക്കി
കേസ് ഹെഡ് മാസ്റ്ററുടെ അടുത്തെക്ക് ഫോർവേഡ് ചെയ്തു
പ്രതികളായി ഞങ്ങളെ ഹെഡ് മാസ്റ്റർക്ക് മുൻപിൽ ഹാജരാക്കി
ഹെഡ് മാഷ്‌ക്ക് ഞങ്ങളെ മുഖം സുപരിചിതമാണ് , കൂടാതെ ഇത്തിരി "നല്ല കുട്ടികൾ" ആണെന്ന ഒരു തോന്നലും ....
കാര്യങ്ങളൊക്കെ അന്വേഷിച്ച ശേഷം
മാഷ് പറഞ്ഞു
നിങ്ങൾ ചെയ്‌യൂല എന്നറിയാം, നിങ്ങളൊക്കെ നല്ല കുട്ടികളാണല്ലോ എന്നാലും നിങ്ങൾ അത് നന്നാക്കി കൊണ്ട് വരിം
അങ്ങിനെ ഞങ്ങൾ സ്കൂളിന്റെ പിന് വശത്തുള്ള അബ്ബാസ് കാക്കാന്റെ അടുത്ത് നിന്നും കൊളുത്തു നന്നാക്കി പ്രശ്‌നം പരിഹരിച്ചു ഒരു വിധം തടി സലാമത്താക്കി .
----------------------------
നജ്മുദ്ധീൻ അരീക്കൻ
No comments:
Post a Comment