കുട്ടികളൊക്കെ നേരത്തെ തന്നെ എത്തിയിരുന്നു''
ഇന്നത്തെ പോലെ പളപളയില്ലെങ്കിലും ഉള്ള ഭംഗിയിലൊക്കെയാണെല്ലാവരും എത്തിയത്. ക്കൂട്ടത്തിൽ ഞാനും'
സാറ്മ്മാരൊക്കെ എത്തി തുടങ്ങി ഞങ്ങൾക്കന്ന് രണ്ട് സന്തോഷമാണ് ' ഒന്ന് അന്ന് സ്കൂളിൽ പടിത്തം ഇല്ല. അസ്സംബ്ലിക്കഴിഞ്ഞാൽ പോവാം.
രണ്ടാമത്തെ സന്തോഷം മുഠായി കിട്ടും (ജോസഞ്ചറാണെങ്കിലും) അന്നത്തെ കെന്തറും - ജവാഹിറുമൊക്കെയാണല്ലൊ ആ നാരങ്ങ ച്ചൊള'
സമയമായി തുടങ്ങി.
മാനേജറെ ഒരു പ്രസംഗം.
അത് കഴിഞ്ഞ് ഹെഡ്മാസ്റ്റ് വെങ്കിട്ര മണി സാറ് പ്രസംഗം ക്കഴിഞ്ഞ ഗ്രൗണ്ടിലേക്ക് ഇറങ്ങി വെയിലത്ത് നിൽകുന്ന കുട്ടികൾക്ക് സത്യപ്രദിക്ഞചൊല്ലി കൊടുത്ത് അവിടത്തെ രണ്ട് കയ്യും രണ്ട് പോക്കറ്റിലേക്കും താഴ്ത്തി അറ്റേൻ ക്ഷൻ എന്ന് പറയുമ്പോഴേക്കും അതാ കുട്ടികൾ എല്ലാരും തിരിഞ് നോക്കലും വരിതെറ്റിക്കലും ഒക്കെ യാ യി.
എല്ലാവരുടേയും നോട്ടം അങ്ങോട്ടായി.അവിടെ ഒരു കുട്ടി ഇളം വെയിൽ കൊണ്ടോ എന്തോ തല കറങ്ങി വിണതാണ്. കുട്ടിയെ താങ്ങിപ്പിടിച്ച് ക്ലാസിലെ ബെഞ്ചിൽ കൊണ്ട് കിടത്തി. വെള്ളം കൊടുക്കലും മറ്റു പ്രാധമിക ശുശ്രൂശ നൽകി ബോധം തെളിഞ്ഞു പ്രശ്നം ഒന്നും ഇല്ല.
ഞങ്ങളുടെ മനസിലപ്പഴും ആ മുഠായി ഇങ്ങട്ട് കിട്ട്യാ ഞമ്മക്ക് പോവേനു ല്ലേ.
അതും ഒരു സ്വാതന്ത്ര്യം
------------------------
ഹനീഫ PK
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
ഇന്ന് 2017 ആഗസ്ത് 15, എന്റെ മാതൃരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്നു. രാജ്യം ഇന്ന് 71 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.
ReplyDeleteരാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 70 വർഷങ്ങൾക്കിപ്പുറം ഈ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യം എത്രയാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? ഇഷ്ട വസ്ത്രം ധരിച്ചതിന്റെ പേരിൽ, ഇഷ്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ, ഇഷ്ട മതം സ്വീകരിച്ചതിന്റെ പേരിൽ... എന്തിനേറെ മറ്റൊരു മതത്തിൽ ജനിച്ചുപോയി എന്നതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ അറുകൊലചെയ്തുകൊണ്ടിരിക്കുന്ന കാപാലികർ വാഴുന്ന ഇന്ത്യയാണെന്റെ ഇന്നത്തെ ഇന്ത്യ. തലച്ചോറിനു പകരം ചാണകം നിറച്ച സംസ്കാരത്തിന്റെ അടിമകളാണിന്ന് രാജ്യം ഭരിക്കുന്നത്. കൊള്ളയും കൊലയും പീഡനങ്ങളും പിടിച്ചുപറിയും കലാപങ്ങളും യധേഷ്ടം അരങ്ങുവാഴുന്ന ഇന്ത്യ. ഭരണകൂടവും പോലീസും നീതി പീഠം പോലും അവർക്ക് റാൻ മൂളിക്കൊണ്ടിരിക്കുന്ന സുന്തരമായ ഇന്ത്യ. നീതിയും നിയമവും കാറ്റിൽ പറത്തി ഫാഷിസ്റ്റുകൾ യഥേഷ്ടം വിഹരിക്കുന്ന ഇന്ത്യ.
ഈ ഇന്ത്യയുടെ 71 ആം സ്വാതന്ത്ര്യദിനമാണത്രെ ഇന്ന്.
അന്ന് ബിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചെടുത്തവരുടെ പിൻമുറക്കാർക്ക് ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. അന്ന് ബ്രിട്ടീഷുകാർക്കെതിരെയായിരുന്നു സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തിരുന്നത് എങ്കിൽ ഇന്ന് രാജ്യത്തെ ഭരണകൂടത്തോട് സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യേണ്ട അവസ്തയാണ് നിലനിൽക്കുന്നത്.
ഇല്ല, രാജ്യത്തെ ജനങ്ങൾ ഇന്നും സ്വതന്ത്രരല്ല.
ആയിരുന്നെങ്കിൽ യാസിറും ഫൈസലുമടക്കം നിരവധി പേർ ഇഷ്‌ട മതം സ്വീകരിച്ചതിന്റെ പേരിൽ കൊല്ലപ്പെടില്ലായിരുന്നു.
ആയിരുന്നെങ്കിൽ ദാത്രിയിലെ അഖ്‌ലാക് അടക്കം നിരവധി പേർ ഇഷ്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെടില്ലായിരുന്നു.
ആയിരുന്നെങ്കിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലായി നിരപരാധികൾ അക്രമിക്കപ്പെടില്ലായിരുന്നു.
ആയിരുന്നെങ്കിൽ നിരപരാതികളായ ജനങ്ങളെ കൊണ്ട് രാജ്യത്തെ ജയിലുകൾ നിറയില്ലായിരുന്നു.
അതെ, ഈ രാജ്യത്ത് സ്വാതന്ത്ര്യമില്ല. അതുകൊണ്ട് ഈ സ്വതന്ത്ര്യ ദിനം ആഘോഷിക്കാൻ എനിക്ക് കഴിയില്ല.
------------------------
അബൂ ദിൽസാഫ്
❤ I LOVE INDIA ❤
ReplyDeleteഏറ്റവും നല്ല ഭരണ ഘടനയിലൂടെ സ്വാതന്ത്ര്യം ജനങ്ങളിക്ക് പകർന്ന ചുരുക്കം ചില രാജ്യങ്ങളുടെ ഇടയിലാണ് നമ്മുടെ ഇന്ത്യയുടെ സ്ഥാനം .
ലോകത്തിൽ ഇപ്പോഴും ഏറ്റവും സുന്ദരമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ അർഹരും നമ്മൾ തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു .
വ്യത്യസ്ത മത ,വർഗ ഭാഷകളും 100 കോടിയിലധികം ജനസംഖ്യയും ഉള്ള നമ്മുടെ ഈ രാജ്യത്ത് തീവ്ര നിലപാടുകൾ ഉള്ളവർ ഉണ്ടാവുക എന്നത് സ്വാഭാവികം .
ഇന്ന് നമ്മുടെ രാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന അനിഷ്ട്ട സംഭവങ്ങളിൽ കേന്ദ്രീകരിച്ചു മതത്തിന്റെയും ജാതിയുടെയും പേരിൽ ദ്രുവീകരിക്കപ്പെടാതെ നമ്മൾ
ഒരുമിച്ചു നിൽക്കുക എന്നതാണ് അഭികാമ്യം .
നമ്മുടെ പൂർവികർ അനുഭവിക്കാതെ, നമുക്ക് വേണ്ടി ജീവനും സമ്പത്തും നൽകി നേടിയ ,നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അനുഭൂതി വരും തലമുറക്കും പകരാൻ നമുക്ക് കഴിയണം .
അതിനു വേണ്ടി നമുക്ക് ചേർന്ന് നിൽക്കാം 🤝
.............................🇮🇳
അഫ്സൽ കള്ളിയത്ത്
❤❤❤❤❤❤❤