തത്തമ്മക്കൂട് നിനക്ക് എന്ത് നൽകി എന്ന ചോദ്യത്തിന് എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത് എന്റെ നാട്ടുകാരുടെ മനസ്സറിഞ്ഞ പുഞ്ചിരിയാണ്.
നമ്മൾ ഒരേ നാട്ടുകാരായിട്ടും
അപരിചിതരെ പോലെ വഴി നടന്നവരായിരുന്നു.
പരസപരം അറിയാനും ഹസ്തദാനം ചെയ്യാനും സമയം കിട്ടിയിരുന്നില്ല,
തത്തമ്മക്കൂട്ടിലെ സ്നേഹസമ്പർക്കമാണ് നമ്മെ ഇണക്കിചേർത്തത്.
വലിയ പദ്ധതികളൊന്നും തത്തമ്മക്കൂട് ഏറ്റെടുത്തിട്ടില്ല.
ലഹരി നിർമ്മാർജ്ജനമടക്കമുള്ള വലിയ പദ്ധതികളിൽ തൊട്ടപ്പോൾ തുടക്കത്തിൽ തന്നെ കൈ പൊള്ളിയതും നല്ല ഓർമ്മയുണ്ട്.
എന്നാലും നിരാശയില്ല.
നാട്ടു സമ്പർക്കത്തിന്റെ ഹൃദ്യാനുഭവങ്ങളാണ് കൂടിന്റെ ഏറ്റവും വലിയ നൻമ.
നാട്ടിലെ മറ്റേതൊരു കൂട്ടായ്മക്കും ഇത്ര നിർലോഭം പകർന്ന് തരാൻ കഴിഞ്ഞിട്ടുമില്ല.
ഒരാളെ പോലും വ്യക്തിപരമായി നോവിക്കാതെ, കുത്ത് വാക്ക് പറയാതെ,
പരിഹാസത്തിന്റെ പുളിച്ച് കേട്ടിയ വാക്കുകൾ ചർദിക്കാതെ സോഷ്യൽ മീഡിയയിൽ പെരുമാറാം എന്നതിന്റെ പ്രായോഗികതയാണ് ഒരു വർഷത്തെ കൂട് കാലം നമ്മെ പഠിപ്പിച്ചത്.
ഈ പാഠങ്ങൾ നമ്മുടെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്നലത്തെ സായാഹ്നത്തിൽ മനസ്സറിഞ്ഞ പുഞ്ചിരി കൊണ്ടും ഹസ്തദാനം കൊണ്ടും കുശലാന്വേഷണങ്ങൾ കൊണ്ടും മനസ്സിണക്കത്തിന്റെ നേരനുഭവങ്ങൾ പകർന്ന
ഫൈസൽ മാലികിനോടും, ആഷിയോടും ഒന്നു കൂടി ചിരിക്കാൻ പൂതി തോന്നുന്നു😀
〰〰〰〰〰〰〰〰〰〰
സത്താർ കുറ്റൂർ
അഡിമിൻ വിഭാഗം
തത്തമ്മക്കൂട്
No comments:
Post a Comment