ഒരു വർഷത്തെ പ്രവാസത്തിനു ശേശം നാട്ടിലെത്തിയതു പ്രമാണിച്ചു ബന്ധു ജനങളെ കാണാനിറങ്ങിയ ഒരു വൈകുന്നേരം...
അപ്രദീക്ഷിതമായി ഒരു വാട്സ് ആപ് മെസ്സെജ്
" ഞാൻ നാട്ടിലെത്തി"
വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഉള്ള പരിചയമാണു. സ്വന്തം നാട്ടു കാരനാണെങ്കിലും ഇതു വരെ നേരിട്ട് കണ്ടിട്ടില്ല.
നേരിട്ടോന്നു കാണണം പരിചയപ്പെടണം,
വിഷദ വിവരങ്ങൾ ആരാഞ്ഞ് മെസ്സെജ് അയച്ചപ്പൊ മറുപടി ഇല്ല. 😴
യാത്രാ ക്ഷീണം കൊണ്ട് ഉറങ്ങുകയായിരിക്കും.
ഏതായാലും രാത്രി ഒന്നു ഇറങ്ങണം.
സന്ദർഷനങൾ വേഗം തീർത്ത് കക്കാടം പുറത്തേക്കു വച്ചു പിടിച്ചു.
ലക്ഷ്യം ഒന്നു മാത്രം സൈബർ മറയത്തുണ്ടായിരുന്ന സുഹൃത്തിനെ നേരിട്ട് കാണണം, പരിചയപ്പെടണം.
കക്കാടം പുറത്തു ഉണ്ടാകുമായിരിക്കും, അല്ലെങ്കിൽ മില്ലിന്റെ അവിടെയാണു വീട് എന്നു കേട്ടിരുന്നു, അവിടെ എവിടെയെങ്കിലും കാണണം.
അങ്ങിനെ,
പള്ളിയുടെ മുംബിലെത്തിയപ്പോൾ രണ്ടു പേർ നിൽക്കുന്നു.
ഘഹനമായ ചർച്ചയിലാണു.
അന്താരാഷ്ട്ര ചർച്ച നടത്തിക്കൊണ്ടിരിക്കുന്ന ആ രണ്ട് പേരെ ഞാൻ ശ്രദ്ദിച്ചു.
ഇതു തന്നെ അല്ലെ ഞാൻ തേടി നടന്ന വള്ളി,
ഇതിപ്പൊ വള്ളി മാത്രമല്ലല്ലൊ, കൂടെ മറ്റൊരു മരം കൂടി കാലിൽ ചുറ്റിയല്ലോ..😀
"അസ്സലാമു അലൈകും, ഫൈസൽ മാലിക്, സത്താർ സാഹിബ് ?"
"അതെ"
"എന്നെ മനസിലായോ"
"എവിടെയോ... ക..."
ഫൈസൽ സാഹിബ് മുഴുമിപ്പിക്കുന്ന തിനു മുംബ് സത്താർ സാഹിബിന്റെ സൈഡിൽ നിന്നും ഉത്തരം വന്നു,
"അഷ്കർ"
പിന്നെയും കുറച്ച് കുശലാന്വേഷണത്തിനു ശേശം വീണ്ടും കാണാം എന്ന് പറഞ് പിരിഞ്ഞു.
😍😍😍❤
--------------------------
അഷ്‌കർ പി. പി.
No comments:
Post a Comment