Thursday, 7 September 2017

അരീക്കൻ മുഹമ്മദ് ജുനൈദ്


ഒരു പൂമൊട്ട് കൊഴിഞ്ഞു വീണപ്പോൾ..
🌷🌷🌷🌷🌷🌷🌷🌷🌷🌷
ഉപ്പാക്കും ഉമ്മാക്കും സമ്മാനമായി കുഞ്ഞു ജുനൈദ് ഈ ഭൂമിയിലേക്ക് വന്നത് തന്നെ രണ്ട് മാസം നേരത്തെയാണ്. എന്നാലും ഉമ്മയുടെ വയറ്റിൽ കഴിയേണ്ട ബാക്കി കാലം അവൻ പ്രതികൂല കാലാവസ്ഥ തരണം ചെയ്തു ജീവിച്ചെടുത്തു. പിന്നെ അവൻ വളർന്നു. എല്ലാരുടെയും കണ്ണിലുണ്ണിയായി. ഓമനത്തം തുളുമ്പുന്ന ആ പാൽ പുഞ്ചിരി അവന്റെ വീട്ടിലെ വെളിച്ചമായി. അവന്റെ പിച്ചവെക്കലും കൊച്ചു സംസാരവും ആ തറവാട്ടിലെ ആനന്ദമായി. എന്നാൽ റബ്ബിന്റെ തീരുമാനം മറ്റൊന്നായി തന്നു.  ഇന്ന് പൂമൊട്ട് പോലെ വിരിയാനിരിക്കുന്ന പുഞ്ചിരിയുമായി ഉറങ്ങി കിടക്കുന്ന ആ പൂമേനി കളിപ്പിച്ച് കഫൻ ചെയ്യുമ്പോൾ ഞങ്ങളുടെ കൈകൾ വിറക്കുകയായിരുന്നു. കണ്ണുകൾ നിറയുകയായിരുന്നു. ഉപ്പ അൻവറിന് അല്ലാഹു അഴകാർന്ന ക്ഷമയാണ് നൽകിയത്. രണ്ടാഴ്ചയോളം പൊന്നോമനയെ ആശുപത്രിയിൽ പരിചരിച്ച് ആ പൂമേനി ഏറ്റുവാങ്ങി എല്ലാ കർമ്മങ്ങളും വിതുമ്പുന്ന ചുണ്ടുകളോടെ നിറമിഴികളോടെ അവൻ ചെയ്തു തീർക്കുന്നത് ഞാൻ നോക്കി നിൽക്കുകയായിരുന്നു. പള്ളിയിൽ നിസ്കാരം കഴിഞ്ഞ് സ്വന്തം കൈകളിൽ ആ താമരമൊട്ടിനെ മണ്ണിലേക്ക് വെക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. 
ഒരു നിമിഷം ഞാനോർത്തു പോയി, പുന്നാര പൂമോൻ ഇബ്രാഹിമിന്റെ ജനാസ മണ്ണിലേക്ക് ചേർത്തപ്പോൾ പുണ്യസൂൽ (സ്വ)യുടെ കണ്ണുകൾ നിറഞ്ഞത്.
ഇപ്പോൾജുനൈദ് മോൻ സ്വർഗ പൂങ്കാവനത്തിൽ ചിരിച്ചിരിക്കുന്നുണ്ടാവും. അവന്റെ ഉപ്പയുടെയും ഉമ്മയുടെയും നന്മയുടെ തുലാസിൽ  തൂങ്ങിപ്പിടിച്ച് കനം കൂട്ടി അവരെ സ്വർഗത്തിലേക്ക് കൂട്ടികൊണ്ട് പോകാനായി അവൻ കാത്തിരിക്കുന്നുണ്ടാവും.
           നിറമാഴികളോടെ.....
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ 



യാ ജുനൈദ്, നിന്റെ ഓർമ്മയിൽ.
============================
കാണുകില്ല ഇനി ആ പൂ മുഖം

കുഞ്ഞുനാണം കുണുങ്ങുന്ന തേൻമുഖം

ഇന്ന്നമ്മുടെ ജുനൈദ് മോൻ യാത്രയായ്‌

റബ്ബിൻ ജന്നാത്തിൻ വീട്ടിൽ വാസമായ്


കണ്ട് തീർന്നില്ല നന്നുടെ പുഞ്ചിരി

നാണം തുളുംബും കളിചിരിയുo..... 2

നിനക്കു നൽകാനായ്  ഞാൻ കരുതിയ മുത്തങ്ങൾ
കണ്ണീരിൽ കുതിർന്നതു
കരഞ്ഞിടുന്നു

ഖൽബകം നീറുന്ന വിങ്ങലായ്


റബ്ബേ, നീ നൽകിടെണം സ്വബ്റിനെ

അബവൈക്ക് നാളേക്ക് ശാഫിഉം

 അവർക്കേകണം നീ സവാബിനെ
......................(കാണുകില്ല)

കുഞ്ഞു ജുനൈദിൻ 

പൂമുഖമുള്ളൊരു 

കുഞ്ഞിനെ നൽകണെ 

യാ റഹ്മാനെ....

മുത്തഖിയായൊരു 

ഖൈറിനെ നൽകി 

സ്ബറിൻ പ്രതിഫലം 

നൽകിടല്ലാഹ് ...
................(കാണുകില്ല)
------------------------------------
📝 അരീക്കൻ മുസ്തഫ ശറഫുദ്ദീൻ 
( ജുനൈദിന്റെ പിതൃസഹോദരൻ )



വല്ലാത്തൊരു സ്നേഹക്കൂട്
ഒരു അംഗത്തിന്റെ ദുഖത്തിൽ കൂട്ടിലെ മുഴുവൻ നാട്ടുകാരും കൂട്ടുകാരും പങ്കു ചേരുന്ന ഒരു കാഴ്ച മനസസിന്ന് വല്ലാത്തൊരു സുഖം തരുന്നു.

കൂട് കൊണ്ട് കിട്ടാവുന്ന നേട്ടത്തിൽ വെച്ചേറ്റവും വലിയ നേട്ടമായിട്ടാണ് ഞാനതിനെ നോക്കിക്കാണുന്നത്.

ഇന്ന് മരണപ്പെട്ട ജുനൈദ് മോൻ'
ആ മുഖം കണ്ടു '
മറക്കാൻ കഴിയാത്തത്ര മനസിനെക്കീഴടക്കിയ ചിത്രം.

മരണം
സമയ മോ' പ്രായമോ 'ഒന്നും തടസ്സമില്ലാത്ത വല്ലാത്തൊരു സത്യം' ആസത്യത്തിന്റെ മുന്നിൽ എല്ലാ കൊമ്പനും എല്ലാ പൂമ്പാറ്റയും മുട്ട് മടക്കിയേ പറ്റൂ.
നമ്മൾ ഓരോരുത്തരും ഓരോ മരണവാർത്ത കേൾക്കുമ്പോഴും അതിൽ നിന്നെല്ലാം പാട മുൾകൊണ്ട് കൂടുതൽ കൂടുതൽ റമ്പിലേക്ക് അടുക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.


ജുനൈദിന്റെ കുടുംപത്തിന്ന് ക്ഷെ മ പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്തിക്കുന്നു.
---------------------------
ഹനീഫ പി. കെ. 



ഉപ്പാ.....😰
ഉമ്മാ....😰
ഉപ്പാ. ഞാൻ ഇഷ്ടമുണ്ടായിട്ട് പോയതല്ല.

ഞാനിപ്പോഴും ഉപ്പാന്റയും ഉമ്മാന്റെയും ഓർമ്മയിലുണ്ട്.

ഒരു മിന്നാമിനുങ്ങായി ഉപ്പാനെയും ഉമ്മാനെയും കാണാൻ ഞാനെന്നും വരും.

ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം കിട്ടാൻ വേണ്ടി എന്റെ സ്വർഗ്ഗ വീട്ടിലേക്ക് ഞാൻ വിളിക്കും.

ഇന്ന് കിട്ടാത്ത സ്നേഹത്തിനായി ഞാനന്ന് കൊതിക്കും..


ആ സ്നേഹത്തിനായി ഞാൻ കാത്തിരിക്കാം.😰
---------------------------------




ഒന്നും പറയാനില്ല വൈകിയെത്തിയതാണിന്നു കൂട്ടിൽ... ഉച്ചയോടെ മരണ വിവരം അറിഞ്ഞിരിന്നു... പ്രിയ സ്നേഹിതനു  പടച്ചവൻ ക്ഷമ നൽകട്ടെ...
 ചെറുപ്പത്തിൽ മരണപ്പെട്ട കുഞ്ഞുങ്ങൾ രക്ഷിതാക്കളെ ജന്നത്തിലേക്ക്‌ കൈ പിടിച്ച്‌ കയറ്റുമെന്നു ഉമ്മ പറഞ്ഞു തന്നതോർക്കുന്നു....

നാളെ പടച്ചവന്റെ ജന്നത്തിൽ ജുനൈദ്‌ മോനോടൊപ്പം നമ്മേയും ഒരിമിച്ച്‌ കൂട്ടട്ടെ...

ഒരിറ്റു കണ്ണീർ മാത്രം
----------------
അജ്മൽ 

No comments:

Post a Comment