അസർ സലക്ക് ശേഷം കടയിൽ
സംസാരിക്കാൻ കഴിയാത്ത ഒരു കറുത്ത വർഗ്ഗക്കാരനായ ഒരാൾ കുറച്ച് ഫോണുകളുമായി വന്നു
ചായ കുടിച്ചിരിക്കുന്നവരുടെ കൂടെ അയാളും ഇരുന്നു
കയ്യിലുള്ള കീസിൽ നിന്നും പുതി ഫോണുകൾ എടുത്ത് കാണിക്കുന്നു.
സംസാരിക്കാൻ കഴിയാത്തത് കൊണ്ടാവാം അയാൾ കൈ കൊണ്ടും ആംഗൃം കാണിച്ചും ആളുകളോട് പറഞ്ഞു കൊടുക്കുന്നുണ്ട്.
കടയിലെ തിരക്ക് ഒഴിഞ്ഞപ്പൊ ഞാനും പോയി നോക്കി
നല്ല ഫോൺ സോണി എക്സ്പീരിയമാർക്കറ്റിൽ 1200 രിയാലോളം വിലയുണ്ട് എന്ന് അടുത്ത ബകാലയിൽ ജോലി ചെയ്യുന്ന ഫൗസ് പറഞ്ഞിരുന്നു അവൻ വാങ്ങിയീട്ടുണ്ട്.
എത്രയാണ് വില എന്ന് ചോദിച്ചു 500 രിയാൽ എന്ന് പറഞ്ഞു എനീക്കും ഒരു ഫോണിന് ആവശൃമുണ്ട് കയ്യിലുള്ളത് ഇടക്ക് പണി മുടക്കാറുണ്ട്
അടുത്ത ദിവസം കൂട്ടിൽ പണി തന്നതിൽ പുറത്തായതുമാണ്.
പുതിയത് വാങ്ങാൻ നിലവിലെ ബഡ്ജറ്റ് അനുവദിക്കുന്നുമില്ല 500 അല്ലെ ഉള്ളൂ ഒന്ന് വാങ്ങാം എന്ന് തീരുാനിച്ചു
അവിടെയുള്ളവരു കർപ്പൻമാരാണ് അവർക്കും എനിക്കും ഫോണിനെ കുറിച്ച് ഒരുധാരണയും ഇല്ല എല്ലാവരും കുറുക്കന് ആമയെ കിട്ടിയ പോലെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.....
ഒന്നു കൂടി വില പേശി നോക്കാം എന്നുള്ള നിലക്ക് 300 രിയാൽ പറഞ്ഞു അയാൾ സമ്മതിച്ചു അപ്പോൾ തോന്നി 200 പറയാമായിരുന്നന്
അങ്ങിനെ എല്ലാരും ഒാരോന്ന് എടുത്തു
അപ്പോഴാണ് ബകാലയിലെ ഫൗസ് ചായക്ക് വന്നത്
ഞാൻ വലിയ ഗമയിൽ ,,നോക്കടാ ഞാനും വാങ്ങി അൻ്റെ അങ്ങനത്തെ ഒരു ഫോണ് എന്ന് പറഞ്ഞ് ഫോൺ അവന് കാണിച്ചു കൊടുത്തു
അവൻ ബോക്സിൽ നിന്നും ഫോൺ എടുത്തു കൊണ്ട് എവിടെ ഫോണ് എന്ന്
**അൻക്ക് കണ്ണും കാണൂലെ അത് പിന്നെ എന്താ അതിൻ്റെ ഉള്ളിലില്ലേ.... എന്ന് ഞാൻ പറഞ്ഞു
ഇത് ഫോണല്ല ഡമ്മിയാണ് ഇത് ഷോപ്പുകളിൽ സാംബിൾ വയ്ക്കുന്ന സാധനമാണന്ന് അവൻ പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലായത്
അപ്പോഴും ഫോൺ കൊണ്ട് വന്ന ആൾ കടയിലിരീക്കുന്നുണ്ട്
ഈവിവരം അയാളോട് പറഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്
അയാൾക്കും ഇതിനെ കുറിച്ച് ഒന്നുഃ അറിയില്ല
ജോലി കഴിഞ്ഞ് പോരുംബോ ഒരു കടയുടെ മുൻപിൽ നിന്നും കിട്ടിയതായിരുന്നു ഇത്
ഏതായാലും മജീദ് തക്കസമയത്ത് എത്തിയതിനാൽ രക്ഷപ്പെട്ടു അവന് എൻ്റെ വക ഒരു ചായയും കൊടുത്തു😜😜😜😜😜
〰〰〰〰〰〰
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment