നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണ് തുറന്നൊന്നു നോക്കിയാൽ നമുക്ക് കാണാൻ പറ്റും, ഒരു പാട് സഹോദരങ്ങൾ വലിയ വലിയ പരീക്ഷണങ്ങൾക്ക് വിeധയരായി കഴിയുന്നത്. നമ്മുടെ സമപ്രായക്കാർ, കൂടെ പഠിച്ചവർ തുടങ്ങി പ്രായം കൂടിയവരും കുറഞ്ഞവരും ഒട്ടേറെ പേർ വിവിധ രോഗങ്ങൾക്കടിപ്പെട്ടുകിടക്കുന്നു. നമ്മെ പോലെ രാവിലെ എണീറ്റ് പ്രഭാതകർമ്മങ്ങൾ നടത്തി ജോലിക്ക് പോയി യാത്ര ചെയ്ത് പലയിടങ്ങളിൽ ചുറ്റി കറങ്ങി തിരിച്ചെത്താൻ അവർക്കും ഉണ്ടാകും ആഗ്രഹം. പക്ഷ നടക്കാൻ കഴിയാതെ കാല് തളർന്നവർ, വർഷങ്ങളായി ഇരിക്കാൻ വയ്യാതെ ശരീരം കുഴഞ്ഞു പോയവർ... കാലങ്ങളായി ഡയാലിസിസ് എന്ന നൂൽപാലത്തിലൂടെ ജീവിക്കുന്നവർ...
നമ്മളൊ ... റബ്ബിന്റെ അപാരമായ അനുഗ്രഹത്താൽ വലിയ പ്രശ്നങ്ങളില്ലാതെ അധ്യാനിക്കുന്നു, യാത്ര ചെയ്യുന്നു, ആരാധന നടത്തുന്നു, പ്രയാസങ്ങളില്ലാതെ ജീവിക്കുന്നു.
എന്തേ ... ചിലർക്ക് മാത്രം ഈ പരീക്ഷണം ?
റസൂൽ (സ) യുടെ ഒരു ഹദീസിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഒരു അടിമക്ക് ഖൈറ് ഉദ്ദേശിച്ചാൽ അവനെ പരീക്ഷണങ്ങൾ കൊണ്ട് മൂടും. അതിൽ ക്ഷമ കൈകൊണ്ട് ജീവിച്ചാൽ രക്ഷപ്പെട്ടു.
രോഗമൊന്നുമില്ലാതെ മരണപ്പെട്ട ഒരാളെ കുറിച്ച് ഒരു സ്വഹാബി അഭിപ്രായപ്പെട്ടു: "എന്ത് നല്ല മരണം !"
ഇത് കേട്ട തിരുമേനി(സ) തിരുത്തി: അദ്ദേഹം രോഗിയായിരുന്നെങ്കിൽ ദോഷങ്ങൾ പൊറുപ്പിക്കാൻ അത് കാരണമായേനെ.
രോഗം കൊണ്ട് കഷ്ടപ്പെടുന്നവരെ കാണുമ്പോൾ ആരോഗ്യവാൻമാരായ നാം കരുതേണ്ട അവൻ എത്ര ഭാഗ്യം കെട്ടവൻ എന്ന്. എത്രമാത്രം കഷ്ടപ്പാടും വിഷമവും അവൻ സഹിക്കുന്നോ അതിനു തക്ക പ്രതിഫലം അവന് എഴുതപ്പെട്ടു കൊണ്ടേയിരിക്കും.
അന്ത്യദിനത്തിൽ, ദുനിയാവിൽ വെച്ച് തീക്ഷ്ണ പരീക്ഷണങ്ങൾക്ക് വിധേയരായ ആളുകൾക്കുള്ള പ്രതിഫലം കാണുമ്പോൾ ആരോഗ്യവാൻമാരായിരുന്നവർ പറയമെത്ര: 'ദുനിയാവിൽ വെച്ച് ഞങ്ങളുടെ ശരീരം മുഴുവൻ നുറുക്കി നുറുക്കിയ അവസ്ഥയിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് " .
രോഗികളോട് ആരോഗ്യമുള്ളവർ ദയ കാണിക്കുക, ആപത്തിൽ പെട്ടവരെ സുരക്ഷിതരായി ഇരിക്കുന്നവർ സഹായിക്കുക, കടുത്ത പരീക്ഷണങ്ങളിൽ അകപ്പെട്ട് വലയുന്നവരെ സുഖസമൃദ്ധിയിൽ കഴിയുന്നവർ പരിഗണിക്കുക.
ഓർക്കുക... റബ്ബ് അവരോടൊപ്പമാണ്. സത്യത്തിൽ ആരോഗ്യവും സമ്പത്തും തന്ന് നമ്മളാണ് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ...
وصلى الله على سيدنا محمد وعلى اله وصحبه وسلم
-----------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment