എല്ലാവരുടെയും എല്ലാ പ്രഭാതങ്ങളും സുന്ദരമായിരിക്കട്ടെ.
ജ്ഞാനം, അറ്റമില്ലാത്ത, അതിരുകളില്ലാത്ത ഒരു പാട് അനന്ത മിനിയുമജ്ഞാതങ്ങളുടെ
ജ്ഞാനസാഗരം തന്നെ അടഞ്ഞ് കിടക്കുന്നുണ്ട് മനുഷ്യൻ അറിഞ്ഞതിനുമപ്പുറമിനിയും.
അഖില മാംഅണ്ഡകടാ ഹങ്ങളുടെയും രാജാധിരാജ നായരക്ഷിതാവും സൃഷ്ടി
സംഹാരത്തിന് കഴിവുറ്റ വനുമായ പടച്ച തമ്പുരാൻ
എത്ര അറിവ് സമ്പാദിച്ചാലും
പല സന്നിഘ്ദ ഘട്ടങ്ങളിലും നിസ്സഹായനായി തീരുന്ന മനുഷ്യന് നൽകിയത് ജ്ഞാനത്തിന്റെ സാഗരത്തിൽ നിന്ന് ഒരു പക്ഷിക്കുഞ്ഞിന്റെ ചുണ്ടിലെ തുള്ളിക്ക് സമാനമായതെന്നറിയലും
ഒരു ജ്ഞാനം.
ഇതിനൊക്കെ ഒരു മറുപുറമുണ്ടെന്നത് ശരി,
പരിപൂർണ അറിവിന്റെ ഭണ്ഡാരമായി തീർന്നിട്ട് മാത്രം ജീവിതമെന്നത് അസാധ്യമാണ്.
അറിവിന്റെ നിറകുടമാണെന്ന ഞാനെന്ന ഭാവത്തിന്റെ ഒരു ചെറു അംശം പോലും
ഒരറി വിന്റെയും കൂടെ കലർന്ന് പോയാൽ ഒക്കെയും നിഷ്ഫലമാവുക മാത്രമല്ല
അതൊരു കുറ്റവുമായി തീരുകയാണ്.
ആർജിച്ചെടുത്ത അറിവുകൾ സമൂഹത്തിലേക്ക് പകർന്ന് നൽകുമ്പോൾ
വളരെ സൂക്ഷ്മതയും അവധാനതയും പുലർത്തേണ്ടതുണ്ട്. അത് ഇസ്ലാമിക ദ്ധ്യാപനങ്ങളെക്കുറിച്ചാവുമ്പോൾ പ്രത്യേകിച്ചും,
സെക്കൻഡുകൾക്കുള്ളിൽ ലോകം മുഴുവൻ എഴുതുന്നതും പറയുന്നതും പരക്കുന്ന ഈ ടെക്നോളജിയുടെ ഉത്തുംഗയുഗത്തിൽ അൽപ ജ്ഞാനം കൊണ്ട് ഒരു കാര്യത്തെ കുറിച്ചും
നമ്മൾ വിധി പറയരുത്.
ഒന്നിനെക്കുറിച്ചും ചർച്ചയും സംവാദങ്ങളും
അറിവ് കൈമാറ്റം ചെയ്യലും വേണ്ട എന്നൊന്നുമല്ല പറഞ്ഞ് വരുന്നത്.
ചില ഗ്രൂപ്പുകളിലൊക്കെ ചിലരുടെ തർക്ക വിതർക്കങ്ങൾ മൂത്ത് പരസ്പരം പച്ചക്ക് കാഫിറാക്കുന്നത് വരെ കാണുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ ഇത്രയും പറയാൻ തോന്നി എന്ന് മാത്രം.
നല്ലത് മനസ്സിലാക്കാനും ജിവിതത്തിൽ പകർത്താനും നാഥൻ തുണക്കട്ടെ - آمين
-----------------
അലി ഹസ്സൻ പി. കെ.,
No comments:
Post a Comment