നമ്പീശൻ സാറിന് ആദരാഞ്ജലികൾ
----------------------------------
മൂന്നാം ക്ലാസ്സിലായിരുന്നു നമ്പീശൻ സാർ മലയാളം പഠിപ്പിച്ചിരുന്നത്. തലേ ദിവസം പഠിപ്പിച്ചത് പിറ്റേന്ന് ഓർമ്മയില്ലെങ്കിൽ മാഷ് ശിക്ഷിക്കും. മാഷ് വടിയെടുക്കുകയേ ഇല്ല. നുള്ളും! ൻറെ സൈദിനും എനിക്കും ഒപ്പമാണ് നുള്ള് കിട്ടാറു്.
കുപ്പായക്കൈ മുകളിലോട്ടുയർത്തി ഇറച്ചിയുള്ള ഭാഗത്ത് നുള്ളും. നുള്ള് തുടങ്ങിയാൽ ൻറെ സൈദ് മുള്ളും! പിന്നെ മാഷ് അവനെ നുള്ളില്ല -
മാഷ് നുള്ളിയതിനാലാകണം, നാലാം ക്ലാസ്സോടെ മലയാള പഠനം നിർത്താൻ എനിക്ക് കഴിഞ്ഞു.
വർഷങ്ങൾ കഴിഞ്ഞു. മാഷ് എന്നോ പെൻഷനായി പോയി.
എന്റെ പഠനവും കഴിഞ്ഞ് നിറങ്ങളുടെ ലോകത്തേക്ക് കാലെടുത്തു വെച്ചു.
AR. നഗറിലെ ഫെയ്മസ് ആർട്സിൽ വൈകുന്നരം ഇരുന്ന്, താഴെയുള്ള ഫസലിയ്യ ഹോട്ടലിൽ നിന്ന് വരുത്തിയ ചായയും നെയ്യപ്പവും കഴിക്കയായിരുന്നു.
ഒരാൾ റൂമിലേക്ക് കയറി വന്നു. അത് നമ്പീശൻ മാസ്റ്ററുടെ ഇളയ മകൻ ഉണ്ണിക്കൃഷ്ണനായിരുന്നു.
വീട്ടിൽ കുറച്ച് പണിയുണ്ട്. അച്ചൻ പറഞ്ഞു നാളെ രണ്ട് പേരോട് വരാൻ.
വരാമെന്ന് പറഞ്ഞു് ഉണ്ണിയെ പറഞ്ഞയച്ചു.
സത്യം പറഞ്ഞാൽ ഒരാഴ്ചയായിട്ട് പണിയൊന്നുമില്ലായിരുന്നു.
ഞാനും അച്ചമ്പാട്ടെ കുട്ടിയും കൂടി പിറ്റേന്ന് ജോലിക്ക് ചെന്നു.
വീടിന്റെ പുറത്തും കോലായിലും ( ഒരു വലിയ ഹാൾ ) വൈറ്റ് വാഷ് ചെയ്യണം. ഒരൽപം ഇനാമൽ പെയ്ന്റ് അടിക്കുകയും വേണം.
പണി തുടങ്ങി. മാഷിനെ എന്നെ കണ്ടപ്പഴേ മനസ്സിലായി. ഒരു പുഞ്ചിരി ! ഒരു നുള്ളിന്റെ എരിവോടെ ആ പുഞ്ചിരിഞാനാസ്വദിച്ചു.
ചായയും ഇഡലിയും പത്ത് മണിക്ക് തന്നെ കഴിച്ചു. ജോലി തുടർന്നു.
പോഷകാഹാരം സമയത്തിനു കഴിക്കണമെന്ന് നിർബന്ധമുള്ളത് കൊണ്ടാവാം, മാഷിന്റെ ഇളയ മകൾ ജ്യോതി വന്ന് പറഞ്ഞു അദുറമാനെ ഉണ് കഴിച്ചോ .....
ജ്യോതിയും എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. മൂത്ത മകൾ ജയശ്രീയുടെ കല്യാണം കഴിഞ്ഞിരുന്നു.
കൈ കഴുകി വിശാലമായ കോലായിൽ ചെന്നിരുന്നു. തൊട്ടപ്പുറത്ത് മാഷ് ഒരു ചാരുകസേരയിൽ ഇരിക്കുന്നു.
ജയശ്രീ രണ്ട് വാഴയിലയുമായി വന്നു. ഒന്ന് എന്റെ മുമ്പിലും മറ്റൊന്ന് അച്ചമ്പാട്ടെ കുട്ടിയുടെ മുന്നിലും ഇട്ടു. ഒന്നാന്തരം സാമ്പാറും ചോറും !
പല കൂട്ടാനകളും വിളമ്പിയ കൂട്ടത്തിൽ എന്റെ കയ്യിലേക്ക് ജ്യോതി മോരൊഴിച്ചു. എല്ലാം കൂടി കൂട്ടിക്കുഴച്ച് കേമമായി തന്നെ ഉണ്ടു.
ഉണ്ട് കഴിഞ്ഞ് എണീറ്റപ്പോൾ അച്ചമ്പാട്ടെ കുട്ടി വാഴയില കയ്യിലെടുത്ത് പുറത്തേക്ക് നടന്നു. അത് കണ്ട് ഇല ഞാനും എടുത്ത് പുറത്തെ തെങ്ങിൻ ചുവട്ടിലിട്ടു.
കൈകഴുകി തിരിഞ്ഞ് നിന്നപ്പോൾ ജ്യോതിയുടെ ശബ്ദം, അദുറ മാനേ അഛൻ വിളിക്കുന്നു.
കാവി തേച്ച് മിനുക്കി പോളീഷ് ചെയ്ത കോലായിലേക്ക് കയറിയപ്പോൾ മാഷ് കസേരയിൽ തന്നെയുണ്ട്.
എന്താ സാറേ .......
ഇങ്ങടുത്ത് വാ ....
മാഷിന്റെ കസേരയോട് ചേർന്ന് നിന്നു. മാഷെന്റെ കൈ പിടിച്ച് കുപ്പായക്കൈ മേലോട്ട് നീക്കി.
നുള്ളി .......
വേദന കൊണ്ട് ഞാൻ പുളഞ്ഞു ........
കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്നത് ചിമ്മിയത് കൊണ്ടാവാം കാണാൻ കഴിഞ്ഞില്ല.
മാഷ് പിടി വിട്ട് എന്നോട് പറഞ്ഞു, നിലത്തോട്ട് നോക്കെടാ ......
അപ്പോഴാണ് ഞാനത് കണ്ടത്, ഞാൻ ചോറു തിന്ന വാഴയില എടുത്ത സ്ഥലം മുതൽമുറ്റം വരെ ഒരു വണമുള്ളവര!
ഇലയിലെ ചാറ് മുഴുവൻ നിലത്ത്.
തിരിഞ്ഞ് നോക്കിയപ്പോൾ മാഷിന്റെ ഭാര്യ, ജ്യോതി ,ഉണ്ണിക്കഷ്ണൻ എന്നിവർ !
കൂട്ടച്ചിരി! ജ്യോതിയുടെ കളിയാക്കിയുള്ള പൊട്ടിച്ചിരി!!!
നുള്ളിയ വേദനയൊക്കെ എങ്ങോട്ടോ പോയി-
ഞാൻ വൃത്തിയാക്കാൻ തുനിഞ്ഞപ്പോൾ മാഷ് സമ്മതിച്ചില്ല. ജ്യോതിയെക്കൊണ്ട് വൃത്തിയാക്കിച്ചു.
അതെനിക്കും ഇഷ്ടായി.
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:
Post a Comment