കൂട്ടിലെ പ്രമുഖ തത്തയായ ലത്തീഫ് സാഹിബിന്റെ അടുത്ത് ജോലി ചെയ്തിരുന്ന സമയത്ത്, ലത്തീഫ് വന്നിട്ട് പറഞ്ഞു ഇന്നൊരു ഗസ്റ്റുണ്ടാവുമെന്ന്! ഞാൻ മനസ്സിലുറപ്പിച്ചു ൻറെ സൈദ് തന്നെ.
ൻറെ സൈദിനെ മനസ്സിൽ കരുതി പോഷകാഹാരം തയ്യാറാക്കാൻ അടുക്കളയിൽ കയറി. ഫ്രീസർ തുറന്ന് 1300 g തൂക്കമുള്ള ഒരു കോഴിയെ പിടിച്ച് നീന്താനുള്ള സൗകര്യം ചെയത് കൊടുത്തു.
ഒരു മണിക്കൂറിന് ശേഷം വീണ്ടും അടുക്കളയിൽ കയറി.
നീന്തിത്തുടിച്ച് തളർന്ന് വെള്ളത്തിൽ മലർന്ന് കിടന്ന കോഴിയെ പിടിച്ച് കട്ടിംഗ് ബോർഡിൽ കിടത്തി. കഷ്ണങ്ങളാക്കി ചിക്കൻ മഞ്ചൂരിയുണ്ടാക്കി ഭദ്രമായി അടച്ചവെച്ച് മറ്റ് ജോലികളിൽ മുഴുകി.
ൻറെ സൈദ് വന്നില്ല. ഏകദേശം ഒരു മണി കഴിഞ്ഞ് കാണും. ലത്തീഫ് ഫ്ലാറ്റിൻറെ ഡോർ തുറന്ന് അകത്ത് വന്ന് പറഞ്ഞു.MRC നമ്മുടെ ഗസ്റ്റ് വന്നിട്ടുണ്ട്.
ഞാൻ നോക്കിയപ്പോൾ അഞ്ചരയടി ഉയരമുള്ള വെളുത്ത തടിച്ച മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ കയ്യിൽ ഒരു ബാഗുമായി നിൽക്കുന്നു!
ഇവനെ അറിയില്ലേ MRC യേ?
അറിയില്ലെന്ന് ഞാൻ പറഞ്ഞു.
അയാൾ കുറ്റൂർ കാരനായിരുന്നു.
ഒരു പ്രവാസി കൂടി പ്രവാസം തുടങ്ങുന്നു.
ചിലരൊക്കെ നേരത്തെ പോഷകാഹാരം എടുത്തു കഴിച്ചു.
നിങ്ങൾ പോഷകാഹാരം കഴിച്ചോളൂ .....
അത് പറഞ്ഞ് ലത്തീഫ് വെജിറ്റബിൾ മാർക്കറ്റിലേക്ക് പോയി.
പൊറോട്ടയും കുബ്സും ചിക്കൻ മഞ്ചൂരിയും മേശമേൽ തന്നെയുണ്ട്. രണ്ട് പ്ലെയ്റ്റും ഗ്ലാസ്സും ഞാനെടുത്ത് കൊണ്ടുവന്നു.
ഗസ്റ്ററിനെ ക്ഷണിച്ചു. അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ ആയുവാവ് വന്ന് കസേര നീക്കിയിട്ടു. പൊറോട്ടയാണോ കുബ് സാണോ വേണ്ടത്?
പൊറോട്ട മതിയെന്ന ആംഗ്യത്തോടെ പൊറോട്ടകൾ പ്ലെയ്റ്റു നിറഞ്ഞു.
ചിക്കൻ മഞ്ചൂരിയെടുത്ത് പൊറോട്ടക്ക് മുകളിൽ വിതറി.
ഹായ് നല്ല രുചി......
ഗസ്റ്റ് വാ തുറന്ന് അഭിപ്രായം രേഖപ്പെടുത്തി.
ഗസ്റ്റിന്റെ അടുത്ത ചോദ്യം എന്നെ അംബരപ്പിച്ചു.
ഇതിനെ നിങ്ങൾ അറുത്തതാ?
ഹേയ് ഇത് ബ്രസീലിൽ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ടതാ.... ഇവിടെ വന്നിട്ട് (ജിദ്ധ) ഒരു മൂന്ന് മാസം ആയിട്ടുണ്ടാവും.
കുഴച്ച പൊറോട്ടയും ചിക്കനുംനേരെ വേസ്റ്റ് ബക്കറ്റിലേക്ക്!
സൗദി അറേബ്യയിലെ ആദ്യ ഫുഡ് ബക്കറ്റിലേക്ക് കൊട്ടിയ - ... എന്താ പറയാ.....
ഇവിടെ ഇങ്ങനെ തന്നെ എന്നും?
ഗസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായി ഫ്രീസർ തുറന്നു കാണിച്ചു. തണുത്ത് വിറങ്ങലിച്ച് നിൽക്കുന്ന വിവിധ തരം മത്സ്യങ്ങൾ ! പാറക്കല്ല് പോലുള്ള കോഴികൾ!!
ഇതൊക്കെയാണ് ഇവിടെ കഴിക്കാനുള്ളത്. ഞാൻ ഗസ്റ്റിനെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു.
ഗസ്റ്റിനെ അതിന് മുമ്പ് ഞാൻ നാട്ടിൽ കണ്ടതായി ഓർമ്മയില്ല. മാതാപിതാക്കളെ ഞാനറിയും.
പിറ്റേന്ന് രാവിലെ തന്നെ എന്റെ മൊബൈൽ ഫോണിൽ നിന്ന് ഗസ്റ്റ് വീട്ടിലേക്ക് വിളിച്ചു. കരഞ്ഞുകൊണ്ടുള്ള സംഭാഷണത്തിൽ രാത്രിയിലെ പോഷകാഹാരം കടന്നു വന്നു.
ഉമ്മാ പത്ത് മാസം പഴക്കമുള്ള കോഴി യാ എനിക്ക് ഇന്നലെ തിന്നാൻ തന്നത്! ഇത് കേട്ട ഞാൻ ഞ്ഞെട്ടിത്തരിച്ചു.
പിന്നിട്ടുള്ള ദിവസങ്ങളിൽ മീനിനെക്കുറിച്ചും ഇറച്ചിയെക്കുറിച്ചുമൊക്കെ പരാതികൾ വീട്ടിലെത്തി.
സത്യത്തിൽ ൻറെ സൈദാ യി രു ന്നു ഈ വ്യക്തിയെ ലത്തീഫുമായി അടുപ്പിച്ചത്.
അതു കൊണ്ടു തന്നെ ഗസ്റ്റിന്റെ ഉമ്മ ,ൻറെ സൈദിനെ വീട്ടിൽ ചെന്ന് കണ്ട് പരാതി പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് ശേഷം ആ ഗസ്റ്റ് ഫ്രഷ് ചിക്കൻ കഴിക്കാൻ പ്രവാസം മതിയാക്കി നാട്ടിലെത്തി.
വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ഗസ്റ്റ് പ്രവാസിയായി .....
മാസങ്ങൾ പഴക്കമുള്ള കോഴിയും മീനും കഴിക്കാനായി .....
-------------------------------------
എം ആർ സി അബ്ദുറഹ്മാൻ,
No comments:
Post a Comment