മഴക്കാലം എന്നത് മനസിൽ ഓർമ്മകളുടെ ഒരു പെരുമഴക്കാലമാണ്...
മഴ തിമർത്ത് പെയ്യുന്നു അതൊന്നും ഷാഹിദ് അറിഞ്ഞില്ല അവന്റെ മനസ് നിറയെ നാളത്തെ തിരിച്ച്പോക്കിനെ കുറിച്ച് മാത്രമായിരുന്നു....
ഇന്നുവരെ കളിച്ച് രസിച്ച് നടന്നപ്പോൾ ആറു മാസത്തെ പരോൾ കഴിഞ്ഞത് അയാൾ അറിഞ്ഞില്ല തിരിച്ച് പോക്കിനെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത ഒരു പിരിമുറുക്കം മനസിന്റെ ഏതോ ഒരുകോണിൽ. വരാനിരിക്കുന്ന നാളെകളെ കുറിച്ചോർത്ത് അയാൾ എല്ലാം മനസിന്റെ കോണിൽ താഴിട്ട് പൂട്ടി വെച്ച് വീണ്ടും പ്രവാസത്തിലേക്ക് യാത്രയായി.....
തലമുറതലമുറകളായി മരുപച്ചതേടി വന്ന മരുഭൂമണ്ണിൽ തന്റെ പഴയ തട്ടകത്തിൽ അയാളെത്തി. നാളെ കമ്പിനിയിൽ പോയി പണിയിൽ കയറണം എത്രയും കടങ്ങളെല്ലാം തീർത്ത് എത്രയുംപെട്ടെന്ന് നാട്ടിൽ അണയണം എല്ലാവരെയും പോലെ ഷാഹിദും ചിന്തിച്ചു.....
തിരിയുന്ന കാലത്തിന്റെ സൂചിയോടൊപ്പം എന്തോ ഇപ്രാവശ്യം ഷാഹിദിന് ജോലി സ്ഥലം മാറേണ്ടതായിവന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും പട്ടണത്തിന്റെ പളപളപ്പിലേക്ക് കമ്പനി അയാളെ പറിച്ച്നട്ടു.
മാവേലിയെപ്പോലെ എപ്പോഴെങ്കിലും വന്നു പോകുന്ന വെള്ളവും റോഡിലെ തിരക്കും എല്ലാം ആദ്യo അവന് അവിടുത്തെ ജീവിത ശൈലിയോട് പൊരുത്തപ്പെടാൻ പാടുപെട്ടു.....
ഷാഹിദിന് കൂട്ടുകാരനായി ശരീഫിനെ കൂടെ കിട്ടിയതോടെ അവൻ തീർത്തും ആന്തരീക്ഷത്തോട് പോരുത്തപ്പെ്പടാൻ കഴിഞ്ഞു. ആഴ്ച്ചയിലെ അവസാന നാൾ അവർ നാട്ടുകാരോടൊപ്പം ഒത്ത്കൂടി നാട് ഓർമകൾ പങ്കുവെച്ചു കളിച്ചും ചിരിച്ചും കടം കൊടുത്തും കടം വാങ്ങിയും ഉള്ളതായ ആ സൗഹൃദ അന്തരീക്ഷം നാടിവിട്ടതിന് ഷാഹിദിന് പുതിയ ഒരു അനുഭവമായി.....
ഒരു ഒഴിവ് ദിവസം കുട്ടുകാരുമായി അവന്റെ വണ്ടിയിൽ കറങ്ങാനിറങ്ങിയതായിരുന്നു ഷാഹിദ്. പട്ടണത്തിന്റെ തിരക്കിൽ തിരക്ക് കൂട്ടി തിക്കിതിരക്കി ഓടുന്നവന് തിക്കാതെ തിരക്കാതെ വാഹനം ഓടിക്കാൻ പഠിപ്പിക്കാനാണ് പണിക്യാമറ (സാഹിർ )യുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പണി കിട്ടീട്ടുണ്ട് കമ്പനിയിലെ പല മഹാൻമാർക്കും എന്ന് ഷാഹിദ് കേട്ടിട്ടുണ്ട്. കേട്ട് കേൾവി മാത്രം ഉണ്ടായിരുന്ന ക്യാമറയെ കുറിച്ച് ഷാഹിദിന് ദർശന സാഫല്യം നിറവേറിയത് ഇവിടെ വന്നതിന് ശേഷവുമാണ്....
പാട്ടും നാട്ടുവർത്തമാനങ്ങളും കളികളുമായി കൂട്ടുകാരെയും വഹിച്ച് കൊണ്ട് ഷാഹിദിന്റെ പേടകം ഉരുണ്ടു കൊണ്ടേയിരുന്നു. ലക്ഷ്യസ്ഥാനത്തിന് കുറച്ച് മുമ്പായി ഒരു ക്യാമറ സിഗ്നൽ മറികടക്കേണ്ടതായി വന്നു ഷാഹിദ് വണ്ടി നിർത്തി ഹരിതവർണ്ണം തെളിയുന്നതിനായി കാത്തിരിന്നു ഇടക്ക് പുറകേ നിന്ന് ഒരു അശരീരി
എടാ പോയത്തക്കാരാ റൈറ്റ് കട്ട് ഫ്രീയാ
തിരിഞ്ഞ് നോക്കിയപ്പോ തന്റെ ചങ്ക് ബ്രോ ശരിഫ് പിൻസീറ്റിലിരുന്നു അലറിയതായിരുന്നു. ശരീവിന്റെ വാക്ക് വേധ വാക്യം എന്നോണം ഷാഹിദ് വണ്ടി റൈറ്റിലേക്കെടുത്തു.....
ക്യാമറകൾ മിന്നി മറിഞ്ഞു ഒരു നിമിശത്തേക്ക് മിന്നുന്ന ക്യാമറകൾക്ക് മുന്നിരുന്ന് അവനൊന്ന് പുളകിതനായി....
പടച്ചോനെ അടിച്ചടാ ക്യാമറ ഷാഹിദിന്റെ ദയനീയ ശബ്ദം പേടകത്തിനുള്ളിലുള്ളവരുടെ കാതുകളിൽ ആഞ്ഞു പതിച്ചു.....
ക്യാമറയുടെ മിന്നുന്ന മിന്നായം ഒക്കെ കണ്ടിട്ടും ശരീഫ് പറഞ്ഞു അത് അന്നല്ല റൈറ്റ്കട്ട്ഫ്രീയാ കൂട്ടുകാരുടെ വാക്കു കേട്ട് അവർ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു......
രണ്ട് നാളുകൾക്കപ്പുറം മേനേജർ വിളിപ്പിച്ചു
A B K 3883 നിന്റെ വണ്ടിയല്ലേ.... നിന്റെ വണ്ടിക്ക് ഒരു ട്രാഫിക്പിഴ ഉണ്ട്.
കമ്പനി അടച്ചിട്ടുണ്ട് ശമ്പളത്തിൽ നിന്ന് പിടിക്കും...
അയാൾ ആ വെള്ള പേപ്പർ ഷാഹിദിന് നേരേ നീട്ടി SR 3000 അവൻ അയാളിൽ നിന്നും ആ കുറി കൈപ്പറ്റി
സൗഹൃദങ്ങൾക്ക് മുമ്പിൽ ആ 3000 റിയാലിന്റെ വില എത്രോയോ ചെറുതായതാവാം അയാളെ അത് അലോസരപ്പെടുത്തിയില്ല..
കാലങ്ങൾ കാല സൂചി യോടൊപ്പം തിരിഞ്ഞ് കൊണ്ടേയിരുന്നു എന്നാൽ ഇന്നും ഷാഹിദിന് ട്യൂബ് മിന്നുമ്പോഴും ഫോട്ടോ എടുക്കുമ്പൊഴും ഷാഹിദിന്റെ കാതുകളിൽ ആ വാക്കുകൾ എവിടെ നിന്നോ പറന്നെത്തും.
എടപോയത്തക്കാരാ റൈറ്റ് കട്ട് ഫ്രീയാടാ
---------------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment