Saturday, 30 September 2017

നാടിന്റെ പെരുന്നാൾ കോടിയായി നമ്മുടെ പെരുന്നാൾ പതിപ്പ്.....


🌸🌸🌸🌸🌸🌸🌸
ഒരു ദേശത്തിന്റെ സ്നേഹ കൂട്ടായ്മയായ തത്തമ്മക്കൂട് പുറത്തിറക്കിയ പെരുന്നാൾ പതിപ്പ് ശ്രദ്ധേയമായി.
കഴിഞ്ഞ രണ്ട് വർഷത്തോളമായി നാടിന്റെ സർഗാത്മക ഇടമായി നിലനിൽക്കുന്ന ഓൺലൈൻ കൂട്ടായ്മ നാട്ടുകാർക്ക് നൽകുന്ന  ആദ്യ വിഭവമാണിത്.
കൂടെഴുത്തുകാരുടെ സൃഷ്ടികൾ മാത്രമാണ് ഇതിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കഥ, കവിത, അനുഭവം, തുടങ്ങി വിത്യസ്ത സ്വഭാവത്തിലുള്ളതാണ് ഇതിലെ ഓരോ എഴുത്തും.

തത്തമ്മക്കൂട് പെരുന്നാൾ പതിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ പതിപ്പിന്റെ അകം
➖➖➖➖➖➖➖
പേജ് 1
പെരുന്നാളോർമ്മകൾ
✍ ഫൈസൽ മാലിക്ക്

ഒരു നാടുണരുന്നതിന്റെ ചിറകനക്കങ്ങൾ
✍ സത്താർ കുറ്റൂർ

പേജ് 2

പ്രവാസിയുടെ പെരുന്നാൾ
✍ KM ശരീഫ്

പ്രവാസി ബാല്യങ്ങളിൽ നഷ്ടമാവുന്നത്......
✍പരി സൈതലവി

പേജ് 3
പ്രവാസം, നാടിന്റെ നാൾവഴികൾ
✍ ലതീഫ് അരീക്കൻ

ഓർമ്മ മേയുന്ന ഓലപ്പുരകൾ

KMകുഞ്ഞഹമ്മദ് കുട്ടി

വ്യാഴാഴ്ചയിലെ വിരുന്ന് പോക്ക്
✍VN ഹബീബുള്ള

പേജ് 4
ഒരു പ്രവാസിയുടെ ഡയറി കുറിപ്പ്
✍ ജാബിർ അരീക്കൻ

നൻമ വിചാരങ്ങൾ
✍PKഅലി ഹസ്സൻ

ദൂരം (മിനികഥ)

അരീക്കൻ മുഹമ്മദ് കുട്ടി

ഓർമ്മയുണർത്തുന്ന സൈക്കിൾ ബെല്ലുകൾ
✍ KM മുസ്തഫ

ജിന്ന്
✍MRC

പേജ് 5
അബ്ദുവിന്റെ പട്ടം
✍അന്താവ

പ്രവാസിയുടെ കണ്ണുനീർ
✍ ഉസാമ പി കെ

കുട്ടിക്കാലത്തെ പെരുന്നാളോർമ്മ
✍ ശിഹാബ് VN

പേജ് 6
130 കൂട് ബന്ധുക്കളുടെ ഫോട്ടോ

നാല് കവിതകൾ
➖➖➖➖➖
തത്തമ്മക്കൂട്
✍ അരീക്കൻ മൊയ്തീൻ കുട്ടി

പ്രതീക്ഷ
✍ അൻവർ ആട്ടക്കോളിൽ

സാഫല്യം
✍ ഇർഷാദ് അരീക്കൻ

ഇരുട്ടിന്റെ മനസ്സ്
✍ അജ്മൽ പി പി







------------------------------------
തത്തമ്മക്കൂട് 
അഡ്മിൻ ഡെസ്ക്ക്


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
--------------------------------------------------------------------------------------------------------------------------


4 comments:

  1. എല്ലാ തത്തകൾക്കും സുഖമെന്ന് കരുതുന്നു. അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് എനിക്കും സുഖം!
    എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എല്ലാ തത്തകളും കൂട്ടിൽ വന്ന് പോകുന്നില്ലേ? കൂടുമായി ബന്ധപ്പെടാറില്ലേ? വാട്സ് അപ്പും ഫെയ്സ് ബുക്കും ടെലഫോണും ഉള്ള ഇക്കാലത്ത് എന്തിനാ ഇപ്പോ ഇങ്ങനെ ഒരു കത്ത് കൂട്ടിലേക്കയക്കുന്നതെന്ന് ചില തത്തകൾക്കെങ്കിലും തോന്നിയേക്കാം. എന്നാൽ അതിന് കാരണം നമ്മുടെ സപ്ലിമെന്റ് തന്നെ!
    സപ്ലിമെന്റ് കിട്ടി. വളരെയധികം സന്തോഷിക്കുന്നു.ഫൈസൽ മാലിക്കിന്റെ പെരുന്നാളോർമ്മകൾ വളരെ നന്നായിരിക്കുന്നു. അത് വായിച്ചപ്പോൾ എന്റെ ഓർമ്മകളാണതെന്ന് തോന്നിപ്പോയി.
    ഒരു നാടുണരുന്നതിന്റെ ചിറകനക്കങ്ങൾ എന്ന തലക്കെട്ടോടുകൂടി സത്താർജി എഴുതിയ ലേഖനം വളരെ ഹൃദ്യമായി .കൂട്ടിലെ മുഴുവൻ പ്രോഗ്രാമുകളും ഇത് വായിച്ചപ്പോൾ മനസ്സിൽ മിന്നി മറഞ്ഞു.
    സപ്ലിമെന്റിൽ എനിക്കേറ്റവും ഇഷ്ടമായത്, കെ ടി സൈതലവി ( പരി) എഴുതിയ പ്രവാസി ബാല്യങ്ങളിൽ നഷ്ടമാകുന്നത് ..... എന്ന ലേഖനമാണ്. ഇവിടെ (ഗൾഫിൽ) കുടുംബമായി താമസിക്കുന്നവരുടെ പച്ചയായ ജീവിതമാണ് ലേഖകൻ നമുക്ക് മുമ്പിൽ സമർപ്പിച്ചത്.
    കൂട്ടിലെ വാനമ്പാടിയും ന്യൂസ് റീഡറുമായ സിറാജ് അരീക്കനെ പരിചയപ്പെടുത്തിയത് നന്നായി.
    KM ഷെരീഫ് എഴുതിയ പ്രവാസിയുടെ പെരുന്നാൾ വായിച്ചു. അത് ഞങ്ങളുടെ പെരുന്നാളിനെയാണ് ലേഖകൻ നിങ്ങൾക്ക് മുന്നിൽ വെച്ചത്. നാടും വീടും കുടുംബത്തെയും വെടിഞ്ഞ് ഒരു യന്ത്രമനുഷ്യനെ പോലെ ജീവിക്കുന്ന പ്രവാസിയുടെ പെരുന്നാളാഘോഷം! അതാണ് തന്റെതായ ശൈലിയിൽ ഷെരീഫ് അവതരിപ്പിച്ചത്.
    ജാബിർ അരീക്കൻ എഴുതിയ പ്രൈവാസിയുടെ ഡയറിക്കുറിപ്പ് ഒന്നിനൊന്നു മെച്ചം എന്നു വേണം പറയാൻ. ഒരു പ്രവാസിയുടെയല്ല, ഓരോ പ്രവാസിയുടെയും ഡയറിക്കുറിപ്പാണ് സത്യത്തിൽ ജാബിർ എഴുതിയത്.
    കുറ്റൂർ എ മുഹമ്മദ് കുട്ടി എഴുതിയ ദൂരം എല്ലാവർക്കും ചിന്തക്ക് വകനൽകുന്നതാണ്. ഭാവിയെക്കുറിച്ചും അള്ളാഹു വിന്റെ ആജ്ഞയെക്കുറിച്ചും നമുക്ക് ചിന്തിക്കാനേ സമയമില്ല. ഒരു വലിയ പാഠമാണ് ലേഖകൻ തന്റെ ദൂരത്തിലൂടെ തുറന്നു കാട്ടിയത്.
    പി.കെ.അലി ഹസ്സന്റെ നൻമ വിചാരങ്ങൾ, നമുക്ക് പഠിക്കാനും ചിന്തിക്കാനും കൂടാതെ ഒരു മുന്നറിയിപ്പും കൂടിയാണ്. അൽപ ജ്ഞാനം കൊണ്ട് നമ്മൾ ഒരു കാര്യത്തിലും വിധി പറയരുത് എന്ന് ലേഖകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
    കെ.എം മുഹമ്മദ് മുസ്തഫ എഴുതിയ ഓർമ്മയുണർത്തുന്ന സൈക്കിൾ ബെല്ലുകൾ എന്ന അനുഭവകഥ വളരെ ഹൃദ്യമായി- നമുക്ക് കിട്ടുന്ന ഓരോരോ അനുഭവങ്ങളാണ് നമ്മുടെ ജീവിതത്തിൽ പിന്നീട് ഓരോ പാഠങ്ങളായി നാം പഠിച്ച് മനസ്സിൽ സൂക്ഷിക്കുന്നതെന്ന് തന്റെ കഥയിലൂടെ മുസ്തഫ നമ്മെ ഓർമ്മിപ്പിക്കുന്നു.
    ലത്തീഫ് അരീക്കൻ എഴുതിയ പ്രവാസം: നാടിന്റെ നാൾവഴികൾ എന്ന ലേഖനം വളരെ ഇഷ്ടപ്പെട്ടു. നമുക്കറിയാത്ത ഒരു പാട് കാര്യങ്ങളാണ് ചുരുക്കി ഇതിൽ വിവരിച്ചിട്ടുള്ളത്. നാം ഒരിക്കലും പ്രവാസം നിർത്താൻ പാടില്ല. പുതിയ പ്രവാസ മേഖലകണ്ടെത്താനാണ് ലേഖകൻ ഇതിലൂടെ പറയുന്നത്.
    ഓർമ്മ മേയുന്ന ഓലപ്പുരകൾ, കുഞ്ഞഹമ്മത് കുട്ടിയുടെ രചനകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഈ രചനയാണ്. ഒരു ഗ്രാമത്തിന്റെ സംസ്കാരവും അവരുടെ പച്ചയായ ജീവിതവുമാണ് ഓലപ്പുരയിലൂടെ നാം കണ്ടത്. ഞാനും ജനിച്ച് വളർന്നത് ഇതുപോലൊരു ഓലപ്പുരയിലാണ്. പക്ഷേ ആ ജീവിതസുഖം തന്റേതായ ശൈലിയിൽ തന്നെ കുഞ്ഞഹമ്മത്തുറന്നു കാട്ടി.
    ഹബീബുള്ള നാലുപുരക്കൽ എഴുതിയ വ്യാഴാഴ്ചയിലെ വിരുന്ന് പോക്ക് ഹൃദ്യമായി . ഇത് ഓരോരുത്തരുടെയും അനുഭവം തന്നെയാണ്. എന്നാൽ ഇന്നത്തെ ഇളം തലമുറക്ക് ഈ വിരുന്ന് പോക്കി നോട് താൽപര്യം തീരെയില്ലെന്നതാണ് വാസ്തവം ! ഇത്തരം അനുഭവകഥകൾ കൂട്ടിൽ നിറക്കണമെന്ന് ലേഖകനോട് ഒരഭ്യർത്ഥനയുണ്ട്.
    അദ്നാൻ അരീക്കൻ എഴുതിയ അബ്ദുവിന്റെ പട്ടം വളരെ നന്നായി. ഇന്നത്തെ കുട്ടികൾക് നഷ്ടമായ ഒരു വിനോദമാണ് അദ്നാൻ എഴുതിയത്.
    ഉസാമ പി.കെ. എഴുതിയ പ്രവാസിയുടെ കണ്ണുനീർ വായിച്ച് കണ്ണുകൾ ഈറനണിഞ്ഞു. ഉസാമ പറഞ്ഞതാണ് യാഥാർത്യം, പ്രവാസികൾക്ക് കണ്ണുനീരേയുള്ളൂ.
    കുട്ടിക്കാലത്തെ പെരുന്നാളോർമ്മ വായിച്ച് കഴിഞ്ഞപ്പോഴാണ് അതെഴുതിയത് ആരാണെന്ന് നോക്കിയത്. ശിഹാബുദീൻ നാലുപുരക്കൽ!
    ഇത്തരം ഓർമ്മകൾ കൂട്ടിലെ മിക്കതത്തകൾക്കും. ഉണ്ടാകും. കഥയുടെ തുടക്കത്തിൽ തന്നെ ലേഖകൻ 40 വർഷം പുറകിലേക്ക് എന്നെ നയിച്ചു.വായിച്ച് തീർന്നപ്പോൾ ഞാനൊരു കൊച്ചു കുട്ടിയായി .....
    വളരെ നന്നായിരിക്കുന്നു.
    മൊയതിൻ കുട്ടി അരീക്കൻ എഴുതിയ തത്തമ്മക്കൂടും അൻവർ ആട്ടക്കോളിൽ രചിച്ച പ്രതീക്ഷയും ഇർഷാദ് അരീക്കൻ എഴുതിയ സാഫല്യം അജ്മൽ പി.പി.യുടെ ഇരുട്ടിന്റെ മനസ്സും വളരെ നന്നായിരിക്കുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം!!!
    സപ്ലിമെന്റിലെ ഫോട്ടോ നന്നായിട്ടുണ്ട്. 130 ഫോട്ടോകളിൽ 129 ഉം പഴയ ഫോട്ടോകൾ കൊടുത്തപ്പോൾ | KTആലസ്സൻ കുട്ടി മാത്രം പുതിയ ഫോട്ടോ കൊടുത്തത് ശ്രദ്ധേയമായി.
    കൂട് മുതലാളിക്ക് ആദ്യമായി നന്ദി അറിയിക്കുന്നു ( സത്താർജി).
    അഡ്മിൻ ഡെസ്കിനോടും എന്റെ അന്യേഷണം പറയണം.
    ഇനി ഒന്നും കൂടുതലായി എഴുതുന്നില്ല. എല്ലാവർക്കും എന്റെ അസ്സലാമു അലൈക്കും.
    --------------
    MRC

    ReplyDelete
    Replies
    1. 👍🏻🌺💐🌷🌻
      ആദി പെരിയോനെ സ്തുതിച്ചു ഞാൻ തുടങ്ങട്ടെ.

      ഹജ്ജിന്റെ രാവിൽ കഅബം കിനാവ് കണ്ട്
      ജിദ്ദയിൽ നിന്ന് നിങ്ങളെഴുതിയ കത്ത് കിട്ടി വായിച്ചു.

      ഞങ്ങൾക്കെല്ലാം സുഖമാണിവിടെ - എന്നു തന്നെ എഴുതിടട്ടെ - മറുനാട്ടിൽ നിങ്ങൾക്കു മതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ.

      കത്ത് വായിച്ച് കോരിത്തരിച്ചു പോയി. വിശ്രമത്തിനായി കിട്ടുന്ന ഇടവേളയിലാണ് താങ്കളുടെ ഇടപെടലുകൾ എന്ന് അയൽപക്കത്തെ ഹനീഫ കാക്ക പറഞ്ഞപ്പോൾ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

      എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
      നേരിൽ കാണുമ്പോൾ പറയാൻ അതിലേറെയുണ്ട്.

      പൊന്ന് പെയ്യുന്ന ഈന്തപ്പനക്ക് ചോട്ടിൽ റിയാൽ വാരിക്കൂട്ടുന്ന തിരക്കാണെന്നറിയാം
      നിങ്ങൾക്ക് ആശയില്ലെങ്കിലും ഞങ്ങൾക്ക് കാണാൻ ബല്ലാത്ത പൂതിണ്ട്

      റൂഹ് പിടിക്കാൻ മലക്ക് പറന്ന് വരുന്നതിന് മുന്നേ മുഖദാവിൽ കാണാൻ റബ്ബ് വിധി തന്നീടട്ടെ എന്ന ദുആ യോടെ

      തൽക്കാലം കത്ത് ചുരുക്കീടട്ടെ.

      മഅസ്സലാമ
      ------------------
      ഫൈസൽ മാലിക്

      Delete
  2. MRCകാക്കാൻ്റെ കത്ത് വായിച്ചു രാവിലെ 5am നാണ് കണ്ടത് അപ്പൊ തന്നെ മറുപടീ എഴുതാൻ ആഗ്രഹമുണ്ടായിരുന്നു സമയം അനുവദിച്ചില്ല

    പിന്നെ മുഹമ്മദ് കുട്ടി കാക്കയും ഹനീഫ സാഹിബും എഴുതിയതും കണ്ടു വായിച്ചു

    എനിക്കും കിട്ടി സപ്ലിമെൻ്റെ് ഇന്നലെ കൂടിലെ അഡ്മിനും എൻ്റെ കുടുബക്കാരനുമായ ശരീഫും ലിയാക്കത്തും കൂടി എത്തിച്ചു തന്നു
    വളരെ സന്തോശം തോന്നിയ നിമിശം

    എനിക്ക് കുറച്ചു നോക്കാനെ സാധിച്ചുള്ളു കൂടെ ജോലി ചെയ്യുന്നവരും ഞാൻ ഒാരോന്ന് ക്കുറിക്കുംബോൾ നിനക്ക് വേറെ പണി ഇല്ലേ....എന്ന് പറഞ്ഞ് വിമർശിച്ചവരും കൂടിനെ കുറിച്ച് വാചാലനാവുംബോൾ എത്രയായാലും വാട്സപ്പല്ലേ...ഇതൊക്കെ ഒരുപാട് കണ്ടതാ എന്ന് പറഞ്ഞവരും കൈമാറി വായിച്ചു കൊണ്ടിരിക്കുകയാണ് വായിച്ചവർ ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ പ്രശംസിക്കുന്നുമുണ്ട്

    MRC കാക്കാൻ്റെ ജിന്ന്ഇത് സംബവ കഥയാണോ എന്ന് ചോദിച്ചവരുംഉണ്ട്

    ഈ എെകൃവും സന്തോശവും എന്നും നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹🌹
    ------------------------------
    ✍കുഞ്ഞഹമ്മദ് കുട്ടി കെഎം

    ReplyDelete
  3. From,
    Ashkar kakkadampuram,
    Shabiya 10. Mussafah,
    Abudhabi.
    UAE


    . ബി.
    പ്രിയപ്പെട്ട എം ആർ സി കാക്ക വായിച്ചറിയുവാൻ സഹോദരൻ അഷ്‌ കർ എഴുത്ത്‌,
    നിങ്ങൾ അയച്ച കത്ത്‌ കിട്ടി വായിച്ചു.
    സുഖം തന്നെ,
    സപ്ലിമന്റ്‌ വായിച്ച വിവരങ്ങളൊക്കെ കത്തിലൂടെ അറിയാൻ കഴിഞ്ഞു. എനിക്കും കിട്ടിയിരുന്നു സപ്ലിമന്റ്‌, പി ഡി എഫ്‌ ആയെന്ന് മാത്രം, അതുകൊണ്ട്‌ തന്നെ മുഴുവനൊന്നും വായിച്ചില്ല. എല്ലാം സമയമെടുത്തു വായിക്കണം. ഉപ്പോളമാകില്ലല്ലോ ഉപ്പിലിട്ടത്‌.
    സൗദിക്കാർ ഇങ്ങനെ സപ്ലിമെന്റും പിടിച്ച്‌ നിക്കുന്ന പോട്ടം കാണുംബൊ യു എ ഇ ക്കാരനായ നമ്മളെ ഖൽബിലെ പിടച്ചിൽ ആര്‌ കാണാനാ...
    എന്നാലും ഞാൻ അവസാന പേജ്‌ ആദ്യം നോക്കി. ഞാൻ കൊടുത്ത ഫോട്ടൊ വന്നിട്ടുണ്ടോ എന്ന് നോക്കാനായിരുന്നില്ല, മറിച്ച്‌ കൂടിന്റെ മൂലയി ഒളിച്ചിരിക്കുന്ന, ഗാലറിയിൽ മാത്രം ഒതുങ്ങിക്കൂടുന്ന തത്തകളുടെയും പലവിധ കഴിവു തെളിയിച്ച തത്തകളുടെയും മൊഞ്ചുള്ള മുഖമൊന്ന് കാണാനായിരുന്നു.
    ഫോട്ടൊ നോക്കിയപ്പോഴാണ്‌ സഹപാഠിയും സുഹൃത്തുമായ ഇഖ്ബാൽ ആലുങ്ങൽ ഇപ്പൊഴും കൂട്ടിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്‌. കുറെ കാലമായ്യിട്ട്‌ ഒരു വിവരവും ഇല്ലായിരുന്നു.
    പിന്നെ പല പരിജിത മുഖങ്ങളേയും കണ്ടു, അവരോടൊക്കെ ഇങ്ങളു പറയണം, കൂട്‌ വെറുതെ കാഴ്ചകൾ കണ്ട്‌ മാത്രം ഇരിക്കാനുള്ളതല്ലാ.. തായേരയിലിരുന്ന് ബിസായം പറാനുള്ളതാണെന്ന്.

    പിന്നെ ഒരു പ്രധാന കാര്യം പറയാനുള്ളത്‌, ആരെങ്കിലും യു എ ഇ യിലേക്ക്‌ വരുന്നുണ്ടെങ്കിൽ ഒരു സപ്ലിമന്റ്‌ കൊടുത്തയക്കാൻ പറയണം, നേരിട്ട്‌ എത്തിക്കാൻ ബുദ്ധിമുട്ടുള്ളവരാണെങ്കിൽ കൊറിയർ വിട്ടാലും മതി കായി ഞാൻ ഇബടന്ന് കൊടുത്തോളാം, സപ്ലിമന്റ്‌ അങനത്തന്നെ വായിക്കാനുള്ള പൂതി കൊണ്ടാണ്‌. ദുബായി ക്കാരൻ അബ്ദുള്ള കാക്ക നാട്ടിലാണെന്ന് തോന്നുന്നു. പെരുന്നാൾ അവധി കഴിഞ്ഞ്‌ വരുന്നുണ്ടെങ്കിൽ കൊണ്ടു വരാൻ പറയണം, അഡ്രസ്സ്‌ ഞാൻ പിന്നെ തരാം.

    ഇനിയും കുറെ അറിയിക്കാനുണ്ട്‌, ലീവുള്ള ദിവസമായിട്ടും വിളി കാണാത്തതിലുള്ള ബീവി യുടെ പരിഭവ മെസ്സേജ്‌ വന്നത്‌ കൊണ്ട്‌ മാത്രം നിർത്തുന്നു.
    ക്ഷേമങൾ നേർന്ന് കൊണ്ട്‌....
    മ അ സ്സലാമ,
    ----------------------
    അഷ്കർ കക്കാടം പുറം.

    ReplyDelete