Friday, 8 September 2017

💥 ഒരു പോലീസ് സ്റ്റേഷൻ യാത്ര 💥


  1999ൽ ജിദ്ധയിൽ നിന്നും നാട്ടിലേക്ക് വന്നത് എന്റെ കൂടെ ജിദ്ധയിലെ ലീഡിംഗ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വേങ്ങര തറയിട്ടാൽ പറപ്പൂർ റോഡിൽ റസ്സൽ എടക്കണ്ടൻ എന്ന ആളുമൊത്തായിരുന്നു.
രണ്ട് പേരുടെയും പെട്ടികളിൽ, എടക്കരയിൽ താമസിക്കുന്ന േഹാസ്പിറ്റലിലെ മുദീറിന്റെ കുറച്ച് സാധനങ്ങൾ ഉണ്ടായിരുന്നു.
ഒന്നിച്ച് കൊണ്ട് പോകാമെന്നു് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു.
മറക്കാൻ പറ്റാത്ത ആ ദിവസമായ 1999 സപ്തംബർ ആറാം തീയതി രാവിലെ 8 മണിക്ക് തന്നെ സാധനങ്ങൾ ഒരു കീശയിലാക്കി റോഡിലേക്ക് കയറി. ഒരു ഓട്ടോ കിട്ടിയാൽ അതിൽ റസ്സലിൻറെ വീട്ടിൽ ചെല്ലാനാണ് പറഞ്ഞിട്ടുള്ളത്. അവന്റെ വീട്ടിൽ ഓട്ടോറിക്ഷയുണ്ട്. അതിൽ പോകാമെന്നാണ് പറഞ്ഞിരുന്നത്.
കിഴക്ക് നിന്ന് ഒരു ഓട്ടോ വന്ന് എന്റെ മുന്നിൽ നിർത്തി.
കേറിക്കോളി ......
എനിക്ക് തീരെ പരിചയമില്ലാത്ത ആ കുട്ടിയുടെ ക്ഷണം സ്വീകരിച്ച് വണ്ടിയിൽ കയറി.
എവിട്ക്കാ....?
ആ കുട്ടി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, എന്നെ വേങ്ങര തായിട്ടാൽ ഒത വീട്ടിൽ കൊണ്ടുവിട്ടാ മതി.
ശരി. കുട്ടി കാക്കി ഷർട്ട് ധരിച്ച് കൊണ്ട് പറഞ്ഞു.
ആ കുട്ടി ഇന്ന് ഈ കൂട്ടിലുണ്ടോ എന്നെനിക്കറിയില്ല. കക്കാടംപുറം ഈർച്ച മില്ലിന്റെ തൊട്ടടുത്തുള്ള (കിഴക്ക്) നാലുപുരക്കൽ കുടുംബാംഗമാണ്.
റസ്സലിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെറസ്സൽ മുറ്റത്ത് കാത്ത് നിൽക്കുന്നു. 
MRC വണ്ടിയില്ല ട്ടോ...... നിങ്ങൾ വന്ന വണ്ടി വി ടല്ലിം, നമ്മക്ക് ഈ വണ്ടീ തന്നെ പോകാം
റസ്സലിന്റെ വീട്ടിൽ തയ്യാറാക്കിയ പോഷകാഹാരം മൂന്നു പേരും കൂടി കഴിച്ചു.
എടക്കര വരെ പോകാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോ കുട്ടിക്ക് സമ്മതം.
യാത്ര തുടർന്നു.
അതു വരെ ഈ കുട്ടിയെ പരിചയപ്പെട്ടിട്ടില്ലായിരുന്നു. കക്കാടം പുറത്താണെന്നും നാലുപുരക്കലാണെന്നും പറഞ്ഞു.
എടക്കരയെത്തി വീട് കണ്ട് പിടിച്ചപ്പോഴേക്കും നാല് മണി കഴിഞ്ഞിരുന്നു.
വീട്ടിലെ സൽക്കാരങ്ങളും, ഞങ്ങൾ വരുന്നത് അറിഞ്ഞ് തയ്യാറാക്കി വെച്ച പോഷകാഹാരമൊക്കെ ശരീരത്തിന് ആവശ്യമുള്ളതെടുത്ത് കഴിച്ച് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മണി 5.30 !
തിരിച്ചുള്ള യാത്രയിൽ സൂര്യൻ നേരത്തെ ഉറങ്ങാൻ പോയോന്ന് തോന്നി'
റോഡിലൊക്കെ ഇരുട്ട് പരന്നിരിക്കുന്നു '
കുറച്ച് ദൂരം ഓടിയപ്പോൾ ഈ കുട്ടി പറഞ്ഞു, എനിക്ക് എന്റെ വീട്ടിലേക്ക് ഫോൺ ചെയ്യണം. ഞാൻ ദിവസം നാലഞ്ചു പ്രാവശ്യമെങ്കിലും വീട്ടിൽ പോകാറുണ്ട്. മഗ്രിബിന്റെ മുമ്പായി വണ്ടി വീട്ടിൽ നിർത്തും ' ,
രാത്രി ഓടാറില്ല.
കുട്ടിയുടെ പറച്ചില് കേട്ടപ്പോ എതെങ്കിലം ടെലഫോൺ ബൂത്തിന്റെ മുന്നിൽ നിർത്താൻ ഞാൻ പറഞ്ഞു.
എന്നാൽ എത്ര വിളിച്ചിട്ടും വീട്ടിൽ ഫോണെടുക്കുന്നില്ല'
ആ കുട്ടിയുടെ വീട്ടിൽ അന്ന് ഫോൺ ഉണ്ടായിരുന്നു.
പക്ഷേ എവിടെ നിന്ന് വിളിച്ചാലും എൻ ഗേജ് (നമ്പർ ബിസി),
സമയം 9.30 PM കഴിഞ്ഞപ്പോൾ മലപ്പുറത്തെത്തി ഒരു ബൂത്തിന് മുന്നിൽ നിർത്തി. മൂന്നു പേർക്കും മൊബൈലില്ലാത്തത് കൊണ്ട് ബൂത്ത് തന്നെ ശരണം.
ഹലോ.....
ഹലോ....
പിന്നീട് ഒരു കരച്ചിൽ
ഈ കുട്ടി (അന്നും ഇന്നും പേരറിയില്ലാ) കരഞ്ഞുകൊണ്ട് ഫോണിലൂടെ കാര്യങ്ങൾ പറയുന്നു.ജ്യേഷ്ടനായിരുന്നു ഫോണെടുത്തത്.
"നിന്നെ കാണാഞ്ഞിട്ട് വേങ്ങര പോലീസ് സ്റ്റേഷനിൽ ഉപ്പ നിന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തു "
ഇത് കേട്ടപ്പോഴാണ് കുട്ടി കരഞ്ഞത്. വണ്ടിയുടെ നമ്പറും പരാതിയിൽ കൊടുത്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞു.
വേങ്ങര സ്റ്റേഷനിൽ കയറി കാര്യങ്ങൾ പറഞ്ഞിട്ട് വീട്ടിലേക്ക് വന്നാ മതി എന്ന് നിർദേശം കിട്ടി.
വേങ്ങര സ്റ്റേഷന്റെ മുന്നിൽ വണ്ടി നിന്നു.
തോക്കിന് കാവൽ നിൽക്കുന്ന പോലീസുകാരൻ സ്റ്റൂളിലിരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങിയിരുന്നു.
Sl സ്ഥലത്തില്ല. റൈറ്ററായ പോലീസുകാരനോട് കാര്യങ്ങൾ ഞങ്ങൾ വിശദീകരിച്ചു.
'മെസ്സേജ് പോയല്ലോ എന്ന് കേട്ടപ്പോൾ ഒന്നു ഞെട്ടി. മലപ്പുറം ജില്ലയിലെ എല്ലാ സ്റ്റേഷനിലും മെസ്സേജ് എത്തി.
അയാളുടെ കയ്യും കാലും പിടിച്ച് മെസ്സേജ് പിൻവലിക്കാനാവശ്യപ്പെട്ടു
ഏതൊക്കെ പേപ്പറിൽ ഞങ്ങൾ മൂന്ന് പേരും ഒപ്പിട്ട് നൽകി.
റസ്സൽ അവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ വീട്ടിലേക്ക് പോയി.
പിന്നെ ഓട്ടോ പറക്കുകയായിരുന്നു, കമ്പനി നൽകിയ മുഴുവൻ സ്പീഡും ഉപയോഗിച്ചു.
മില്ല് എത്താറായപ്പോ ഞാൻ പറഞ്ഞു എന്നെ കുറ്റൂരിൽ വിട്ടിട്ട് പോരെ .....
പക്ഷേ കുട്ടി എന്റെ കയ്യും കാലം പിടിച്ച് പറഞ്ഞു, എന്നെ എന്റെ ഉപ്പ തല്ലും, നിങ്ങൾ എന്റെ വീടു വരെ വ ര ണം.
സാൻ സമ്മതിച്ചു.
വണ്ടി വീട്ടിലേക്ക് ചെന്നു. ഞാൻ ഞ്ഞെട്ടിപ്പോയി. വീടു നിറയെ ആളുകൾ മുറ്റത്തും പറമ്പിലുമൊക്കെ ആൾക്കാർ കൂടി നിൽക്കുന്നു. വണ്ടിയിറങ്ങി, ആൾക്കൂട്ടത്തിനിടയിലൂടെ വീടിന്റെ സിറ്റൗട്ടിലേക്ക് കയറിയ കുട്ടിക്ക് ഒന്നാന്തരം സ്വീകരണം കിട്ടി. ട്ടേ....... എന്ന ഒരു ശബ്ദവും ഒരലർച്ചയും. ഞാൻ മുറ്റത്ത് തന്നെ നിന്നപ്പോൾ എന്നെ ഒരാൾ കൈ പിടിച്ച് സിറ്റൗട്ടിലെ കസേരയിലിരുത്തി.
ഒരു ഗ്ലാസ്സ് ടാങ്ക് കലക്കിയത് ആരോ കൊണ്ടുവന്നു തന്നു. പിന്നീട് എന്നെ വിചാരണ ചെയ്യലായിരുന്നു.
കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞത് മുഴുവനായി അവർ വിശ്വസിച്ചില്ലെങ്കിലും ഗ്ലാസ്സിലെ ടാങ്ക് വലിച്ച് കുടിച്ച് യാത്ര പറയാതെ മുറ്റത്തിറങ്ങിയപ്പോൾ കൂട്ടിയിരുന്നവരൊക്കെ പിരിഞ്ഞു പോയിരുന്നു!
എടാ ഇയാളെ കുറ്റൂര് കൊണ്ടേയ് വിട്ടാ....
അനുസരണയുള്ള ആ മകൻ കരച്ചിലടക്കി ചാവി യുമായി വന്ന് ശകടം തിരിച്ചിട്ട. ഞാനതിൽ കയറി. എന്റെ മനസ്സ് നീറുകയായിരുന്നു! വിചാരണയിലെ ഓരോ ചോദ്യങ്ങൾ !
എറങ്ങണ്ടില്ലേ?
കുട്ടിയുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്-
എ ത്രേ പൈസ ?
700 രൂപ
ഞാൻ വീണ്ടും ഞെട്ടി.....
തൊണ്ട വരളുന്നത് പോലെ തോന്നി.
1999ൽ ഓട്ടോ ചാർജ്ജ് 700 ₹
കാശ് കൊടുത്ത് ഇടവഴിയിലൂടെ വീട്ടിലേക്കോടി.
--------------------------------------------
എം ആർ സി അബ്ദുറഹ്മാൻ, 

No comments:

Post a Comment