മൂന്നാം ഭാഗം
നാസറും നസീറും അവനവന്റെ ജോലി യിലേർപ്പെട്ടു.
നാസറാണാക്കാഴ്ച ആദ്യം കണ്ടത്. ചുവന്നക്കാറ് ഗൈറ്റിന്റെ പുറത്ത് ഒരു മൂലയിൽ തൊഴിലാളികൾക്ക് കാണാൻ ക്കഴിയാത്ത രൂപത്തിൽ നിർത്തി പതുക്കെ നടന്നാണ് ജിലാനി സാധാരണ വരാറ് പതിവ്്
കമ്പനിയുടെ സൂപ്പർവൈസറാണ് സുഡാനിയായ ജീലാനി '
തൊഴിലാളികളുടെ പേടിസ്വപ്നമാണ് ജീലാനി. അവൻ സൈറ്റിൽ വന്നാൽ തിരിച്ച് പോവുന്നത് വരെ മിഷീന്റെ ശബ്ദമല്ലാതെ വേറെ ആളു ഗളുടെ ശബ്ദം കേൾക്കൂല.
പക്ഷെനാസറിന്ന് ജീലാനിയുമായി നല്ലൊരു ബന്ധമുണ്ട്. നാസറാണ് ജീലാനിയുടെ വണ്ടി ദിവസവും തുടച്ച് കൊടുക്കൽ.
പുറത്ത് നിന്നുള്ള വിസക്കാരാണ് ( ഫ്രീ വിസ ) നാസറും.നസീറും. അതാണ് അവർ രണ്ട് പേരും കമ്പനി റൂമിലല്ലാതെ പുറത്ത് റൂമിൽ
താമസിക്കാൻ കാരണം. അ പ്പൊഴൊക്കെ ജി ലാനി വന്ന വിവരം അറിയാതെ നസീർ നസീറിന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്.
പെട്ടെന്നാണാ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്. ജീലാനി അതാ നാസറിനോട് എന്തോ പറയുകയും പോക്കറ്റിൽ നിന്ന് റിയാലെടുത്ത് നാസറിനു നേരെ നീട്ടുകയും ചെയ്യുന്നു. എത്രയാണ് സംഖ്യ എന്ന് വെക്തമല്ല. ഇത് കണ്ടത് മുതൽ നസീറിന്ന് തുടങ്ങി ചൊറിച്ചിൽ '
എത്താപ്പൊ ജീലാനി ഓനോട് പറിണ്ട് 'പൈ സിം കൊട്ത്തല്ലൊ? എത്രപ്പത് കൊട്ത്തത് എന്നിങ്ങനെ അവന്റെ മനസിനെ അലട്ടാൻ തുടങ്ങി.
ജീലാനി പറഞ്ഞതും കൊടുത്തതും യഥാർത്തത്തിൽ ലോഡ് എടുക്കാൻ വരുന്ന ട്രൈലർ ഉടമസ് ഉദി പത്ത് റിയാൽ ജീലാനിയെ ഏൽപിച്ച് തൊഴിലാളികളും ലോടീന്ന് വരുന്ന വണ്ടിക്കാരും നിസ്കരിക്കുന്ന ഒരു ശെണ്ടുണ്ട് കമ്പനി ഗൈറ്റിന്റെ പുറത്ത് മൈതാനത്ത്' അത് അടിച്ച് വാരി വൃത്തിയാക്കാൻ വേണ്ടി ഏൽപിച്ചിരുന്നു. ആ കാര്യമാണ് നാസറിനെ ഏൽപിക്കുന്നത് നെസീറ് കണ്ടത്.ഇന്ന് എന്തെങ്കിലും പത്ത് റിയാലുണ്ടാക്കുന്നത് നാസറിന്ന് കാണിച്ച് കൊട്ക്കണമെന്ന് മനസിൽ കരുതി പണിക്ക് വന്ന നസീറിന്റെ മാനസികാവസ്ഥ പറയാതെ തന്നെ നമുക്ക് ഊഹിക്കാമല്ലോ ....?
ത്രുടരും)
( ഭാഗം - 01 )
( ഭാഗം - 02 )
( ഭാഗം - 03 )
------------------------
ഹനീഫ P. K.
No comments:
Post a Comment