കോലായയിൽ ഏതെങ്കിലുമൊരു തൂണിനോട് ചാരി നല്ല ഒരു പെട്ടി' അത് തന്നെ നല്ല കരവിരുദിൽ ഒന്ന് രണ്ട് അറഗളായി തിരിച്ച് അതിന്ന് നല്ല ഒരു അടപ്പും'
അതിൽ ചെറിയ അറയിൽ അടക്കയും പൊഗലയും 'വലിയ അറയിൽവെറ്റിലയുംഅതിൽ തന്നെ ചെറി ഒന്നാന്തരം ചുണ്ണാമ്പിൻ പാത്രവും. ചെറിയ അറയുടെ മുഗളിൽ എടുത്തു വെക്കാൻ പറ്റുന്ന രൂപത്തിൽ ഒരു തട്ടും. അദിൽ ചുണ്ണാമ്പ് തോണ്ടാൻ ഒരു നൂറ്റിൻ കോലും'' ചെറിയ ഒരു ഉരൽ 'ചെറിയ ഒരു ഇരുമ്പ് ബോൾട്ട് (ഉലക്ക)ഇത് ത്രയുമായാൽ തിന്നാൻ പെട്ടി എന്ന മുറുക്കാൻ പെട്ടിയായി.
പിന്നെ വലിയ തീറ്റക്കാരാണെങ്കിൽ ക്കിണറ്റിങ്ങൽ തെങ്ങ് ' കവിങ്ങ്. അത് പോലത്തെ ഒന്ന് രണ്ട് മരത്തിൻ മേലെങ്കിലും വെറ്റില കൊടി കൃഷിയുണ്ടാവും. അദിനെ അവർ നല്ല പരിഗണനയോടെ പോറ്റും' പിന്നെ കുപ്പയിൽ ചാടിക്കുഴിച്ചിട്ട് അദിൽ അടക്ക നീറ്റിലിടും. (ഇതൊക്കെ അത്യാവശ്യം സാമ്പത്തികം) ഉള്ളവർ ചെയ്യുന്ന രീദിയാണ് '
ആ വീട്ടിലെ പ്രായം ചെന്ന ഉമ്മ വലിയുമ്മ ഇവരൊക്കെ രാവിലത്തെ ക്രിയകളൊക്കെ കഴിഞ് കട്ടൻ ചായ കുടിയും കഴിഞ്ഞാൽ പിന്നെ അവരുടെ കൂട്ട് തിന്നാൻ പാത്രമായിരിക്കും.
പിന്നെ വഴിയിലൂടെ പോവുന്നവരെയൊക്കെ നോക്കി കുശലന്യേശണവും ഒക്കെക്കഴിഞ്ഞ് ഇങ്ങട്ട് പോര്'' 'ചായ കുടിച്ചിട്ട് പോവാ എന്നല്ല അവരുടെ പ്രായക്കാരോട് പറയുക'
ഇങ്ങട്ട് പോരെ ഒന്ന് തിന്ന് ക്കാണ്ട് പൊയ്ക്കൊ '
അതും കേട്ട് അയാൾ അല്ലെങ്കിൾ ആ വലിയുമ്മ കേറി വന്നാൽ
വീട്ട് കാര്ത്തിവലിയുമ്മനീ ട്ടിവിളിക്കലായി അഗത്തേക്ക് നോക്കി. ഇങ്ങ്ട്ട് ട്ത്താണി കുട്യാളെ ഒരു മുട്ടിപ്പല'
ഒരു മൻസം മന്നാല് ബുൾച്ചാലും കേൾക്കൂല. എവ് ടേണിങ്ങ് ള് പോയി കുത്തർക്ക്ണ്ന്നും പറഞ്ഞ്
വലിയുമ്മ തന്നെ പോയി പലക കൊണ്ട് വന്ന് രണ്ട് പേരും കൂടി നന്നാക്കി നാലും കൂട്ടി നന്നായൊന്ന് മുറുക്കി രണ്ടാളും നീട്ടി മുറ്റത്തേക്ക് തുപ്പി സംസാരിച്ചിരുന്നിരുന്ന ഒരു ക്കാലം
ഒന്നു ഓർത്ത് നോക്കിക്കേ.
ഒരു സുഖം തോന്നുന്നില്ലേ'?
-------------------
ഹനീഫ 'P'K
No comments:
Post a Comment