താളബോധമില്ലാത്ത ഇടിയുടെനാദം കാതുകളെ അസ്വസ്ഥനാക്കുന്നുണ്ടങ്കിലും മുറ്റത്തേക്ക് ഒരു ചെറു താളത്തോടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി സഫർ ഇരുന്നു. പല തരം ഈണങ്ങളാണ് ഓരോ തുള്ളി ഭൂമിയുടെ മാറിൽ പതിക്കുമ്പോഴും എന്ന് സഫർ തിരിച്ചറിഞ്ഞു.. തന്റെ ജീവിതവും ഏതാണ്ട് അതു പോലെ ആയിരുന്നല്ലോ പലപ്പോഴും പല രീതിയിൽ...
താൻ ആടി തീർത്ത ജീവിതമല്ലോ ഇന്നീ അവസ്ഥക്ക് കാരണക്കാരൻ എന്ന് അയാൾ മനസ്സിൽ മന്ത്രിച്ചു....
ഓർത്തെടുക്കാനും പറഞ്ഞ് തീർക്കാനും ഒത്തിരി ഒത്തിരി കഥകളുണ്ട് അയാളുടെ മനസിൽ നല്ലതും അല്ലാത്തതും അതിൽ പലതും ഇന്നയാൾ ഓർക്കാൻ ശ്രമിക്കാതെ മറക്കാൻ തിടുക്കം കാട്ടിയതുമായിരുന്നു....
എന്നാലും ആ ഓർമ്മകൾ കാതിലെത്തു ഇടിനാദത്തെക്കാളും ശബ്ദമായി ഒരു കടലിരമ്പൽ പോലെ അയാളിൽ വന്നു പലപ്പോഴും. തിമർത്തു പെയ്തിറങ്ങുന്ന മഴയുടെ ആരവം മാത്രം ചെവിയിൽ മുഴങ്ങി.
മനസ് അയാൾ ഓർത്തെടുക്കാൻ മടി കാണിച്ച കാതങ്ങൾക്കപ്പുറത്തേക്കും. എല്ലാം ഒരു സിനിമാ കഥ പോലെ മനസിന്റെ സക്രീനിൽ മിന്നി മറിഞ്ഞ് വന്നു.......
ദാരിദ്രത്തിന്റെ പടുകുഴിയിൽ അകപ്പെട്ടകാലം.
തലചായ്ക്കാൻ താനുൾപ്പെടെ മൂന്നു കുടുംബങ്ങൾക്ക് ഏക ആശ്രയം ചോർന്നൊലിക്കുന്ന ഒരു കൂരമാത്രം. അടുപ്പ് പുകയാത്ത ദിനങ്ങൾ വിരലിൽ എണ്ണാവുന്നതിലും അധികം.
താനുൾപ്പെടെ രണ്ട് സഹോദരങ്ങളും ജോലിക്ക് പോയാലും തന്റെ സഖി തനിക്ക് ഒരു കൈതാങ്ങായി അടുത്ത വീട്ടിൽ സഹായത്തിന് പോയാലും. കുടുംബത്തിന്റെ രണ്ടറ്റം കുട്ടി കെട്ടാൻ ഒരുപാട് പ്രയാസം അനുഭവിച്ച വല്ലാത്തൊരു കാലം......
ആ കഷ്ടപ്പാടിന് അറുതി എന്നോണം ദൈവ പ്രതിനിധിയായി കളിക്കൂട്ടുകാരൻ സമദിനെ കാണാൻ കഴിഞ്ഞു ഏറെ നാളുകളായി നടുവിട്ട് മറുനാട്ടിലായിരുന്ന കൂട്ടുകാരനോട് കഥകൾ പങ്കുവെച്ചു ബാല്യ കൗമാരത്തിലെ ചെയ്തികൾ ഓർത്തെടുത്തു. കുശലാന്വേഷണത്തിനിടയിലെപ്പെയോ സുഹൃത്തിന്റെ ദാരിദ്രത്തിന്റെ കൈപ്പുനീർ കണ്ടറിഞ്ഞ സമദ് തന്റെ എണ്ണപ്പെട്ട ദിനങ്ങൾണിഞ്ഞാൽ സഫറിനെയും കൂടെ കൊണ്ട് പോകാൻ തീരുമാനമെടുത്തു സ്വപ്നങ്ങൾ വിരിയുന്ന മരുഭൂമണ്ണിലേക്ക്.....
ആ നാൾ വന്നടുത്തു ഒരുക്കങ്ങളല്ലാം പൂർത്തീകരിച്ച് സഹപാഠിക്കൊപ്പം സഫറും യാത്ര തിരിച്ചു മുതുകിൽ കുടുംബത്തിന്റെ പ്രാരാപ്തമെന്ന വലിയൊരു മാറാപ്പുമായി....
പ്രവാസത്തിന്റെ കുപ്പായം തുന്നിച്ചേർത്ത് കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ വന്ന സഫറിനെയും തന്റെകൂടപ്പിറപ്പുകൾക്കൊപ്പം താൻ ഉപജീവനം മാർഗമായി കണ്ടെത്തിയ സ്വദേശി പൗരന്റെ കടയിൽ സമദ് ഒരിടം കണ്ടെത്തി കൊടുത്തു....
ചുമരിൽ തൂക്കിയിട്ടിരുന്ന ഘടികാര സൂചിക്കൊപ്പം കാലവും നീങ്ങി സഫർ ഏതാണ്ട് കാര്യങ്ങൾ അഭ്യസ്ഥനാക്കി അത് സമദിലും രക്ഷകർത്താവായ സ്വദേശിയിലും മതിപ്പുളവാക്കാൻ സഹായമായി....
സഫറിന്റെ കരിപുരണ്ട് കിടന്ന ജീവിതത്തിന് മെല്ലെ വർണ്ണങ്ങൾ വെച്ച് തുടങ്ങി......
തന്റെ കൂടെപ്പിറപ്പുകളെക്കാളും തന്നെ വിശ്വാസമർപ്പിച്ച കളിക്കൂട്ടുകാരൻ സമദിന്റെ സഹായത്താൽ സഫർ അയാളുടെ കൂടപ്പിറപ്പുകളെയും കടലിനക്കരെ എത്തിച്ചു. വർണ്ണങ്ങളാൽ ഇരുണ്ട യുഗങ്ങൾക്ക് അറുതി വന്നത് അവർ അറിഞ്ഞു. കുടിലിൽ നിന്ന് കൊട്ടാര വാസികളായി.
അവർ നാട്ടുകാർ ഒരു കുടുംബമായി സസന്തോഷം പ്രവാസ ജീവിതം അവിടെ ഏറെ ആനന്ദമാക്കി....
നാളുകൾ ഏറെ ഒന്നും ആയില്ല. കറുത്ത നിഴലായി പണം എന്ന ലഹരി സഫറിനെ പിടിമുറുക്കി വിടാതെ...
പണത്തിന് മുമ്പിൽ സഫർ തന്റെ ബന്ധങ്ങളുടെ വില മറന്നു തന്റെ കഴിഞ്ഞകാല ജീവിതം മറന്നു പണത്തോടുള്ള ആർത്തി അയാളെ മനുഷ്യൻ അല്ലാതാക്കിയിരുന്നു.....
നേരായ മാർഗത്തിൽ അല്ലാതെയുള്ള സമ്പാദ്യത്തോടൊപ്പം തന്നിൽ വിശ്വാസമർപ്പിച്ച കളിക്കൂട്ടുകാരനെ മറന്നു...
ഒളിഞ്ഞും തെളിഞ്ഞുംഅയാൾ കുട്ടുകാരനെതിരെ പല കളികളും കളിച്ച് പണത്തെ കൂട്ടുകാരനാക്കി.നാട്ടിൽ പേരും പെരുമയും വന്നു ചെറ്റ കുടിലിൽ നിന്നും കൊട്ടാര വാസികളായ കുടുംബവും എല്ലാം മതിമറന്ന് അനുഭവിച്ചു.....
തിരിയുന്ന കാലചക്രത്തെ പിടിച്ചുകെട്ടാൻ ആർക്കും ആവാത്തതാവാം അത് തിരിഞ്ഞ് കൊണ്ടേ യിരുന്നു മുമ്പോട്ട്.....
കാലങ്ങൾക്കിപ്പുറം തന്റെഎല്ലാ ചീട്ടുകൊട്ടാരങ്ങളും തകിടം മറിഞ്ഞിരിക്കുന്നു എന്ന് സഫർ തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടാവാം ഇന്നയാൾ അസ്വസ്ഥനാണ് അനർഹമായ സമ്പാദ്യവും അതിൽ നിന്നും വിളവെടുത്ത തന്റെ മക്കളും സമൂഹത്തിനും കുടുംബത്തിനും മോശക്കാരായി മാറാൻ കാരണം എന്ന തിരിച്ചറിവും അയാളിൽ കുറ്റബോധം ഉണ്ടാക്കി....
കുടുബ സുഹൃത്ത് ബന്ധങ്ങൾക്ക് മുമ്പിൽ പണമെന്ന ലഹരിക്ക് മുമ്പിൽ അടിമപ്പെട്ട ചിലരിൽ ഒരാളായിരുന്നു സഫർ എന്ന മനുഷ്യനും.
പുറത്ത് മഴ അതിന്റെ താളം ഉപേക്ഷിച്ച് തകർത്തു പെയ്തു കെണ്ടേയിരുന്നു...
ഓർമ്മയുടെ അഴപ്പരപ്പിലേക്ക് താഴ്ന്നിറങ്ങിയ സഫറിനെ ഉണർത്താൻ തകർത്ത് പെയ്യുന്ന മഴക്ക് ആവുമായിരുന്നില്ല......
------------------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment