Thursday, 7 September 2017

🌾🌾 ക്രിഷി 🌾🌾


🌾🌾🌾🌾🌾🌾🌾🌾🌾🌾
ഒരുകാലത്ത് മഴക്കാലം തുടങ്ങുന്നതോടെ നമ്മുടെ പ്രദേശങ്ങളിൽ ക്രൃഷിക്കുള്ള ഒരുക്കം കാണാമായീരുന്നു

 അന്ന് ക്രിഷി ചെയ്തിരുന്നസ്ഥലങ്ങളിലെല്ലാം വീടുകളും വലിയ കെട്ടിടങ്ങളുമായി
  എവിടെയും കള്ളിപുളയും ഇഞ്ചിയും ചേനയും തുടങ്ങിയവിളകൾ

പറംബുകളിൽ കന്ന് കൊണ്ട് ഉഴുത് മറിച്ച് മോടൻ നെല്ലും എള്ള് രായി പയർ എന്നിവയും ക്രൃഷി ചെയ്തിരുന്നു

 ഭൂമിയില്ലാത്തവർ പാട്ടത്തിന് എടുത്തായിരുന്നു ക്രിഷി ചെയ്തിരുന്നത്
 എല്ലാ ഭാഗങ്ങളിലും ക്രിഷിചെയ്യുന്ന  തിരക്ക് കാണാം 

വീട്ടിലെ എല്ലാവരും കൂടിയാവും പണി എടുക്കുക 
കുറച്ച് ദിവസം കൊണ്ട് ഈ ക്രൃഷികളെല്ലാം തിളിർത്ത് നല്ല പച്ചപ്പ് രുപപെട്ടിട്ടുണ്ടാവും അത് കാണാൻ തന്നെ നല്ല ചന്തമായിരുന്നു

അതു പോലെ വീടിൻ്റെ ചുറ്റുപാടും ചീരാമുളകും ചെറീയ ചേംബ് വെണ്ട ചീര മുരിങ്ങ മത്തൻ ചിരങ്ങ തുടങ്ങിയവ മഴയുടെ മുന്നോടിയായി നട്ടിരുന്നു
 കർക്കിടകം കറുക്കുംബോൾ മത്സൃം കിട്ടാത്ത അവസരങ്ങളിൽ മത്തൻ പയർ എന്നിവയുടെ ഇല,ചേംബിൻ താൾ കൊണ്ടുള്ള കൂട്ടാൻ ചക്കയും കഞ്ഞിയും എന്നിവ ആയിരിക്കും അധികവീടുകളിലും ആഹാരമായി  ഉണ്ടാവുക 
     ഒരു നേരത്തെ ചോറിനുള്ള കൂട്ടാൻ അവനവൻ്റെ പറംബിൽ നിന്ന് തന്നെ കിട്ടിയിരുന്നു

തുലാമാസത്തിൽ പറംബുകളിൽ നല്ല രുചിയുള്ള കൂൺ മുളക്കുമായിരുന്നു അത് പറിച്ച് കറി വെച്ചിരുന്നു

നാട്ടിലെ കാർഷിക ഉത്സവമായ കളിയാട്ടകാവിൽ നിന്നും കുന്നുംപുറം ചന്തയിൽ നിന്നുമായി 
പച്ചക്കറി വിത്തുകൾ  കൈകോട്ട് തായ് (പിടി) കൂട്ടത്തിൽ മഴയത്ത് പണി എടുക്കാനായി ഒരു തൊപ്പി കുടയും വാങ്ങും  ക്രിഷി ചെയ്യുന്നവർ
ഏത് മഴയത്തും തൊപ്പി കുടയും ചൂടി പറംബുകളിൽ പണി എടുക്കുന്നവരെ കാണാമായിരുന്നു

മഴ കനക്കുന്നതോടെ പൂള കുത്തലും കള പറിക്കലുമായി പറംബുകൾ സജീവമാകും
മഴ കാലം കഴിയുന്നതോടെ വിളവെടുപ്പ് തുുടങ്ങും
മോടൻ കൊയ്ത്തിനായി മുറ്റം' നന്നാക്കി മണ്ണും കരിയും കൂട്ടി തേച്ച് വ്യത്തിയാക്കും
നെല്ല് മെതിച്ച് കഴിഞ്ഞാൽ അവില് ഇടിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു നെല്ല് വറുത്ത് രണ്ട് ഉലക്ക ഇട്ട് ഇടിച്ച് അവിലാകും
പണ്ട് കാലത്ത് വീടുകളിൽ് അവില് ഇടിച്ച് കൊടുക്കുന്ന പതിവുണ്ടായിരുന്നു
അധിക ആളുകളും കാർഷിക വിളകൾ അടുത്ത വർഷത്തെ ക്രൃഷിക്കുള്ള വിത്തിനും വീട്ടാവശൃത്തിനും  കഴിച്ചുള്ളവയെ  വിൽപ്പന നടത്താറുണ്ടായിരുന്നുള്ളു 

 വിത്തിനായി എടുക്കുന്ന ചേംബ് ചേന കാവുത്ത് പോലത്തവ  മണ്ണിൽ കുഴി കുത്തി അതിലാണ് സൂക്ഷിച്ച് വക്കുക നടാൻ സമയമാവുംബോഴേക്ക് മണ്ണ് മാന്തി എടുക്കും അപ്പോൾ മുള വന്നിട്ടുണ്ടാവും

പൂള ചെത്തീ ഉണക്കി പൊടിച്ച് പത്തിരി ചുട്ടിരുന്നു

വാട്ടപൂളയാക്കി പിന്നീട് ഉപയോഗിച്ചിരുന്നു 

 അക്കാലത്ത് ഇതൊക്കെ കാണുംബോ കൗതുകമായിരുന്നു

 നെല്ല് രായി എന്നിവ സൂക്ഷിച്ചിരുന്നത് പത്തായങ്ങളിലായിരു ഇന്ന് പത്തായം അപ്രതൃക്ഷമായി ഇന്ന് മനുഷൃർ ഈവക ക്രഷി ഒന്നും ചെയ്യാതെ മടിയൻമാരായി വിശമുള്ള ഭക്ഷൃ വസ്തുക്കൾ വാങ്ങി കഴിക്കാൻ തുടങ്ങി
 ഒാരോ രോഗങ്ങൾക്ക് അടിമയായി 

പാടങ്ങളെല്ലാം നികത്തി 
ക്രഷി ഇല്ലാതായതോടെ എല്ലാത്തിനും മറ്റു സംസ്ഥാനങ്ങളീൽ നിന്നും വരുന്നവയെ ആശ്രയിക്കേണ്ടിവന്നു അവർ വലിയ വിലക്ക് വിൽക്കുന്നു നാം വാങ്ങി കഴിക്കുന്നു
🎄🎄🎄🎄🎄🎄🎄🎄🎄
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment