കോപം വരാത്തവരുണ്ടാവില്ല എന്നാൽ വന്ന കോപം പിടിച്ചു നിർത്താൻ കഴിയണം. അത് വലിയൊരു കഴിവാണ്. നാം മക്കളോടുമൊക്കെ ദേഷ്യപ്പെടും. ആ ദേഷ്യം പിന്നെ മൂത്ത് അടിപിടിയിലേക്കും അനാവശ്യ സംസാരത്തിലേക്കും നമ്മെ നയിക്കും. കോപം നിയന്ത്രിക്കുക എന്നത് വലിയ പുണ്യമാണ്. സൂറ: ആലു ഇംറാറ്റൻ അല്ലാഹു (സു) ആകാശ ഭുമിയോളം വിശാലതയുള്ള സ്വർഗം വാഗ്ദാനം ചെയ്ത മുത്തഖികളുടെ സ്വഭാവം എടുത്ത് പറഞ്ഞത് അവർ കോപം വന്നാൽ പിടിച്ചു നിർത്തുന്നവരും ജനങ്ങൾക്ക് മാപ്പ് നൽകുന്നവരുമാണെന്നാണ്. മുത്ത് നബി (സ) ദേഷ്യം നിയന്ത്രിക്കാൻ ഒരു പാട് ഉപദേശങ്ങൾ അരുളിയിട്ടുണ്ട്.
" കോപം ശൈത്വാനിൽ നിന്നാണ്. അവനെ പടച്ചത് തീയിൽ നിന്നാണ്. വെള്ളം തീയിനെ അണക്കും . അത് കൊണ്ട് ദേഷ്യം വന്നാൽ നിങ്ങൾ വുളൂ ചെയ്യക."
"എതിരാളിയെ മറിച്ചിടുന്നവനല്ല മല്ലൻ, മറിച്ച ദേഷ്യം വരുമ്പോൾ പിടിച്ചു നിർത്തുന്നവനാണ് "
കോപം വരുമ്പോൾ നടക്കുന്നവർ ഇരിക്കട്ടെ... ഇരിക്കുന്നവൻകിടക്കട്ടേ "
നാമൊക്കെ മക്കൾ ഒരു തെറ്റ് ചെയ്യണ്ട എന്ന് പറഞ്ഞത് വീണ്ടും ചെയ്താൽ ദേഷ്യപ്പെടും. ശിക്ഷിക്കും .. ഓർത്തുനോക്കുക: നമ്മുടെ റബ്ബ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും നാമെത്ര തവണ ആവർത്തിക്കുന്നു. റബ്ബിന് എത്ര ദേഷ്യമുണ്ടാകും! എത്ര ശിക്ഷയായിരിക്കും നമ്മെ കാത്തിരിക്കുന്നത്!
അത് കൊണ്ട് ദേഷ്യം വന്നാൽ നിയന്ത്രിക്കുക... ദേഷ്യം പിടിപ്പിക്കാതിരിക്കുക. നാഥൻ അനുഗ്രഹിക്കട്ടേ
------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment