Wednesday, 6 September 2017

ചർച്ച


നേരം പുലർന്നു
മഴക്കാലത്തെ സുബ്ഹ് നിസ്ക്കാരത്തിന്ന പ്രത്യേഗഒരു സന്തോഷമായിരിക്കുമല്ലോ?
പള്ളി യിൽ നിന്നും നിസ്ക്കാരം കഴിഞ്ഞ് ഒരു കൂട്ടർ നേരെ ചായക്കടയെ ലെക്ഷ്യമാക്കി അങ്ങാടീക്കിറങ്ങി. വേറെ കുറച്ച് ചെറുപ്പക്കാരവരുടെ കമ്പനി കൂടി നിന്ന് എന്തൊക്കെ സംഘടനയുടെ കാര്യം പറച്ചിലിലാണ്.
വേറെ കുറച്ചാളൂകൾ പത്രം വന്നോ എന്ന് അന്നേശിക്കുന്നു '
ഏദാനും കുറച്ചാളുകൾ പള്ളിയിൽ തന്നെ ഇരുന്നു ഖുർആൻ ഓതുന്നു.
അപ്പോഴേക്കം ചായക്കടയിൽ ചായ കുടിക്കാൻ ചെന്നവർ ചർച്ച തുടങ്ങീ രിക്കുന്നു.

കൂട്ടത്തിൽ ഒരാൾ തുടങ്ങി
അല്ല. സംഗദി അങ്ങനെയൊക്കെ ആണെങ്കിലും സഊദീല് കേട്ടോക്കീപ്പൊ ബല്യ ബേജാറന്നേണല്ലെ?
ഞമ്മളെ കുട്ട്യാളൊക്കെ എന്ന് പറഞ്ഞ് മൂപ്പര്നെട് വീപ്പിട്ടു
ഒരു പ്രാർത്ത നയും അള്ള കാക്കട്ടെ.

ഇപ്പറത്തെ ചെറുപ്പക്കാരും സംഘടനക്കാര്യം പറഞ്ഞ് നിന്നവരും ചർച്ച എത്തിയത് സഉദിയിലെ കാര്യം തന്നെ. കാര്യന്തായാലും അവിടുന്ന് വരാനുള്ളദ് മുടങ്ങിയാൽ ഞമ്മളെ പ്രവർത്തനം ഒക്കെ എന്നും പറഞ്ഞവരും ഒക്കെ ശെരിയാവും എന്ന ആശ്വാസവാക്കിൽ അഭയം കണ്ടെത്തി .

പത്രം വന്നോ എന്നന്നേശിച്ചു നടന്ന വരും പത്രത്തിന്റെ ഫ്രന്റ് പേജിൽ തന്നെ എഴുദിയത് കണ്ട് ചർച്ച സ്ഉദീക്കെത്തി. ബഗാലയിൽ സൊദേശിവൽക്കരണം വരുന്നു. ഞമ്മളെ ആൾക്കാരൊക്കെ കൂടുതലായും വർക്ക് ചെയ്യുന്ന മേഗലയാണ് എന്നും മറ്റും പറഞ്ഞ്ചർച്ച തുടരുന്നു'
പളളിയിൽ ഖുർ ഓതിക്കൊണ്ടിരുന്നവർ ഓത്ത് ക്കഴിഞ്ഞ് പള്ളി വരാന്തയിൽ നിന്ന് ഒന്നും രണ്ടും പറഞ്ഞ് തുടങ്ങി ചർച്ച എത്തിയത്
അല്ലാജേരെ എത്താപ്പൊങ്ങളെ സ്ഉദീലെ വിവരങ്ങളൊക്കെ.
എന്തൊക്കെ പുതിയ നിയമങ്ങളും കാര്യങ്ങളൊക്കെ കേൾക്കുണു'
പട് ച്ചോൻ കാക്കട്ടെല്ലെ. അല്ലാതെ എത്താപ്പൊ ഞമ്മള് കാട്ട.

അതും കേട്ട് ഹാജിയാര് വീട്ടിലേക്കും ഉസ്ഥാദ് മാര് മദ്രസയിലേക്കും പോയി.
ഹാജിയാര് വീട്ടിലെത്തിയപ്പോൾ ഗൈറ്റിന്റെടുത്ത് എംഐറ്റി വണ്ടിയും മീൻ കാരനേയും കണ്ടത്.  മീൻ വാങ്ങാ വന്ന സ്ത്രീകളുടെ ഇടയിലും സംസാരം മറിച്ചായിരുന്നില്ല.
അന്റെ മക്കളിന്നല വിള്ച്ചീനണി'
ആ വിള്ച്ചീനു.  ഇന്തെപ്രത്യാഗിച്ച് ന്തെങ്കിലും?
അല്ലണി അവിടന്താ പണിട്ക്കാ പാടില്ല പീടിലൊക്കെ അവ്ട് തേരവെക്കണം എന്നൊക്കെ പറഞ്ഞ് കേൾക്കണ്.  ഇങ്ങനെ ആയാ ത്താപ്പാ കാട്ടാ. ഇന്നാള് കൊറ്ച്ച് മുമ്പ് മൊബൈല് കടീല് ഞമ്മളെ ആൾക്കാര്ക്ക് നിക്കാ പാടില്ലാന്ന് ഐസാ ന്റെ മോൻ പറഞ്ഞപ്പൊ ഞാൻ ബിജാര്ച്ച് സമാധാനിച്ചദ് ഇബ്ടത്തെ കുട്യാ കൊക്കെ ബേറെന്തൊക്കെ പീടീ ലാണല്ലൊന്ന് കര്ദിയാണ്.
ഇപ്പൊ ദാ ആപീ ടീലും പാടില്ലെ ലൊ? നാർച്ചക്കാരെ ബർക്കത്തോണ്ട് ഒക്കെ അള്ളാ ഞമ്മക്ക് അവിടം കൊണ്ടെന്നെ ഖൈർ തരട്ടെ.
എന്നും പറഞ്ഞ് അവരും പിരിഞ്ഞു.

അപ്പോഴേക്കും ഇങ്ങ് മദ്രയിൽ വരാന്തയിൽ കുട്ടികളെ പുറത്ത് വിട്ട് ഉസ്ഥാ ദു മാര് വട്ടംകൂടി നിന്ന് ചർച്ചയിലാണ്. അവരുടേയും ചർച്ച സഉദി തന്നെ.
അല്ലാ സഉദിയിലെ വാർത്ത കേട്ടില്ലെ.  കേട്ടിട്ട് സത്യം പറഞ്ഞാൽ ബേജാറാവുന്നുണ്ട്.  കൂട്ടത്തിൽ ഒരുസ്ഥാദിന്റെ വാക്കായിരുന്നു അദ്.
അപ്പൊ മറ്റെ ഉസ്ഥാദ്''
അതിനിപ്പെന്തിനാ ബേജാറാവണദ്. ബേജാറായിട്ടെന്താ ക്കാര്യം
അല്ല എന്റെ മോളെ കല്യാണത്തിന്ന് ഇതി 19 ദിവസമല്ലെയുള്ളു.
എന്റെ അയൽവാസി മൊയ്തീൻ ഹാജി ക്ഴിഞ്ഞ ക്കല്യാണത്തിന്ന് മനസറിഞ്ഞ് എന്നെ സഹായിച്ച ദാണെന്റെ മോളെ കല്യാണം കടം കൂടാതെ നടത്താൻ സാദിച്ചദ്
റമ്പ് അയാൾ എന്ത് ആഗ്രഹിച്ചാണൊ എന്നെ സഹായിച്ച ദ്അത് അയാൾക്കെത്തിട്ടെ. ആമീൻ'
പക്ഷെ ഇ കല്യാണത്തിന്നും എന്തെങ്കിലുമൊക്കെകാര്യമായി പ്രധീക്ഷിക്കാമായിരുന്നു.
പക്ഷെ മൂപ്പരൂം കുട്ട്യാളുമൊക്കെ അടുത്താഴ്ച നാട്ടിൽ വരുന്നുണ്ട് എന്നാണ് കേട്ടത്

ഇങ്ങിനെ എല്ലാ മേഗലിയുള്ളവരും ചർച്ച ചെയ്യുന്നതത്രെ
സ ഉദി പ്രധിസന്ധി '

ഇനി പ്രവാസ ലോഗത്തെ കഥയെടുത്താലൊ?
ആര് എവിടെ എങ്ങോട്ട് എപ്പൊ വിളിച്ചാലും അറിയാദെ യെങ്കിലും സംസാരത്തിന്നിടക്ക് സ്ഥാനം പിടിക്കുന്ന വാക്കാണ്. എന്താപ്പൊ പത്രത്തിൽ കണ്ടില്ലെ? വാർത്തയിൽ കേട്ടില്ലെ.? എന്നിങ്ങനെയുള്ള പ്രയോഗം.
എവിടേയും ചർച്ച സ ഉദിയിലെ പ്രധിസന്ദി
--------------------
ഹനീഫ P - K


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>


1 comment:

  1. എന്ത് തന്നെ പറഞ്ഞാലും ഇന്ന് ഈ കാണുന്ന പത്രാസ് അത് ഗൾഫ്‌ ന്ടെ പണം തന്നെ
    നാഴികക്ക് 40വട്ടം ഗൾഫു കാരനെ
    അഹകാരി എന്നോ
    പുത്തൻ പണക്കാരൻ എന്നോ
    പത്രാസ് കാണിക്കുന്നവൻ എന്നോ
    അവന്റെയും പൂർവീകരുടെയും പഴയ കാല ജീവിതത്തെ പറ്റി പീടിക ത്തിണ്ണയിലെ വട്ടമേഷ ചർച്ചയിൽ ചർച്ച ചെയ്യുമ്പോൾ പലരും ചിന്തിചിട്ടുണ്ടാകുമോ ആവോ ഈ പുത്തൻ പണക്കാരന്റെ ഒരു വിഹിതം എന്റെ പോകറ്റിൽ വന്നിട്ടുണ്ട് എന്ന്

    നാട്ടിലെ ഓരോ വികാസത്തിനും പള്ളിയായാലും
    മദ്രസ ആയാലും
    മതം രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടന ആയാലും എല്ലാറ്റിനും ഗൾഫിന്റെ മണം ഉണ്ട്
    ഓരോ സംഘടന മുഗേന കേരളത്തിന് പൊറത്തേക് എത്ത്ര പണം പോകുന്നു എന്ന് നാം ചിന്ദിച്ചിട്ടുണ്ടോ
    ഇതെങ്ങാനും നിന്നാൽ അപ്പോൾ മനസ്സിലാകും
    ഇവിടെ ജീവിക്കാനും വേണം തൊഴിൽ
    തൊഴിൽ തരാൻ ആളും വേണം
    പണം ഉള്ളവന്റെ കയ്യിൽ ഉണ്ടങ്ങിൽ മാത്രമേ ഇല്ലാത്തവനും അനുഭവിക്കാൻ കഴിയൂ
    ഈ പ്രതിസന്ധി തുടർന്നാൽ
    പണം ഉള്ളവന് ഇല്ലാത്തവനെ സഹായിക്കാനും
    പണം ഇല്ലാത്തവന് ഉള്ളവനെ കളിയാക്കാനും അവസരം നഷ്ടപ്പെടും
    ചോർന്നൊലിക്കുന്ന ഓല പുരയിൽ നിന്നും ചിപ്‌സം ഡീകോർ ചെയ്ത ബെഡ് റൂമിൽ നാം പലരും കിടക്കുന്നു
    ഇഷ്ട വിഭവങ്ങൾ വീട്ടിൽ നിന്നും പുറത്തു നിന്നും പലരും കഴിക്കുന്നു
    ഇങ്ങനെ ഓക്കേ ഇവിടെ ജീവിക്കുന്നുടനകിലും
    പലരുടെയും പ്രവാസ ജീവിതം പ്രയാസത്തിലാണ്

    നാട്ടിൽ വരുമ്പോൾ പലരുടെയും മുടിയും മീശയും കറു ത്ത് കാണുന്നുണ്ടാകിലും
    അവരുടെ മനസ്സിൽ കറുപ്പ് കാണാൻ കഴിയില്ല
    അത് വെളുത്തതായിരിക്കും
    -------------------------
    പരി സൈദലവി



    ഇന്ന് ഹനീഫ സാഹിബ് എഴുതിയ ആശങ്ക നിറഞ്ഞ ചിന്തകൾ വളരെ ഉന്നത നിലവാരം പുലർത്തി. പച്ചയായ യാഥാർത്ഥ്യം തനി നാടൻ ശൈലിയിൽ ചർച്ച ചെയ്ത നാട്ടുകാരും ഉസ്താദുമാരും പെണ്ണുങ്ങളുമൊക്കെ നമ്മുടെ ഇന്നത്തെ നാടിന്റെ പ്രതീകങ്ങളാണ് . അവരുടെ ബർത്താനം ഇന്നിന്റെ ആശങ്കയുമാണ്. ഹനീഫ സാഹിബ് മികച്ച എഴുത്തുകാരനായി മാറിക്കഴിഞ്ഞു എന്ന് പറയട്ടെ. "ഹൃദയം കറുത്താൽ " എന്നതിന്റെ ബാക്കി വരുമാല്ലാ
    എല്ലാവരും ലേഖനങ്ങളും കഥ കവിതകളും കൊണ്ട് കൂടിനെ അലങ്കരിക്കു എന്ന് അഭ്യർത്ഥിക്കുന്നു.
    .......
    മുഹമ്മദ് കുട്ടി


    40 വർഷക്കാലം കേരളക്കരയെ തീറ്റിപ്പോറ്റിയ ഗൾഫിനേയോർത്ത് നാമെന്തിന് വേല ലാതിപ്പെടണം?
    എങ്ങിനെയാണ് നമുക്ക് സൗദി അറേബ്യ എന്ന രാജ്യത്തെ കുറ്റം പറയാൻ കഴിയുക?
    ഒരു നേരത്തെ ആഹാരത്തിന് പോലും കയ്യിൽ കാശില്ലാത്ത സൗദി ക ളെ അറിയണമെങ്കിൽ ബഖാലയിൽ തന്നെ ജോലി ചെയ്യണം.
    ഞാൻ ആദ്യമായി ഗൾഫിലേക്ക് പോരുന്നതിന് മുമ്പ് ഞാൻ പറഞ്ഞു കേട്ടി തന്നത്, അറബികളുടെ കയ്യിൽ കാശ് കുന്ന് കൂടിക്കിടക്കുകയാണെന്നും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ ബാക്കി തിരിച്ച് വാങ്ങാതെ പോകും എന്നൊക്കെയായിരുന്നു!
    ഇവിടെ ബഖാലയിൽ ജോലിക്ക് കയറിയ ശേഷമാണ് ഇന്നാട്ടുകാരുടെ ദാരിദ്ര്യത്തെപ്പറ്റി അറിയാൻ കഴിഞ്ഞത്.
    50 പൈസക്ക് വേണ്ടി ഏറും തുപ്പും എനിക്ക് കിട്ടിയിട്ടുണ്ട്. സൗദി പൗരന് സിഗരറ്റ് വെറുതെ കൊടുക്കാത്തതിന് ക്യാഷ് കൗണ്ടറിലേക്ക് കയറി വന്ന് കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് എന്റെ വയറ്റിൽ കുത്തി.അള്ളാഹു വിന്റെ കാവലുള്ളത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു!
    അവന്റെ കയ്യിൽ പിടിക്കാനും കത്രിക തിരിഞ്ഞ് പിടി ഭാഗം എന്റെ വയറിൽ കുത്താനും .........
    എന്ത് കൊണ്ടാണ്ടി വരിങ്ങനെ? ഇവരുടെ കയ്യിൽ കാശില്ല. ഇവർക്ക് ഒരു ജോലി വേണ്ടേ? എന്ത് ജോലി അവർ ചെയ്യും? എല്ലാ മേഖലയിലും വിദേശികൾ ! അപ്പോൾ സ്വദേശികൾക്ക് ജോലി ലഭിക്കണമെങ്കിൽ വിദേശിയെ ഒഴിവാക്കണം - അത്രയേ ഇവിടെ നടക്കുന്നുള്ളു ...:
    ഇത്തരം സാഹചര്യത്തിൽ നാം എന്ത് ചെയ്യണം? എന്തായാലും സ്വദേശിക്ക് വഴിമാറിക്കൊടുക്കേണ്ടി വരും, അത് എന്നാണെന്നാണ് ആർക്കും അറിയാത്തത്.
    ഇവിടെ സ്ഥാപനങ്ങൾ ഉള്ളവർ നാട്ടിൽ എന്തെങ്കിലും സ്ഥാപനം തുടങ്ങാൻ ശ്രമിക്കണം. ജോലിക്കാരും പോകേണ്ടി വരുമ്പോൾ നാട്ടിൽ ശമ്പളം കുറഞ്ഞാലും ജോലി ചെയ്യാൻ തയ്യാറാകണം.
    -------------------
    MRC

    ReplyDelete