കള്ളിച്ചെടികൾ കമാനങ്ങൾ തീർത്ത
വള്ളിപ്പടർപ്പുകൾ ചുറ്റിപ്പടർന്ന
മുള്ള് കൂർത്ത മൈലാഞ്ചി
ചെടി നിറഞ്ഞ
പള്ളിപറമ്പിലാണെന്റ സ്വപ്ന വീട്
പിറന്നു വീണയന്നേ വീടിനു തറയിട്ടു
പറന്നു പോയ് കാലം വീടിൻ പണി തീർത്തു
കുടിയിരിക്കാൻ വിളി വരും ഈ ലോക-
കുടിയിറക്കാൻ ആൾ വരും ഇന്നോ നാളെയോ
ഒന്നും ഒരുക്കിയില്ലീ വീട്ടിൽ രാപാർക്കാൻ
ഒട്ടും നിനച്ചില്ല ഇന്നീവിളി
കേൾക്കാൻ
ഒട്ടേറെ പാപത്തിൻ കട്ടിലിലേറി ഞാൻ
ഒട്ടു ഭയക്കുന്നു പുതിയ വീട്ടിൽ കേറാൻ
പുതിയ വീട്ടിൽ വെള്ളം വെളിച്ചം കിട്ടാൻ
പുതുമാരനെ പോൽ കിടന്നുറങ്ങാൻ
അമലുകൾ ചെയ്യാൻ തൗഫീഖേകണേ
അനുഗ്രഹം നൽകണേ തമ്പുരാനേ.
--------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ,
No comments:
Post a Comment