Thursday, 14 September 2017

കാമ്പ്രൻ അവറാൻ കുട്ട്യാക്ക

ഒാർമ്മയീലെ അവറാൻ കുട്ടി കാക്ക
➖➖➖➖➖➖➖➖➖➖➖➖➖
ഇന്ന് കൂട് സ്മരിക്കുന്ന കാംബ്രൻ അവറാൻ കുട്ടി കാക്ക
ഞാൻ എൻ്റെ പിതാവിന് തുല്ലൃം സ്നേഹിച്ചിരുന്ന ഒരാളായിരുന്നു
എൻ്റെ ഉപ്പാൻ്റെ സുഹ്രത്തുക്കളിൽ ഒരാളായിരുന്നു അദ്ധേഹം അത് കൊണ്ട് തന്നെ ആദൃ കാലങ്ങളിൽ എപ്പഴും വീട്ടിൽ വരാറുണ്ടായിരുന്നു 

അന്ന് മുതലേ കാണുന്നതാണ് ഞാൻ അവരെ 
വളരെ ദൈരൃശാലിയും കർക്കശ നിലപാടുള്ളവരുമായിരുന്നു

ആ പ്രദേശത്തെ വീടുകളിൽ പംബിനെ കണ്ടാൽ അവറാൻ കുട്ടികാക്ക നാട്ടിലുണ്ടങ്കിൽ അവരേ വീളീച്ച് കൊണ്ട് പോകാറായിരുന്നു എന്ന് കേട്ടിട്ടുണ്ട്

 അഭിമാനം ആരുടെ മുന്നിലും അടിയറവ് വെക്കാത്ത പ്രകൃതമായിരുന്നു

ഒരറ്റ മകനായിട്ടും നല്ല അച്ചടക്കത്തിലും ചീത്ത കൂട്ടു കെട്ടുകളിൽ നിന്നും വേർപ്പെടുത്തിയും മകൻ്റെ കാരൃത്തിൽ ശ്രദ്ധിച്ചിരുന്നു

 മകൻ്റെ സ്കൂൾ വിദൃാഭൃാസം കഴിഞ്ഞതോടെ തൻ്റെ കൂടെ കടയിൽ മകനെയും നിർത്തിയിരുന്നു

 കച്ചവടമുള്ള കാലത്ത്  എല്ലാ വക്തിലും കുറ്റൂരിലെ  പള്ളിയിലെത്തി നിസ്ക്കാരം കഴിഞ്ഞതിന് ശേഷമായിരുന്നു കട തുറന്നിരുന്നത് 

പിന്നീട് ആരോഗൃ പരമായ കാരണത്താൽ കച്ചവടം ഉപേക്ഷിച്ചു കുറച്ച് കാലം രോഗ ശയ്യയിൽ കിടന്നതിന് ശേഷമാണ് അദ്ധേഹംമരണപ്പെട്ടത് 

 ആദ്യ കാലങ്ങളിൽ കുടകിൽ ബേക്കറിപ്പണിക്കാരനായിരുന്നു  അവർ
പിന്നീട് നാട്ടിൽ കണ്ണാട്ടിൽ മൊയ്തീൻ കുട്ടി ഹാജിയുടെ കൂടെ അംഗനവാടിയിലെ ചാക്കും കവറും ഓയിൽ ടിന്നുമൊക്കെ ശേഖരിച്ച് തിരൂരിൽ കൊണ്ടു കൊടുക്കുന്ന ഏർപാട് തുടങ്ങി 

അതിനിടക്ക് കുറ്റൂർ നോർത്തി  ൽ മാപ്പിളക്കാടൻ സൈതാലികാക്കാന്റെ കടയിൽ ജോലിക്ക് നിന്നു 

പിന്നീടാണ് സ്വന്തമായി മേമാടൻ ബിൽഡിംങ്ങിനടുത്ത് കച്ചവടം തുടങിയത് 
കൂട്ടിലെ തത്ത കാബ്രൻ അബ്ദു്ളള അവരുടെ ഒറ്റമകനാണ്
അള്ളാഹു സുബ്ഹാനവുവതആല അവരുടെ ദുനിയാവിൽ ചെയ്തു പോയ പാപങ്ങൾ പൊറുത്ത് കൊടുത്ത് മാപാകുമാറാവട്ടേ..

അവരെയും നമ്മേയും നാളെ അവൻ്റെ ജന്നത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടേ.... എന്ന് ദു ആ ചെയ്യുന്നു
-------------------------------------
കുഞ്ഞഹമ്മദ് കുട്ടി കെഎം



കാമ്പ്രൻ അവറാൻ കുട്ടി  കാക്ക     
ഞങ്ങളുടെ 'അവറാൻഡ്യാക്കാ'
➖➖➖➖➖➖➖➖➖➖➖➖
കൂട്ടിലെ അബ്ദുള്ള കാമ്പ്രൻ എന്ന തത്തയുടെ ഉപ്പ  . കുറ്റൂരിൽ ഞാൻ പരിചയിച്ച കാരണവന്മാരിൽ ഏറ്റവും ധൈര്യവാൻ .
കുറ്റൂരിലെ 'പാമ്പുകൾക്ക് ' ആദ്ദേഹത്തെ പേടിയായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഇപ്പോഴത്തെ ഷറഫിയ നഗറിൽ കാമ്പ്രൻ സൈതലവി കാക്ക നടത്തുന്ന പലചരക്ക് പീടിക തുടങ്ങിയത് അദ്ദേഹം ആണ് . അവിടെ മുതലാണ് എനിക്ക് അദ്ദേഹത്തെ പരിചയം .സാധനം വാങ്ങാൻ കുറ്റൂർ വരെ നടന്നു പോവേണ്ടിയിരുന്ന ഞങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു ആ കട .

കള്ളി തുണിയും വെള്ള ബനിയനും അരപ്പട്ടയും ആണ് കടയിൽ സ്ഥിര വേഷം . നല്ല ആരോഗ്യമുള്ള  മെലിഞ്ഞ ശരീരം . ശാന്ത സ്വഭാവത്തിലും  കർക്കശക്കാരൻ ആണെന്ന് മുഖത്തു എഴുതി വെച്ചിട്ടുണ്ട് .
അളവ് തൂക്കത്തിൽ  അദ്ദേഹത്തിന് നല്ല കണിശതയായിരുന്നു .

തികഞ്ഞ ഒരു തമാശക്കാരൻ .നല്ല മതിപ്പ് ഉളവാക്കുന്ന പെരുമാറ്റം ആയിരുന്നു അദ്ദേഹത്തിന് .വിശേഷങ്ങൾ അന്വേഷിച്ചു കൊണ്ടും തമാശകൾ പറഞ്ഞു കൊണ്ടുമാണ് സാധങ്ങൾ പൊതിഞ്ഞു തരിക .

പാമ്പിനെ കൊല്ലുക എന്നത് അദ്ദേഹത്തിന് ഒരു ഹോബി പോലെയാണെന്ന് തോന്നുന്നു .
തട്ടാൻ ബാവുവിന്റെ വീട്ടിൽ ഒരു പാമ്പിനെ  കണ്ടു .വീട്ടുകാരെല്ലാം പേടിച്ചു പുറത്തു നിൽക്കാണ്‌ .കൂടി നിന്നവരെല്ലാം പഠിച്ച അടവുകളെല്ലാം പയറ്റിയിട്ടും പാമ്പിനെ പിടിക്കാനോ കൊല്ലാനോ പറ്റുന്നില്ല .അവസാനം കട അടച്ചു അവറാൻഡ്യാക്ക വന്നു .അര മണിക്കൂർ കൊണ്ട് പാമ്പിനെ കണ്ടു പിടിച്ചു കൊന്നു .ഒരു വലിയ കരി മൂർഖൻ .

എന്റെ വീട്ടിൽ ഒരു പാമ്പിനെ കണ്ടപ്പോളും ഞാനും പറച്ചീരി സാലിമും കൂടി ഓടിയതും അവറാൻഡ്യാക്കാന്റെ അടുത്തേക്ക് തന്നെ .അദ്ദേഹം വന്നു നിമിഷങ്ങൾക്കകം അതിനെ കൊന്നു തിരിച്ചു പോയി .
ആ പാമ്പ് ഏതോ ഒരു ചെറിയ ഇനത്തിൽ പെട്ടതാണെന്നാണ് അന്ന് അവറാൻഡ്യാക്ക പറഞ്ഞത് .

ചുരുക്കത്തിൽ എന്റെ മനസ്സിലുള്ള അവറാൻഡ്യാക്ക ഒരു ധീര പുരുഷനാണ് .
നർമവും ധീരതയും സത്യ സന്ധതയും ഒത്തു ചേർന്ന കാരണവർ .

ഒരുപാടുകാലം അസുഖം  കാരണം  തളർന്നു അദ്ദേഹം വീട്ടിൽ കിടന്നു . ഞങ്ങളൊക്കെ കാണാൻ ചെല്ലുന്നത് അദ്ദേഹത്തിന് ഭയങ്കര സന്തോഷമായിരുന്നു .
അപ്പോഴും നർമം കലർത്തിയാണ് അദ്ദേഹം സംസാരിച്ചിരുന്നത് .

അള്ളാഹു അദ്ദേഹത്തെയും  നമ്മിൽ നിന്നു മരണപ്പെട്ടവരെയും നമ്മെയും 
ജന്നത്തുൽ ഫിർദൗസിന്റെ അവകാശികളിൽ ഉൾപ്പെടുത്തട്ടെ ...

ആമീൻ .... 
യാ റബ്ബൽ ആലമീൻ
--------------------------------
അഫ്സൽ കള്ളിയത്ത് 



കാമ്പ്രൻ അവറാൻ കുട്ടി കാക്ക, എന്റെ അമ്മാവൻ.~~ അദ്ദേഹത്തിൽ നിന്ന് ജീവിതകാലത്ത് സംഭവിച്ച് പോയ എല്ലാ ദോഷങ്ങളും തെറ്റ് കളും -വാക്കിലും പ്രവർത്തിയിലും - ചിന്തയിലും - വന്നത് അള്ളാഹു സുബ്ഹാനവു തആലാ പൊറുത്ത് കൊടുക്കട്ടെ. അദ്ദേഹത്തെയും രോഗശയ്യയിലും അദ്ദേഹത്തെ നല്ലപോലെ നോക്കി പരിപാലിച്ച എന്റെ അമ്മായിയെയും (ആച്ചുതാത്ത) നമ്മെ ഓരോരുത്തരെയും അള്ളാഹു അവന്റെ ഔദാര്യം കൊണ്ട് ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ! ആമീൻ.       إن الله غفور الرحيم
----------------------------
പി. മൊയ്‌ദീൻ കുട്ടി



അവറാൻ കുട്ട്യാക്ക... കർമ്മനിരതമായ ധർമ്മജീവിതം
✍✍✍✍✍✍✍✍✍
മർഹും കാLമ്പൻ അവറാൻ കുട്ടിക്ക ആരോഗ്യം അനുവദിച്ച കാലമത്രയും ധർമ്മ നിഷ്ഠയുള്ള കർമ്മജീവിതം നയിച്ച മഹത് വ്യക്തിയാണ്. ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. എന്റെ ഉപ്പയുമായി ബിസിനസ് പങ്കാളിയായിരുന്നു. എന്റെ ചെറുപ്പത്തിൽ കക്കാടംപുറത്ത് ഇന്നത്തെ നൂർ ഹോട്ടലിൽ അവർ ഇരുവരും ചേർന്ന് കടലമുട്ടടയി കമ്പനി നടത്തിയിരുന്നു. ചൂടുള്ള ശർക്കര ഉരുക്കിയതിൽ കടല ചേർത്ത് ഇളക്കി പിന്നീട് ഉരുട്ടി ഒരു പൈസയുടെ ചെറിയതും 5 പൈസയുടെ വലിയതുമായി കടല മുട്ടായി ഉണ്ടാക്കിയിരുന്നു. അദ്ദേഹമായിരുന്നു ചീഫ്. ഒരു പണിക്കാരനുമുണ്ടായിരുന്നു. മുട്ടായി എണ്ണി്പേക്കറ്റാക്കൽ ഞങ്ങളുടെ ജോലിയായിരുന്നു. നല്ല തമാശയും പറഞ്ഞ് ഞങ്ങളുടെ കൂടെയിരുന്ന് ജോലി ചെയ്തത് ഇന്നും മധുരമുള്ള ഓർമ്മ. ഏറെക്കാലം കുടകിൽ ആയിരുന്നു - അവിടുന്ന് കൊണ്ടുവന്ന തണുപ്പകറ്റാനുള്ള കോട്ടും മഫ്ളറും നാട്ടിലെ തണുത്ത പ്രഭാതങ്ങളിൽ മൂപ്പർ ഇട്ട് നടക്കുന്നത് കാണാൻ നല്ല ചേലാണ്. അവസാനമാണ്  കെ - ടി - പടിയിലെത്തിയത്. ധർമ്മനിഷ്ഠമായ മാതൃകാ ജീവിതമായിരുന്നു. സഹധർമ്മിണി ആച്ചുതാത്ത എന്റെ ഉമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു. നല്ല ലോകവിവരമുള്ള ചെപ്പത്തിലേ പത്രം വായിക്കുന്ന ആളായിരുന്നു.
-----------------------------
മുഹമ്മദ് കുട്ടി അരീക്കൻ



ഞങ്ങളുടെ കാക്ക (അവറാൻ കുട്ട്യാക്ക)
   ഉമ്മ കോന്തലയിലെ കെട്ടഴിച്ച് 10 പൈസ തന്നിട്ട് പറഞ്ഞു മിതോണ്ടാക്കാനെറ് പീടീന്ന് 5 പൈസക്ക് ചക്കരിം 5 പൈസക്ക് ചായപ്പൊടിം മാങ്ങീക്കൊണ്ടരെ .....
110 സ്പീഡിൽ തട്ടാരെ ഇടവഴിയിലൂടെ അപ്പുറത്തെ ഇടവഴിയിലെത്തി.മേലോട്ട് ഓടി. അവിടെ ഒരു പിടിക ഉണ്ടായിരുന്നു. KTബിൽഡിംഗിന്റെ എതിരിൽ പടിഞ്ഞാറ് ഭാഗത്ത്.ഇന്നവിടെ കാബ്രൻ സൈതലവിക്കാന്റെ (Late) വീടാണ്. നിരപ്പലയിട്ട ആ കടയിൽ കച്ചവടം ചെയ്തിരുന്നത് മിതോണ്ടി കാക്ക എന്ന മൊയ്തീൻ കുട്ടി കാക്കയായിരുന്നു.
ഉം എത്താമാണ്ടത്?
അഞ്ചൈസക്ക് ചക്കരിം അഞ്ചൈസ ക്ക് ചായപ്പൊടിം'
ജ് ആരെ മോനാ......?
എന്നോടൊരു ചോദ്യം, കാംബ്രൻ ആലസ്സൻ കുട്ടി കാക്കാൻറെ മോനാ....
ങ്ങേ.... ജ്ഞമ്മളെ കുടുംബക്കാരനാണല്ലോ.
വീട്ടിൽ ചെന്ന് ഉമ്മാനോട് പറഞ്ഞപ്പോഴാണറിയുന്നത് മിതോണ്ടി കാക്ക ഉമ്മാന്റെ എളാപ്പയാണെന്ന്! എന്റെ ഉമ്മയും കാംബ്ര നാണ്.
ആ മിതോണ്ടി കാക്കാൻറെ ഏക മകനാണ് ഇന്ന് നാം സ്മരിക്കുന്ന അവറാൻ കുട്ടി കാക്ക.
കച്ചവടം തന്നെയായിരുന്നു അവറാൻ കുട്ടി കാക്കയും തിരഞ്ഞെടുത്തത്. പല കച്ചവടങ്ങളും അദ്ദേഹം ചെയ്തു. ബേക്കറി രംഗത്തും കൂടുതൽ കാലം പ്രവർത്തിച്ചു. കുറ്റൂരിൽ കച്ചവടമുള്ള സമയത്ത് മദ്റസ്സയുമായും പള്ളി പരിപാലനത്തിലും ശ്രദ്ധ പതിപ്പിച്ചു. ഹുജ്ജത്തുൽ ഇസ്ലാം മദ്രസ്സയിൽ എന്തെങ്കിലും പരിപാടികളുണ്ടാകുമ്പോൾ സംഘാടന രംഗത്തും സജീവമായിത്തന്നെ ഉണ്ടായിരുന്നു.
ദീർഘകാലം അസുഖ ബാധിതനായി കിടപ്പിലായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ - അദഹത്തെയും നമ്മളെയും അള്ളാഹു സുബ്ഹാന ഹു വത ആല സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ -ആമീൻ
------------------------------
എം ആർ സി അബ്ദുറഹ്മാൻ



1970 _ 75 കാലഘട്ടത്തിൽ എന്റെ ഉപ്പാക്കും (അരീക്കൻ മൊയ്തു ഹാജി ) അവറാൻ കുട്ടി കാക്കാക്കും കൂടി കക്കാടംപുറത്ത് ഒരു മുട്ടായിക്കട ഉണ്ടായിരുന്നു. ഉരുട്ടി ഉണ്ടാക്കുന്ന കടല മുട്ടായി, എള്ള് മുട്ടായി, നുറുക്ക്, മിച്ചർ, പലതരം ബിസ്ക്കറ്റുകൾ എല്ലാം ഉണ്ടാക്കി ഹോൾസെയിൽ വിൽക്കുന്ന കടയായിരുന്നു. അതിന്റെ Production Master ഔറാണ്ട്യാക്കയായിരുന്നു. ഒരു നല്ല മനുഷ്യൻ .പലഹാരപ്പണിയിലും ബേക്കറിപ്പണിയിലും അന്നത്തെക്കാലത്ത് Degree എടുത്ത ആളായിരുന്നു. ആ സുഹൃദ്ബന്ധം മരിക്കുന്നത് വരെ തുടർന്ന് പോന്നു.  അള്ളാഹു അവിടത്തെ പാപങ്ങൾ പൊറുത്ത് കൊടുത്ത് അവന്റെ ജന്നത്തുൽ ഫിർദൗസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ'
----------------------------
മമ്മുദു അരീക്കൻ 



അവറാണ്ട്യാക്കയുടെ രൂപവും വേഷവും സംസാരവുമെല്ലാം ഓർമ്മയിൽ നല്ല തെളിവോടെ ഇന്നുമുണ്ട്‌. കുറ്റൂർ കിഴക്കേ ജംഗ്ഷനിലും അദ്ദേഹം കച്ചവടക്കാരനായുണ്ടായിരുന്നു.

നല്ലൊരു മനുഷ്യൻ. പ്രായാന്തരമൊന്നും കാണിക്കാതെ എപ്പോൾ കണ്ടാലും കുശലാന്വേഷണങ്ങളൊക്കെ നടത്തുന്ന നല്ലൊരു കാരണവർ. 

ഇവിടെ അദ്ദേഹത്തിന്‌ വേണ്ടിയുള്ള പ്രാർത്ഥനകളിൽ ഞാനും പങ്ക്‌ ചേരുന്നു. അല്ലാഹു ഖബൂൽ ചെയ്യട്ടെ... ആമീൻ
----------------------------
ജലീൽ അരീക്കൻ 



ഓർമയിൽ നിന്നും മാഞ്ഞ് തുടങ്ങിയെങ്കിലും മനോമുകുരത്തിൽ തെളിയിക്കാൻ കഴിയുന്ന മുഖം തന്നെ
യാണ് അവറാൻ കുട്ടി കാക്കാന്റെത് ,
ഉപ്പാന്റെ സുഹൃത്തായിരുന്നു,
മൺമറഞ്ഞ് പോയ ഒരു പഴയ കാല ജീവിതത്തിന്റെ
നല്ല പതിപ്പായിരുന്നു അദ്ദേഹം, 
റബ്ബ്അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ
പ്രവേശിപ്പിക്കട്ടെ آمين
-----------------------------
അലി ഹസ്സൻ പി. കെ. 



السلام عليكم 
കൂട്ടിൽ ഇന്ന് സ്മരിക്കുന്നത് എന്റെ പിതാവ് കാംബ്രൻ അവറാൻ കുട്ടിയെന്നവരെ ആണല്ലൊ 
എന്റെ പിതാവിനു വേണ്ടി ദുആ ചെയ്യുകയും ആമീൻ പറയുകയും ചെയ്ത എല്ലാ സഹോദരങൾകും 
ഈ അവസരം തന്ന അട്മിൻ ടെസ്കിനു ക്രതക്ഞത രേഖപ്പെടുത്തുന്നു
അള്ളാഹു നമ്മിൽ നിന്നുപിരിഞുപോയ മാതാപിതാക്കളുടെ തെറ്റ് കുറ്റങൾ പൊറുത്ത് മാപ്പാക്കി കൊടുക്കട്ടെ 
ജീവിച്ചിരിപ്പുള്ള നമ്മുടെ മാതാപ്പാതാക്കൾകും കാരണവൻ മാർകും നമുക്കും സന്തോശവും സമാധാനവും ആരോഗ്യവുമുള്ള ദീർഗായുസ് പ്രതാനം ചെയ്യട്ടെ 
ആമീൻ
ഉപ്പ; ഓർമ്മയിലെ കണ്ണീർ നനവുകൾ
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪😢
ഉപ്പ,
ബാല്യകാലത്തിന്റെ  ഓർമ്മകളിൽ നിറയുന്ന സ്നേഹത്തിന്റെ തണലാണെനിക്ക്. 
ഒരു രക്ഷിതാവെന്ന നിലയിൽ വീട്ടിൽ ഉപ്പയുടെ കൃത്യമായ നിയന്ത്രണമുണ്ടായിരുന്നു.
കുറഞ്ഞ കാലമേ ആ തണൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞൊള്ളുവെങ്കിലും ആ നാളുകളിൽ കിട്ടിയ അനുഭവ പാഠങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് എന്റെ പിന്നീടുള്ള ജീവിത വഴികളിൽ വെളിച്ചമായി മാറിയത്.
സമപ്രായക്കാരൊക്കെ ജീവിതത്തിന്റെ 
കളി തമാശകളിൽ കഴിയുന്ന കാലത്ത് തന്നെ ഈയുള്ളവനെ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കും ഗൗരവ്വങ്ങളിലേക്കും കൈ പിടിച്ച് കൊണ്ട് പോയി.
മുന്നേ കടന്ന് പോയ ഉപ്പയുടെ രക്ഷാകർതൃത്വത്തിന്റെ കരുതലിലായിരുന്നു ആ തീരുമാനങ്ങൾ എന്നാണ് ഇപ്പോഴെനിക്ക് തോന്നുന്നത്.
കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ ഇടപെടാനും ദൈനംദിന ജീവിത വൃത്തികളിൽ ശ്രദ്ധിക്കുന്നതിലും ഉപ്പ ജീവിതാവസാനം ശ്രദ്ധ വെച്ചു.
ഓർമ്മ വെച്ച കാലത്ത് കുടകിൽ ബേക്കറി പണിയായിരുന്നു ഉപ്പാക്ക്.മാസങ്ങൾക്ക് ശേഷമാണ് വീട്ടിൽ വരിക.
 വീട്ടിലേക്ക് വരുന്ന ദിവസത്തിന് വേണ്ടിയുള്ള ചെറുപ്പകാലത്തെ മധുരമൂറുന്ന കാത്തിരിപ്പുകൾ ഒരിക്കലും മറക്കാനാവില്ല. 
പിന്നീട് സൈതാലി കാക്കാന്റെ കടയിൽ ജോലി ചെയ്തു.
അതിന് ശേഷമാണ് മേമാടൻ സൈതലവി ഹാജിയുടെ ബിൽഡിംഗിൽ പലചരക്ക് കച്ചവടം തുടങ്ങിയത്.
ഈ കച്ചവടം നടത്തുന്നതിനിടയിലാണ് ഉപ്പാക്ക് ഹാർട്ട് അറ്റാക്ക് വന്നത്.
ആരുടെ മുന്നിലും പതറാത്ത ആളായിരുന്നു.
പാമ്പിനെ കൊല്ലാനും മറ്റുമൊക്കെ ഉപ്പയെ അടുത്തുള്ളവർ അന്വേഷിച്ചെത്തി. ഇറയത്ത് തിരുകി വെച്ചിരുന്ന ചൂരൽ വടിയുമായി വിളി കേട്ടിടത്തേക്കവർ ഓടി ചെന്നു.
പരോപകാരിയായ ഒരു പച്ച മനുഷ്യൻ മറ്റ് താൽപ്പര്യങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
പ്രയാസങ്ങളും പ്രാരാബ്ദങ്ങളും ഉണ്ടായപ്പോഴും ആരുടെ മുന്നിലും തല കുനിച്ചില്ല. ഗൾഫിനോടോ പുത്തൻ പണത്തോടെ താൽപ്പര്യമില്ലായിരുന്നു.
വളരെ കൂടുതൽ സിഗ്രറ്റ് വലിച്ചിരുന്നു.
ഹൃദയത്തിൽ 95 ശതമാനവും ബ്ലോക്കുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രശസ്തനാ ഹൃദ്രോഗ വിദഗ്ധൻ വലി നിറുത്തണമെന്ന് പറഞ്ഞപ്പോൾ ഡോക്ടറോട് വലിക്കാൻ ഉപദേശിച്ചു തിരിച്ച് പോന്നെന്ന് ഉപ്പ പറയുന്നത് കേട്ടിട്ടുണ്ട്.
പിന്നീട് പത്ത് വർഷത്തോളം കിടപ്പിലാവുകയും ചെയ്തു. ഒരു റമളാൻ പതിനാലിന് സുബ്ഹ് നേരത്തേണ് ഉപ്പ മരണപ്പെട്ടത്.
അള്ളാഹു അവരുടെ ഖബറിടം സ്വർഗ്ഗീയമാക്കട്ടെ,
➖➖➖➖➖➖➖➖
അബ്ദുല്ലാഹ് കാമ്പ്രൻ 



ഞാൻ ZAINUDHEEN
  കൂട്ടിലെ Abdulla Kambran ന്റെ മൂത്ത മകൻ
 🌹  ഇന്ന് കുട്ടിൽ സ്മരിക്കുന്ന കാമ്പ്രൻ അവറാൻ കുട്ടി എന്നവർ എന്റെ വല്ലുപ്പ  ആണ്.
എന്റെ പത്താo വയസ്സിൽ വല്ലുപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞു...

വല്ലുപ്നെെന്റ അടുത്ത് വന്നിരുന്നാൽ ഞങ്ങൾ കുട്ടികൾക്ക് നല്ല കഥകൾ പറഞ്ഞ് തരുമായിരുന്നു.. കൂടുതലും കുടകിലെ ജീവിതത്തെ കുറിച്ചായിരുന്നു..
വല്ലുപ്പ ഞങ്ങൾക്കെന്നും ഹീറോ ആയിരുന്നു .

എന്റെ 
വല്ലുപ്പക്കും നമ്മളിൽ നിന്ന് മരിച്ചു പോയ എല്ലാവരുടെയും ഖബറിടം അള്ളഹു സ്വാർഗപ്പൂന്തോപ്പാക്കി കൊടുക്കടെ. 
                     ആമീൻ🌹
---------------------------------
സയ്‌നുദ്ധീന് കാമ്പ്രൻ



🌹അസ്സലാമുഅലൈക്കും 🌹
     ഞാൻ  * ശറഫുദ്ധീൻകാമ്പ്രൻ .* 
  അബ്ദുല്ല കാമ്പ്രൻ ന്റെ രണ്ടാമത്തെ മകൻ    
   ഞാൻ ഇത് വരെ തത്തമ്മ കൂട്ടിൽ ഇല്ലായിരുന്നു  ഇന്ന് അനുസ്മരണം എന്റെ വലിയുപ്പ ആണ് എന്ന് അറിഞ്ഞു . വളരെ സന്തോഷം ഉണ്ട്  " ഒരു വൃക്ഷം അറിയപ്പടെുന്നത്‌ അതിന്റെ ഫലത്തിന്റെ പേരിലാണ്‌. ഒരു മനുഷ്യന്‍ അറിയപ്പെടുന്നത്‌ അദേഹത്തിന്റെ പ്രവര്‍ത്തിയുടെ പേരിലും.. "

 കാംബ്രൻ അവറാൻ കുട്ടിയെന്ന എന്റെ  വലിയുപ്പ  എന്റെ ചെറിയ പ്രായം മുതൽ കിടപ്പിലാണ്  പാവം ദുനിയാവിൽ നിന്നും  വല്ല  തെറ്റുകളും  പ്രവർത്തിച്ചിട്ടുണ്ടകിൽ ഒരു പാടുകാലം അങ്ങനെ ആ പാവം കിടനത്തിന്റെ പേരിൽ പടച്ചോൻ പൊറുത്തു കൊടുക്കും എന്ന് ഉസ്താദ് മാരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ വലിയുപ്പാകും Allahu  പൊറുത്തു കൊടുക്കട്ടെ ......  നമ്മൾ എല്ലാവരും മനുഷ്യൻ മാർ ആണലോ അത് കൊണ്ട്  ഒരു പാട് തെറ്റുകൾ നമുക്കും ഉണ്ടായിട്ടുണ്ടാവും റഹ്മാനും റഹീമും ആയ Allahu എല്ലാവർക്കും പൊറുത്തു തരട്ടെ..  വലിയുപ്പന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ..... ആമീൻ യാ റബൽ ആലമിന്
---------------------------
ശറഫുദ്ധീൻ കാമ്പ്രൻ


No comments:

Post a Comment