നമ്മുടെ നാട്ടിലെ പഴയകാല പേരുകളുടെ പേരുകൾ തേടിപ്പോയാൽ രസകരമായ ചില ചിന്തകളിലെത്തിപ്പെടും.
പഴയ കാലത്ത് മക്കൾക്ക് സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും പേര് വെക്കൽ നിർബന്ധബുദ്ധിയായിരുന്നു -
എന്റെ വലിയ ജ്യേഷ്ഠന് ഉപ്പയുടെ ഉപ്പയുടെ പേരും വലിയ പെങ്ങൾക്ക് ഉപ്പയുടെ ഉമ്മയുടെയും പേരാണ്. രണ്ടാമത്തെ കാക്കാക്ക് ഉമ്മയുടെ ഉപ്പയുടെയും രണ്ടാമത്തെ പെങ്ങൾക്ക് ഉമ്മയുടെ ഉമ്മയുടെയും പേരാണ്. പക്ഷേ ഇന്ന് അതൊക്കെ മാറി എല്ലാരും ന്യൂ ജെൻ പേരിന് പിന്നാലെയായി.
എന്നാൽ പഴയ പേരുകളുടെയും വേര്മാന്തിനോക്കീട്ട് ഒരു പിടിയും കിട്ടുന്നില്ല. എന്നല്ല, പല പേരുകളും നാടനീകരിച്ച് അർത്ഥം വരെ മാറി.
മുഹ് യിദ്ദീനിൽ നിന്ന് മൊയ്തീനും കുഞ്ഞിമൊയ്തീനും തുടങ്ങി മൊയ്തുവും മോതിക്കുട്ടിയും വരെ ഉണ്ടായി.
മുഹ് യിദ്ദീൻ ഖോജയാകണം മൊയ്തീൻകോയ ആയത്.
ഏറെ പരിക്ക് പറ്റിയത് തിരുനാമം മുഹമ്മദിന് ആണ്. മയമദും മയമുട്ടിയും മമ്മദും മമ്മുട്ടിയും ഉണ്ടായി.
ശൈഖിൽ നിന്നാണോ ചേക്കു ഉണ്ടായത്.
അബ്ദു കൂട്ടി വിളിക്കുന്ന പേരാണ് ഏറ്റവും ഉത്തമം എന്ന് തിരുവചനം. അതിൽ തന്നെ അബ്ദുല്ലയും അബ്ദു റഹ്മാനും മുന്നിലാണ്. എന്നാൽ നമുക്ക് അബ്ദു കൂട്ടി വിളിക്കാൻ വലിയ മടിയാണ്. അങ്ങനെ റബ്ബിന്റെ തിരുനാമങ്ങളായ റഹീമും സമദും ഗഫൂറും ഒക്കെ നമുക്ക് കൂട്ടുകാരായി.
അബ്ദുറഹ്മാനെ അദ്റൈമാനാക്കി. അവറാൻ എവിടുന്ന് വന്നതാണാവോ?
മീറാനാണ് ബീരാനായത്. പരീത് ഫരീദാണ്. ഫക്രുദ്ദീനാണ് പക്രുവായത്.
അബൂബകറിനും ഒരു പാട് പരിക്കേറ്റു.
അeബാക്കരും പോക്കരും ഉണ്ടായി.
ഏനിക്കുട്ടിയും എറമുവിന്റെയും വേരുകൾ കണ്ടില്ല.
പെണ്ണങ്ങളെയും നാം വെറുതെ വിട്ടില്ല. ബീവി ഫാതിമയെ ബീപാത്തു വാക്കി. പത്തേമ യും പാത്തുട്ടിയും കുഞ്ഞി പാത്തുമ്മയും ഉണ്ടായി. ആയിശയെ ഐസയും കുഞ്ഞയ്സയും ഐസുമ്മുവുമായി ഐസാക്കി.
ഹവ്വാ ഉമ്മയാകണം ആയമ്മ ആയത്. ആസ്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കതിയക്കുട്ടിയും കുഞ്ഞിക്കതിയയും ഖദീജ ലോപിച്ചതാണ്. ഇനിയും ഉദാഹരണങ്ങൾ എല്ലാർക്കും പറയാനുണ്ടാകും
എന്തിന് പഴമക്കാരെ കുറ്റം പറയണം? എന്താ ന്യൂ ജെൻ പേരിന്റെ അവസ്ഥ?
അത് പിന്നീടാവാം. ഇപ്പോൾ കല്യാണതിരക്കിലാണ്.
-------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
പേരു പെരുമയെ ഭംഗിയായി അവതരിപ്പിച്ചു....👍🏾👍🏾👍🏾👏👏👏
ReplyDeleteനീളമുള്ള
പേരുകളായിരിന്നു പഴയ തലമുറക്കെങ്കിൽ
ന്യൂ ജനറേഷന്റെ
ഇന്റർനെറ്റ് യുഗത്തിൽ വേഗതയോടെ ഉപയോഗിക്കാനാവാം
രണ്ടക്ഷര പേരുകളിലേക്കു കൂടുമാറ്റപ്പെട്ടതു....
അറബികൾക്കിടയിൽ അബൂ ഹാഷിം അബൂ ഷുഹൈബ് എന്നൊക്കെ വിളിക്കുന്നതു കേട്ടു മക്കളായതിനു ശേഷമാണോ ഇവർക്കു പേരിടുന്നതെന്നു ചിന്തിച്ചിട്ടുണ്ട്
സൗദികൾ ഏറ്റവും കൂടുതൽ വിളിക്കുന്ന നാമം മുഹമ്മദ് എന്നാണു... ഏതൊരു വ്യക്തിയെയും അവർ മുഹമ്മദ് എന്നാണു അഭി സംഭോദന ചെയ്യൽ
അന്നും ഇന്നും മാറ്റമില്ലാതെ ഉപയോഗിക്കുന്ന പേരാണു ജമാലും ജമീലും അജ്മലും ....
രണ്ടക്ക പേരുകളിലതികവും അർഥമില്ലാത്തതോ മോഷമായ അർഥമുള്ളവയോ. ആണു....
എനിക്കേറ്റവും ഇഷ്ടമുള്ള പേരുകൾ
അജ് വയും....അടുത്തവൻ എന്നർതമുള്ള ഷാമിലുമാണു...
പുതു യുഗത്തിൽ ആയിഷ ഐഷ യായും
മൈമൂനയും ഫാത്തിമയും പേരിന്റെ വാലായും കൂട്ടി വിളിക്കപ്പെടുന്നു
എന്നിരുന്നാലും കുട്ടികൾക്ക് അ വെച്ച് പേരിടരുതെന്നാണു എന്റെ പക്ഷം...
എന്തെന്നാൽ പരീക്ഷക്കു ആദ്യ ബെഞ്ചിൽ ഇരിക്കേണ്ടി വരുന്നതു വല്ലാത്ത എടങ്ങാറു തന്നെയാണു...
----------------------
അജ്മൽ