Saturday, 3 December 2016

📗📘📔📗📙📖 ജിദ്ദൊട്ടിക്കാരുടെ വീട് 📗📘📔📗📙📖


ജിദ്ദൊട്ടിക്കാരുടെ വീട് എന്നാണ് ആ വീട് എന്റെ ചെറുപ്പത്തിൽ അറിയപ്പെട്ടിരുന്നത് . ഊക്കത്തെ പള്ളിയിലേക്കുള്ളഇറക്കത്തിൽ ഇടത് വശത്ത് പള്ളിപറമ്പിനോട് തൊട്ടു ചാരിയായിരുന്നു ആ വീട്. മുസ്ഹഫുകളും കിതാബുകളും മറ്റു ബുക്കുകളം നന്നായി ബൈൻഡു ചെയുകയാണ് ആ വീട്ടുകാരുടെ ജോലി. രണ്ട് ചട്ടയും അതിനടയിൽ തോലും (ജിൽ ദ്) വെച്ച് ഭംഗിയായി ഒട്ടിച്ച് കിതാബുകൾ ബൈൻഡ് ചെയ്യുന്നവരായത് കൊണ്ടാണ് ജീൽ ദൊ ട്ടിക്കാർ എന്നും അത് ലോപിച്ച് ജി ദ്ദൊട്ടിക്കാർ എന്നും പേർ വന്നത്. നീ ണ്ട് നരച്ച താടിയുള്ള ഒരു വയസ്സനും വെള്ളമക്ക ന യും വെള്ളകുപ്പായവും വെള്ള തുണിയുമുടുത്ത ഒരു വയസ്സിയും ചെറുപ്പക്കാരനായ മകനുമാണ് ജോലിക്കാർ. ഏത് കുത്തഴിഞ്ഞ പുസ്തകവും അവിടെ എത്തിയാൽ അവരുടെ കരവിരുതിൽ പുതുമണമുള്ള പുത്തൻ ബുക്കാകും. ഇല്ലായ്മയുടെ അക്കാലത്ത് പഴയ നോട്ട് ബുക്കിന്റെ എഴുതാത്ത പേജുകൾ ഒരുക്കൂട്ടി എത്രയോ നോട്ടുബുക്കുകൾ ഞാനൊക്കെ ഉണ്ടാക്കിച്ചിട്ടുണ്ട്. മർഹൂം AU എറമു മൊല്ലയുടെ ജ്യേഷ്ടൻ കുഞ്ഞിമൊയ്തീൻ ക യാ യി രു ന്നു ആ വൃദ്ധർ. നല്ല അറിവുള്ള ഒരു മൊല്ലയായിരുന്നു അവരും. ഖുർആൻ മിക്കവാറും ഹിഫ്ളായിരുന്നു. വലിയ വലിയ കിതാബുകൾ വരെ ആ കൊച്ചു വീട്ടിൽ വെച്ച് ബൈൻഡ് ചെയ്തിരുന്നു.വി ദുരദിക്കുകളിൽ നിന്ന് പോലും കഷ്ണം പറിഞ്ഞ മുസ്ഹഫുകളും കിതാബുകളുമായി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. മുസ്ഹഫ് താളുകളിൽ അക്ഷരങ്ങൾ മാഞ്ഞു പോയത് ഹാഫിളായ ഇദ്ദേഹം തന്നെ എഴുതിച്ചേർത്തിരുന്നത്രെ. രജിസ്റ്ററാ ഫീസിൽ നിന്നും മറ്റു സർക്കാർ രേഖകൾ സൂക്ഷിച്ച സ്ഥലത്ത് നിന്നും വരെ പഴയ രജിസ്റ്ററുകൾ കേട് തീർക്കാൻ നമ്മുടെ നാട്ടിലെത്തിച്ചിരുന്നു എന്നറിയുമ്പോഴാണ് വയസ്സു ചെന്ന ആ കൈകളുടെ മാഹാത്മ്യം ബോധ്യപെടുക . 
ഇങ്ങനെയൊക്കെ ആണെങ്കിലും ജി ദ്ദൊ ട്ടിക്കാരുടെ കുടുംബവുമായി നാട്ടുകാർക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അവർക്ക് തിരിച്ചും. ഏറെ വലുതായാരെയാണ് എനിക്ക് ആ രഹസ്യം പിടികിട്ടിയത്. ആ വീട്ടുകാർ കുറൂർ ശൈഖ് എന്ന ഒരു ശൈഖിന്റെ ത്വരീഖത്തുകാരായിരുന്നത്രെ. ബഹു- അബ്ദുൽ ബാരി മുസ്ലിയാർ ഊക്കത്ത് പള്ളിയിൽ വന്ന് ഇവർ പിഴച്ച ത്വരീഖത്തണെന്ന് വിധി പറയുകയും നാട്ടുകാർ ഇവരെ ബഹിഷ്കരിക്കുകയും ചെയ്യുകയാണുണ്ടായത്. ഇവരുടേതായി ഒരു സെന്റ് സ്ഥലവും പള്ളിപറമ്പിൽ ഇവർക്ക് ഉണ്ടായിരുന്നു. പിന്നീട് ഇവർ കിഴിശ്ശേരിയിലേക് മാറി താമസിക്കുകയുണ്ടായി. 
ഏതായാലും നമ്മുടെ നാട്ടുകാരെന്നല്ല, മറ്റു ദേശക്കാരും ഒരുപോലെ ആശ്രയിച്ചിരുന്ന ഒരു യന്ത്രസഹായവുമില്ലാതെ വളരെ കലാപരമായി എത്ര കീറി പറിഞ്ഞ പൊടിഞ്ഞ ഗ്രന്ഥങ്ങളും അതി വിദഗ്ധമായി ജിൽ ദ് ഒട്ടിച്ചിരുന്ന ഒരു തലമുറയാണ് നമ്മുടെ നാട്ടിൽ നിന്ന് വേരറ്റുപോയത്.

--------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment