രാവിന്റെ ഇരുളിൽ നിന്ന് പ്രഭാതത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക്
ഉണർത്തിയ റബ്ബിന് സ്തുതി,
കാലം, വല്ലാത്തൊരു കലഹത്തിന്റെ കാലം,,
രാഷ്ട്രങ്ങൾ തമ്മിൽ,
സമൂഹങ്ങൾ തമ്മിൽ,
സമുദായത്തിനകത്ത് .
കുടുംബങ്ങൾ തമ്മിൽ,
കുടുംബത്തിനകത്ത'.
ഇതിൽ വലിയ വലിയ കലഹങ്ങളൊന്നും നമ്മളെക്കൊണ്ട് തീർക്കാനൊ ഇടപെടാനൊ സാധ്യമല്ല:
അതിന്റെ പേരിലും പരസ്പരംകലഹിക്കുകയല്ലാതെ,
ഇരകളാവേണ്ടി വന്നാൽ അതിനും നിന്ന് കൊടുക്കാനുമല്ലാതെ,
പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്നസമുദായത്തിനകത്തെ കലഹം നമ്മൾ ഓരോരുത്തരും മനസ്സ് വെച്ചാൽ തീർക്കാവുന്നതെ ഉള്ളു,.
കുറഞ്ഞ പക്ഷം കാഠിന്യം കുറച്ച് പരസ്പര നശീകരണത്തിൽ നിന്നെങ്കിലും ഈ സമുദായത്തെ രക്ഷിക്കാൻ സാധിക്കും ,സാധിക്കേണ്ടതില്ലെ നമുക്ക്?
കലഹമൊഴിവാക്കി നന്മകൾ വീണ്ടെടുക്കാമെന്നതിന് ഈ കൂട് തന്നെ ഒരു തെളിവാണല്ലൊ.
ഇതേ ആളുകൾ മറ്റൊരു ഗ്രൂപ്പിലെത്തിയാൽ പരസ്പരം കലഹിക്കുകയല്ലെ.
വിഷയാധിഷ്ഠത മായും ചില കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലും ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികം; പാട്ടും പാടി കടംകഥകളും പറഞ്ഞ് മാത്രം ഇരുന്നാൽ ഈ ഭൂലോകവും ജീവിതവും സുഗമമായി മുന്നോട്ട് നീങ്ങില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത്രയും പറഞ്ഞതും, ഈകൂടി നെ ഉപമിച്ചതും,
മുൻകാലങ്ങളിലൊക്കെ കലഹങ്ങൾ സമുദായത്തിനകത്തും പുറത്തും നടന്നിട്ടുണ്ടെന്ന ചരിത്ര സത്യങ്ങളെയും വിസ്മരിക്കുന്നില്ല,
പക്ഷെ ഉത്തമ നൂറ്റാണ്ടുകളിലേക്കൊന്നും എത്തിയില്ലെങ്കിലും
ഉത്തമ സമുദായത്തിന്റെ പല ഗുണങ്ങളും വീണ്ടെടുക്കാൻ സാധിക്കേണ്ടതില്ലെനമുക്ക്?
കലഹപ്രിയ മനസ്സുകളിൽ നിന്നും ചിലവിചാരപ്പെടലുകളിലൂടെ പല പൂർവകാല നൻമകളിലുമെത്തിപ്പെടാൻ സാധിക്കേണ്ടതുണ്ട് നമുക്ക് - നാഥൻ തുണക്കട്ടെ;
-------------------------------------
അലി ഹസ്സൻ പി. കെ.,
No comments:
Post a Comment