(അദ്ധ്യായം:9)
വലിയ പട്ടണം. വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി കൊണ്ടിരിക്കുന്നു.റോഡുകള്‍ സന്ധിക്കുന്നിടത്ത് ഒരു ട്രാഫിക് പോലീസുകാരന്‍ വിസിലൂതിയും ബോര്‍ഡ് കാണിച്ചും ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനു വിശക്കാന്‍ തുടങ്ങി. അവിടെ കണ്ട ഒരു ഹോട്ടലില്‍ കയറി പുട്ടും കടലയും കഴിച്ചു. വിശപ്പടങ്ങിയപ്പോഴാണ് അറിയുന്നത് കയ്യില്‍ കാശില്ല എന്ന്. മെല്ലെ കൌണ്ടറിലിരിക്കുന്ന മുതലാളിയുടെ അടുതെത്തി ദയനീയമായ മുഖത്തോടെ അയാളെ നോക്കി. ഊം - പൈസയെവിടെ?? ' പൈസയില്ല' - ഒരു വിധം വിക്കി പറഞ്ഞൊപ്പിച്ചു. പിന്നെ?? ആ കടക്കാരന്‍ ഗൌരവക്കരനനെന്കിലും കരുനയുള്ളവനായിരുന്നു. നല്ല ഭംഗിയുള്ള കുട്ടി. കണ്ടിട്ട് നല്ല തറവാട്ടില്‍ പിറന്നതാണെന്ന് തോന്നുന്നു. നീ എവിടുന്നാ? - ദൂരെ - അവന്‍ ദൂരേക്ക് കൈ ചൂണ്ടിക്കാണിച്ചു. ദൂരെ എന്ന് പറഞ്ഞാല്‍ ?? നിന്റെ വീട്ടുകാരൊക്കെ എന്ത്യേ?? - 'എനിക്കാരും ഇല്ല - ' പെട്ടെന്ന് അവന്റെ വായില്‍ വന്നത് അങ്ങിനെയാണ്. ഊം - ഏതായാലും നീ ഇവിടെ നിന്നോ - ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് ഭക്ഷണമൊക്കെ എടുത്തു കൊടുത്തോളണ്ണം. അങ്ങിനെ അബൂട്ടി അവിടെ സ്ഥിരമാക്കി. ഭരിച്ച പണിയൊന്നും ഉണ്ടായിരുന്നില്ല. മറ്റു പണികള്കെല്ലാം അവിടെ ആളുകള്‍ ഉണ്ടായിരുന്നു. വരുന്നവരില്‍ നിന്നു സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ വങ്ങലയിരുന്നു അവന്‍ ചെയ്തിരുന്നത്. സപ്ലൈകും മറ്റും വേറെ ആളുകളുണ്ടായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അബൂട്ടിയെ ഹോട്ടലില്‍ എത്തുന്ന ആളുകള്‍ക്കും വലിയ ഇഷ്ടമായിരുന്നു. ഇത് കടയുടമക്കും അവനിലുള്ള മതിപ്പ് വര്‍ധിപ്പിച്ചു.
ഒറ്റക്കിരിക്കുമ്പോള്‍ അവന് വീട് ഓര്‍മ വരും. സങ്കടം വരും. ജമീലയും മുനീറയെയും കൊണ്ട് വൈകുന്നേരങ്ങളില്‍ കറങ്ങുന്നതും മറ്റും അറിയാതെ അവന്റെ മനസ്സില്‍ ഓടിയെത്തി.ഒരാവേഷത്തിനു നാട് വിട്ടതാണ്.ഇനി മടങ്ങണം. - എങ്ങനെ? - അറിയില്ല - ഉപ്പ ഒരിക്കലല്ലേ തന്നെ അടിച്ചുള്ളൂ- സലീമിനെയൊക്കെ അവന്റെ ഉപ്പ എപ്പോഴും അടിക്കാറുണ്ട്. - എന്നിട്ട് അവന്‍ നാട് വിട്ടോ - ഇല്ലല്ലോ - പിന്നെ താനെന്തിനു വീട് വിട്ടു പോന്നു - കുറച്ചു കൂടി കഴിയട്ടെ - എന്നിട്ട് തിരിച്ചു പോകണം - സഹോദരങ്ങള്‍ക്ക് മിട്ടായിയും മറ്റും കൊണ്ട് പോകണം. ഉമ്മനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കണം. ഉപ്പയോട് മാപ്പ് പറയണം.
അബൂട്ടി അവിടെയെതിയിട്ടു എട്ടു മാസം കഴിഞ്ഞു. വീട്ടിലേക്കു മടങ്ങണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ആരോടും ഈ സംഗതികള്‍ പറഞ്ഞതുമില്ല.
*-----*----*
ഇതിനിടക് ആണ്
പലപ്പോഴും കച്ചവടത്തിനായി പട്ടണത്തില്‍ വരാറുള്ള ബാപ്പു ഹാജി - സാധാരണ ചായ കുടിക്കാന്‍ കയറാരുള്ളത് അബൂട്ടി നില്‍കാരുള്ള ഹോട്ടലില്‍ ആണ്. ഈ കുട്ടിയുടെ സാമര്‍ത്യവും ചുറു ചുറുക്കും അന്നേ അദ്ധ്യേഹം ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം കടയുടമയോട് അവനെപറ്റി ചോദിച്ചറിയുകയും ചെയ്തു. കുട്ടിയെ തന്നോടൊപ്പം വീട്ടിലേക്ക് കൊണ്ട് പോകട്ടെ എന്ന് ആവശ്യപ്പെട്ടു. ഹാജിയാരുടെ പത്രസില്‍ മയങ്ങിയിരുന്ന കടക്കാരന്‍ അതിനു സമ്മതിക്കുകയും ഹജിയരോടൊപ്പം അവനെ അയക്കുകയും ചെയ്തു. അങ്ങനെയാണ് അബൂട്ടി കീരനെല്ലോരിലെതിപ്പെടുകയും ചെയ്യുന്നത്.
( തുടരും )
(അദ്ധ്യായം: 1)
(അദ്ധ്യായം: 2)
(അദ്ധ്യായം: 3)
(അദ്ധ്യായം: 4)
--------------------------------
നൗഷാദ് പള്ളിയാളി
No comments:
Post a Comment