Sunday, 11 December 2016

🎀🎀 നബിദിനം 🎀🎀


🌹30വർഷം മുൻപത്തെ ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിലെ ഒരു നബിദിനാ ഘോഷം
🛏🛏🛏🛏🛏🛏🛏🛏🛏

🎀 🎀  നബിദിനം  🎀🎀
🛏🛏🛏🛏🛏🛏🛏🛏🛏
നാളെ മദ്രസയിൽ നബിദിനപരിപാടിയാണ് 

ഇന്ന് മദ്രസ അലങ്കരിക്കാനും ഉസ്ഥാത് തന്ന പാട്ടും പ്രസംഗവും സംബാഷണവും കഥാ പ്രസംഗവും അവസാനമായി  ഒന്നു കൂടെ റിഹേഴ്സൽ നടത്തണം

 സംഭാഷണത്തിനും കഥാപ്രസംഗത്തിനും ലത്തീഫാണ് കൂടെ യുള്ളത്

 അവൻ ഇന്ന് സ്കൂൾവിട്ട ഉടനെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് മദ്രസയുടെ ജനലിലും വാതിലിലും അരങ്ങ് ഒട്ടിക്കാനുണ്ട്
അത് വാങ്ങാൻ ഉപ്പാനോട് പൈസവാങ്ങണം
 ഉസ്ഥാദ് എല്ലാവരോടും കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്
 വീട്ടിൽ ഈന്തും പട്ട യുള്ളവരോട് അതും ൽകൊണ്ടൂവരാൻ പറഞ്ഞിരുന്നു 
അത് എടുക്കണം ഗയ്റ്റ് അലങ്കരിക്കാനാണ് 

ഇങ്ങനെ ചിന്തിച്ചിരിക്കും ബോഴാണ് സ്കൂൾ വിടാൻ ജനഗണ മനക്കുള്ള ഒരു ബില്ല്
നീലാണ്ടൻ അടിച്ചത്

പ്രാർത്ഥനകഴിഞ്ഞ് കൂട്ടബില്ലടിച്ചപ്പോഴേക് സ്കൂൾ ഗേറ്റ് കടന്ന് ഒാടി വീട്ടിലെത്തി

 വേഗം കുളിച്ച് ഡ്രസ്സമാറി

 ഇമ്മാ ഞാൻ മദ്രസിക്ക് പോവാണ്
*  ഇന്നാ ഈചായേം പൂളേം തിന്ന്ക്കാണ്ട് പൊയ്കോ
 ഉമ്മ പറഞ്ഞു

***ഇച്ച് മാണ്ട നേരം വെെക്ണ്ട് മറ്റേകുട്ടൃാൾ ഇന്നെ കാത്ത്ക്ക്ണ്ടാവും ......
കുറച്ച് വെള്ളം മാത്രം കുടിച്ച് മദ്രസയിലെത്തി

മറ്റ് കുട്ടികളും എത്തിയിട്ടുണ്ട്

ഹംസ ഉസ്ഥാതും റഷീദ് ഉസ്ഥാതുമാണ് പരിപാടികൾ റിഹേഴ്സൽ നോകുന്നത്

എല്ലാവരും അകത്തേക്കു കേറി ഇരിക്കി

നാളെ പ്രകടനത്തിൽ പാടാനുള്ള പാട്ട് നമുക്ക് നോകാം
അതീന് പേര്നൽകിയവരെ വിളിച്ചു പാടിപടിപ്പിച്ചു

പിന്നെ ഒാരോരുത്തരുടെ പരിപാടിയും പരിഷോദിച്ചു

 ഉസ്ഥാതുമാർ  ഉറപ്പു വരുത്തി
ഇനി എല്ലാവരും അരങ്ങ് ഒട്ടിക്കാനും ബെഞ്ച് പിടിച്ച് നേരേയിടാനും നോകീ എന്ന് പറഞ്ഞു ഉസ്ഥാത് മാർ 
ഓഫീസിലേക് പോയി 

അപ്പോഴേകും ലൈറ്റ് സൗണ്ടിൻ്റെ ആളുകൾ എത്തി അവരുടെ പണി തുടങ്ങിയിരുന്നു

അന്നത്തെ കാലം ഇതൊക്കെ ഒര് അത്ഭുതത്തോടെ നോകി നിന്നിട്ടുണ്ട്

പിറ്റേന്ന് രാത്രി പരിപാടി ക്കുള്ള സ്പീകർ കെട്ടലും മൈക് ടെസ്റ്റ് ചെയ്യലും ടൃൂബ് ഫിറ്റ് ചെയ്യലും ഒക്കെ നടക്കുന്നുണ്ട്

സ്കൂൾ ചോറ്റുപുരയിൽ നാളെക്കുള്ള തേങ്ങാ ചോറും പോത്തു കറിക്കുള്ള ഏർപാടുകൾ മദ്രസകമ്മീറ്റിയുടെയും രക്ഷിതാക്കളുടെയും നേത്രത്വത്തിൽ നടക്കുന്നുണ്ട് 

മൈക്ക് ഫിറ്റിംങ് കഴിഞ്ഞാൽ ടെസ്റ്റ് ചെയ്യാൻ ഒരു പാട്ടു പാടാനുള്ള അവസരം ഉണ്ട്

 അതു കൂടി കഴിഞ്ഞിട്ടുവേണം വീട്ടിലേക് പോവാൻ


കുറച്ച്   കഴിഞ്ഞ് ഉപ്പ വന്നു 
വീട്ടിലേക് തന്നെ പോന്നു
അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല 

രാവിലെ നേരത്തെ പോവണം
പതാക 7മണിക്ക് ഉയർത്തും എന്ന് സദർ  ഉസ്ഥാദ്പറഞ്ഞിരുന്നു

രാവിലെനേരത്തേ ഉണർന്നു വേഗം കുളിച്ച് റെഡിയായി പുതിയ ഷർട്ടും തുണിയും ധരിച്ചു മദ്രസയിലെത്തി

പതാക ഉയർത്താനുള്ള കൊടി കെട്ടുന്നു ഉസ്ഥാദുമാർ
ജാഥയിലേകുള്ള മൈക സെറ്റ് റെഡിയാകുന്നു വേറൊരുകൂട്ടർ ആബ്ലിഫയറും ബേറ്ററിയും വെയ്ക്കാൻ 
എെസ് കച്ചവടക്കാരൻ കുഞ്ഞാലികാക്കാൻറെ സൈകിളുമായി അദ്ദേഹം എത്തിയിട്ടുണ്ട്


അന്ന് ഇപ്പോഴത്തെ പോലെ ജീപ്പിലായിരുന്നില്ല മൈക് സെറ്റ് വെക്കാറ്
സൈകിളിൾ പലക വച്ച രണ്ട് ബേറ്ററിപെട്ടിയും ആബ്ലിഫയറും അതിനുമുകളിൽ വക്കും സൈകിൾ ഒരോരുത്തർ മാറി തള്ളി ക്കൊണ്ട് പോവും അതിൻറെ കൂടെ പാട്ട് പാടാനുള്ള വരും ഉസ്ഥാതുമാരും ഉണ്ടാവും സ്പികർ ഒന്നു മുന്നിലു  പിറകിലും ഓരോരുത്തർ പിടിച്ചിരിക്കും

 പതാക ഉയർത്താൻ പോവുകയാണ് എല്ലാവരും വരി വരി യായ് നിൽകുക
മൈകിലൂടെ ഉസ്ഥാത് വിളിച്ചു പറഞ്ഞു

എല്ലാവരും വരിയായ് നിന്നു 
പ്രസിഡൻറാണ് പതാകഉയർത്തുന്നത് രക്ഷിതാകളുംഎത്തിയിട്ടുണ്ട്
പതാക ഉയർത്തി സദർ ഉസ്ഥാതിൻറെ പ്രാർത്ഥനയും കഴിഞ്ഞു 
സ്വാഗത ഗാനത്തിനുള്ളവരെ വിളിച്ചു 
സ്വാഗത ഗാനവും കഴിഞ്ഞു 
ഇനി ജാഥ പുറപ്പടുകയാണ്
മുന്നിൽ വലിയ കുട്ടികളാണ് സ്പീകർ പിടിക്കുക
അതിനുപിറകിൽ സ്പീകറിൻറെ വയർ പിടിച്ച് കൊണ്ടാണ് ജാഥ പോവാറ്

കക്കാടം പുറം മദ്രസയിലെ സ്പീകർ പിടിച്ചിച്ചിരുന്നത് 
മരമില്ലിനടുത്ത് താമസിച്ചിരുന്ന അലവികാക ആയിരുന്നു

 കൂലൂ തക്ബീർ,,, അള്ളാഹു അക്ബർ 
ഹമാരാ തക്ബീർ ,,,,,,,,,, അള്ളാഹു അക്ബർ

 എന്നിങ്ങനെ മുദ്രാവാകൃം വിളിച്ച്  പാട്ടുകൾ പാടികൊണ്ടാണ് ജാഥ പോവുന്നത്

പോവുന്ന വഴികളിലൊക്കെ മിഠായികളും പായസവുമായി ആളുകൾ കാത്തിരിക്കുന്നുണ്ടാവും

**ജാഥക്ക് സ്വീകരണം തന്നോരിലാകയും നന്ദികൾ നേർന്നിടുന്നേ.....ആയിരം.നന്ദീകൾ നേർന്നിടുന്നേ
ശീതള പാനീയം തന്നോരിലാകെയും നന്ദികൾ നേർന്നിടുന്നേ,,,,, ആയിരം നന്ദികൾ നേർന്നിടുന്നേ,,,

എന്നിങ്ങനെയുള്ള പാട്ടുകൾ പാടി നന്ദി അറിയിക്കും
എൻറെ കൂടെ പഠിച്ചിരുന്ന CV മജീദിൻറെ വീട്ടിൽ നിന്നും എല്ലാവർഷവും കറിയുണ്ടാവും അതും കുടിച്ച് മദ്രസയിലേക് തന്നെ മടങ്ങും

പിന്നെ മൗലൂദും ദുആയും കഴിഞ്ഞാൽ ചോറ് പൊതിയും വാങ്ങി വീട്ടിലേക്ക്
പോക്കറ്റിലും തുണിയുടെ മടിക്കുത്തിലും നിറയെ മിഠായിയും ഉണ്ടാവും 

അന്ന് വൈകുന്നേരമായിരിക്കും ബാക്കിയുള്ള മത്സരങ്ങൾ അത് വാശിയേറിയതായിരിക്കും
പരിപാടികൾ കാണാൻ കഴിയുന്നത് വരെ രക്ഷിതാകളും നാട്ടുകാരും സജീവമൊയി ഉണ്ടാവും

പരിപാടിയിൽ വിജയിച്ചവർക്കും പങ്കെടുത്തവർകുമുണ്ടാവും സമ്മാനം

സ്പീകറും വയറും പിടിക്കാൻ കിട്ടുക എന്നത് അന്നത്തെ കാലത്ത് സംഭവമായിരുന്നു

അന്ന് ദഫ് മുട്ട് നമ്മുടെ പ്രദേശങ്ങളിൽ എത്തിയിട്ടില്ല

ആദ്യമായി ദഫ് മദ്രസയിലെത്തിയത് ചേറൂർ  എത്തീംഖാനയിൽനിന്നും അൽഹുദയിലേക്ക് കുട്ടികളെ കൊണ്ട് വന്നിട്ടായിരുന്നു

അൽഹുദയി ലെപ്രകടനം അവസാനിക്കുന്നത്  കുട്ടൃാലി ഹാജിയുടെ വീട്ടിലായിരിക്കും

അവിടെ വച്ച് കുട്ടി കളുടെ ദഫ് കളിക്കും

അത് കാണാൻ വലിയ ജനക്കൂട്ടം തന്നെയുണ്ടാവും

--------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment