Thursday, 8 December 2016

🌺🌺അബൂട്ടിയുടെ കിനാക്കൾ🌺🌺 (അദ്ധ്യായം: 2)


(അദ്ധ്യായം: 2)

അതെന്താ? ഖദീജയുടെ ചോദ്യം. അതോ അവനീ ഗ്രാമത്തിന്റെ സ്വത്താ ... എനിക്കും സൈദാക്കാക്കും അവൻ സ്വന്തം മോനേ പോലെയാ...... ഞങ്ങൾക്കെന്നല്ല. ഈ നാട്ടിലെല്ലാർക്കും അവനങ്ങിനയാ.... ആ ഒരു സ്വതന്ത്രവും ഈ നാട്ടിലെ എല്ലാ വീട്ടിലും അബൂട്ടിക്ക് ഉണ്ട്.
" എന്താ ആമിനോ " പത്തു മണി കഞ്ഞി കുടിക്കാറുവുമ്പോഴേക്കും ഒരു നാട്ടുവർത്താനം? എന്ന് ചോദിച്ചു കൊന്ന് അങ്ങേതിലെ നാരായണിയമ്മയും എത്തി. "ആ "ഞങ്ങൾ നമ്മുടെ അബൂട്ടിയുടെ കാര്യം പറഞ്ഞ് കൊണ്ട്രിക്കുകയായിരുന്നു.
ആണോ - ആ....ഖദീജയുമുണ്ടോ? കേൾക്കണേ ഖദീജാ ഈ അബൂട്ടിയുണ്ടല്ലോ ഞാൻ ദിനം പിടിച്ച് ആസ്പ്രതീൽ പോയപ്പോൾ രണ്ടീസം കിടക്കണം എന്ന് ഡാക്ക്ടർ പറഞ്ഞു. ആരുണ്ട് എനിക്ക് ഒരു തുണ' ഒരു മോനുണ്ടായിരുന്നത് നേരത്തേയങ്ങ് പോയില്ലേ? ഭാഗ്യത്തിന് അബൂട്ടിയുണ്ടായിരുന്നു അവിടെ അവനാ എനിക്ക് വേണ്ടി എല്ലാം ചെയ്ത് തിരിച്ച് വീട്ടിൽ കൊണ്ടാക്കിയത്.ആ സമയത്ത് ആമിനുവും ഇവിടെ ഇല്ലായിരുന്നു .ദൈവം ആ കുട്ടിക്ക് ആയുസ്സ് നീട്ടികൊടുക്കട്ടെ....
    അതാണ് അബൂട്ടി-നാട്ടിലെ ഓരോ വീട്ടുകാർക്കും വേണ്ടപെട്ടവൻ, ആ കൊച്ചുഗ്രാമത്തിൽ എന്തെല്ലാം പരിപാടികളുണ്ടോ...കല്ലാണം, നിശ്ചയം, അടിയന്തിരം, അബൂട്ടി ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. എവിടെയും നിറഞ്ഞ ചിരിയോടേ .. ആളുകളെ സ്വീകരിച്ചു കൊണ്ടും വേണ്ട ഒരുക്കങ്ങളെല്ലാം ശ്രദ്ധിച്ചു കൊണ്ടും അവനുണ്ടാകും - ഇനി അബൂട്ടിയെ കുറിച്ച് വിശദമായി പറയാം
×××××××××××××××××
ശാന്തമായി  ചെറിയ ഓളങ്ങളിട്ട് കൊണ്ട് ഒഴുകുന്ന കടലുണ്ടിപുഴയുടെ തീരത്തുള്ള കീരനെല്ലൂർ എന്ന മനോഹരമായ ഗ്രാമം.  ഭൂരിഭാഗം കർഷകരും നാടൻ പണിക്കാരും ഉള്ള എന്നാൽ ആളുകൾ തമ്മിൽ പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാത്രകയായി കാഴ്ച വെക്കാവുന്ന ഒരു പ്രദേശം. 
പുഴയിലേക്കു ആഞ്ഞു വീണു കിടക്കുന്ന തെങ്ങിലുടെ ഓടി അതിന്റെ അറ്റത്തു നിന്നും താഴെ പുഴയിലേക്ക് മലക്കം മറിയുന്ന നിക്കാറുമിട്ട കുട്ടികൾ. കുട്ടയിൽ ചീർപ്, കണ്ണാടി, കരിവള, കുപ്പിവള, തുടങ്ങി നാടൻ കോഴിമുട്ട വരെ വിൽക്കുന്ന കോഴിമുട്ടക്കാരൻ അയമുക്ക തലയിൽ കുട്ടയുമായി വീട് വീടാന്തരം കയറിയിറങ്ങുന്ന പതിവും ഈ ഗ്രാമത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. 
                നിറയെ കായ്‌ഫലമുള്ള തെങ്ങുകളും പൂത്തുലഞ്ഞു പരിമളം വീശുന്ന എരഞ്ഞി മരവും നിറയെ ഫലങ്ങളുള്ള മാവുകളും പ്ലാവുകളും അവയിൽ ചേക്കേറിയിട്ടുള്ള കുരുവികളും ഒപ്പം മേയാൻ വിട്ടിരിക്കുന്ന ആട്ടിൻ കൂട്ടങ്ങളും പശുക്കളെ മേച്ചു തിരിച്ചു വരുന്ന അമ്മമാരും കുട്ടികളും, വൈകുന്നേരമായാൽ പാടത്തു ഉഴുതു മറിച്ചു തോളിൽ കാലപ്പയുമായി മുന്നിൽ കാളകളെയും തെളിച്ചു വരുന്ന കർഷകനും, കൂട്ടമായി നിൽക്കുന്ന മുളകളുടെ മുകളിൽ ഊഞ്ഞാലാടുന്ന തത്തകളും അവയുടെ കൂട്ടമായിട്ടുള്ള സഞ്ചാരവും -ഒപ്പം നാടുവിലൂടെയുള്ള ചെമ്മൺ പാതയും, പുഴയിലൂടെ ഒഴുകുന്ന വള്ളങ്ങളും എല്ലാം കൂടി അഭൗമമായ ഒരു സൗന്ദര്യമാണ് ഈ ഗ്രാമത്തിനു നകുന്നത്. 
    കീരാനെല്ലൂരിലേക്കു കടന്നാൽ ആദ്യം കാണുന്നത് ഓടിട്ടതായ ചെറിയ വീടുകളും ഓല മേഞ്ഞ കുടിലുകളുമാണ്.  ഇതെല്ലാം കടന്നു ചെമ്മൺ പാതയിലൂടെ മുന്നോട്ട് പോയി ആദ്യം കാണുന്ന മുളങ്കൂട്ടത്തിനടുത്തു  നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ പ്രത്യേകം വെട്ടിയുണ്ടാക്കിയ ഇരു ഭാഗത്തും ചെറിയ മൈലാഞ്ചി ചെടികളും മറ്റും നിറഞ്ഞ പാതയിലൂടെ കുറച്ചു മുന്നോട്ടു പോയാൽ കാണുന്ന പടിക്കെട്ടും അതിനപ്പുറത്ത് പഴയകാല പ്രൗഢിയോടെ നിൽക്കുന്ന മാളിക കാണാം. ആ നാട്ടിലെ പ്രമാണിയായ ബാപ്പു ഹാജിയുടെ വീട്, മേത്തരം ഈട്ടിയും തേക്കും കൊണ്ട് കൊത്തിയെടുത്ത തൂണുകൾ ആ വീടിനു പ്രത്യേകമായൊരു ഭംഗിയും ആഢ്യത്വവും നൽകുന്നു. 
    മുൻവശത്തെ ചാരുകസേരയിൽ ഗാംഭീര്യത്തോടെ വയസ് 65ൽ   എത്തി നിൽക്കുന്ന ബാപ്പു ഹാജി ഇരിക്കുന്നു. നല്ല വെളുത്ത അലക്കി തേച്ച മുണ്ടും ഷർട്ടും, തോളത്തു ഒരു മേൽമുണ്ടും.  വീട്ടിലാണെങ്കിലും ഇതേ വേഷത്തിലല്ലാതെ മൂപ്പരെ കാണാൻ കഴിയില്ല. വൃത്തിയുടെ കാര്യത്തിൽ ഹാജിയാർ വളരെ കണിശക്കാരൻ ആണ്.  മുഖത്ത ഒരു കണ്ണട, കത്രിച്ചു വെട്ടിയ മീശ, അവിടവിടെ മാത്രം കുറച്ചു കറുപ്പുള്ള ബാക്കി ഭാഗം മുഴുവൻ വെളുത്ത ചെറിയ വെട്ടിയൊതുക്കിയ ഭംഗിയുള്ള താടി. ഒറ്റ നോട്ടത്തിൽ തന്നെ ആളുടെ പ്രൗഢിത്തം ആരെയും ആകർഷിക്കും. 
  'ആയിശോ' 'എടീ ആയിശോ'  -ഹാജിയാർ നീട്ടി വിളിച്ചു.  'എന്തോ' എന്നും ചോദിച്ചു കൊണ്ട് അടുക്കളയിൽ നിന്നും ഹാജിയാരുടെ ഭാര്യ ആയിഷുമ്മ പൂമുഖത്തെത്തി. 
'ഇങ്ങെടുക്ക്' എന്ന് പറഞ്ഞാൽ വെറ്റിലയിൽ നൂർ തേച്ചു അടക്കയും പുകയിലയും കൂട്ടി കൊടുത്തോളണം.  ആയിഷുമ്മ വേഗം മുറുക്കാൻ ഒരുക്കി മടക്കി കൊടുത്തു.  ' കുട്ടികളൊക്കെ എന്ത്യേ ?? ഘംഭീരുത്തോടെയുള്ള അന്വേഷണം. 
അഫ്സൽ മില്ല് പൂട്ടി വാറണാകുന്നേയൊള്ളൂ.  പിന്നെ നസീർ ആണെങ്കിൽ കട പൂട്ടണമെങ്കിൽ ഇഷാഹ് കഴിയണ്ടേ.  നൂർജുവും നജ്മുവും അപ്പുറത്തുണ്ട്. 
'അബുട്ടിയോ?? ഹാജിയാരുടെ   അടുത്ത അന്വേഷണം.  
'പറയുംപോലെ അവനെ കണ്ടില്ലല്ലോ' ആയിഷുമ്മന്റെ മറുപടി.  ഹാജിയാർ മെല്ലെ അകത്തേക്ക് പോയി 
                        

  

                  (   തുടരും )

(അദ്ധ്യായം: 1) 
(അദ്ധ്യായം: 2) 
(അദ്ധ്യായം: 3) 

(അദ്ധ്യായം: 4) 

No comments:

Post a Comment