പ്രഭാതത്തിലും പ്രദോഷത്തിലും ഉള്ള ദൃഷ്ടാന്തങ്ങൾ നമ്മെ റബ്ബിലേക്കടുപ്പിക്കട്ടെ:
അതൊരു ഏതെങ്കിലുംപ്രകടന പര ത യിലൊതുങ്ങാതെ ചിന്താമണ്ഡലത്തിലേക്കു യരട്ടെ,
നമ്മുടെ കൈവശമിരിക്കുന്ന ഈ മൊബൈൽ ഫോൺ '
ഇത് ഇന്ന് വിവര സാങ്കേതിക വിദ്യയുടെ ഒരു കൂമ്പാരം തന്നെയാണല്ലൊ.
പക്ഷെ ഇതും ഈ രംഗത്തെ അവസാനത്തേതൊന്നുമായിരിക്കാൻ സാധ്യതയില്ല.
ഇന്ന് ജീവിച്ചിരിക്കുന്ന പലർക്കും മുമ്പ് ചിന്തിക്കാൻ കഴിയാതിരുന്ന രൂപത്തിലേക്കിത് മാറി,
അത് പോലെ ഇന്ന് നമുക്ക് ചിന്തിക്കാർ കഴിയാത്തത്ര
വിസ്ഫോടനം ഈ രംഗത്തുണ്ടാവും എന്ന് തന്നെ കരുതണം നമ്മൾ,
നമ്മളൊക്കെ ഈ ഭൂമിയിലേക്ക് വരുന്നതിന് മുമ്പ് മനുഷ്യൻവിവരങ്ങൾ കൈമാറിയിരുന്ന രീതിയൊക്കെ നമ്മൾ വായിച്ചിട്ടുണ്ട്.,
പ്രവാചകന്റെ കാലത്ത് അനുചരൻമാർ വശം കത്തെഴുതി കൊടുത്തയക്കാറായിരുന്നു കുടുതലും, മുമ്പ് ചില പ്രവാചകൻമാരുടെ കാലത്ത് ചില അമാനുഷികങ്ങളായ രീതികൾ അന്നത്തെ ജനങ്ങൾക്ക് ദൃഷ്ടാന്തമായിട്ട് കൂടി പടച്ചവൻ പ്രവാചകൻമാരിലൂടെ കാണിച്ച് കൊടുത്തിരുന്നു'
- ഇതെക്കുറിച്ച് കൂടുതൽ കുട്ടിലെ പണ്ഡിതൻമാർക്ക് വിശദീകരിക്കാം,
പറഞ്ഞ് വന്നത് അക്കാലങ്ങളിലും ഈ കഴിവൊക്കെ ഭൂമിക്കുണ്ടല്ലൊ. ഈ ടെക്നോ ള ജി മനുഷ്യൻ വി ക സി പ്പിച്ചെടുത്തു എന്നല്ലാതെ ഇത് ഈ തരംഗങ്ങൾ -എന്നൊക്കെ വേണമെങ്കിൽ പറയാമല്ലൊ - ഭൂമിയിൽ മനുഷ്യൻ ഇട്ടതല്ലല്ലൊ, ഭൂമിയിലുള്ള ഈ കഴിവ് ഉപയോഗിക്കാൻ ചില ഉപകരണങ്ങളോടെ മനുഷ്യൻ പഠിച്ചെടുത്തു -
ഇവിടെ സാന്ദർഭികമായി ഒരു കാര്യം ചൂണ്ടിക്കാട്ടാനുണ്ട് 'ഈ രം ഗ ത്തൊക്കെഇതിനെക്കുറിച്ച് കൂടുതൽചിന്തിക്കാൻ ബാധ്യസ്ഥരായവർ വളരെ പിന്നാമ്പുറത്താണ്, ഈ കണ്ട് പിടിത്തങ്ങളൊക്കെ നടത്തുന്നവരെ ശത്രുക്കളായി മാത്രം കാണുന്ന ഒരു വിഭാഗം നമ്മിൽ നിന്നും ഉയർന്നു വരികയും ചെയ്യുന്നു, സാന്ദർഭികമായി ഓർത്തു എന്ന് മാത്രം. അതിന്പല തലങ്ങളുമുണ്ട്, വേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്, അപ്പോൾ നമുക്കറിയാത്ത പല ഹിക്മതു കളും ഇനിയും റബ്ബിന്റെ ഈ ഭൂമിയിൽ ഒളിഞ്ഞ് കിടക്കുന്നുണ്ടാവും; അവന്റെ ദൃഷ്ടാന്തമായിട്ട് ചിന്തിക്കുന്ന ജനങ്ങൾക്ക് ഇനിയും പലതും വെളിപ്പെട്ട് കൊണ്ടിരിക്കും
അതിൽ നിന്നൊക്കെ പാഠം പഠിക്കുന്നവനാണ് ബുദ്ധിമാൻ..
നമ്മുടെ കൈവിരലിന്റെ ഒരു ചെറിയ ഭാഗത്ത് ന്റെ സ്പർശം കൊണ്ട് പലതും റെക്കോർഡാക്കപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തേക്കും സെക്കന്റുകൾക്കു ള്ളിൽ എത്തിപ്പെടുന്നുണ്ടെങ്കിൽ ഞാനും നിങ്ങളും ചിന്തിക്കണം ഒന്നിലും വെറുതെ നേരമ്പോക്കാനുള്ള തല്ലീ ജീവിതം' ഇതിന്റെയും മീതെ ഒരു റിക്കാർഡിംഗ് നടക്കുന്നുണ്ടെന്ന് വായിച്ചും കേട്ടും വിശ്വസിച്ചാൽ മാത്രം പോരല്ലൊ. വെറുതെ ഞെക്കി കളിച്ച് വിനോദങ്ങളിൽ നേരം കളയുമ്പോൾ നമ്മുടെ മനസ്സിന്റെ അഗാധതലങ്ങളിൽ ഒരു ചിന്ത ഉയരേണ്ടതുണ്ട്; ഈ റിക്കോർഡിംഗ് വെച്ച് നാളെ ഞാൻചോദ്യം ചെയ്യപ്പെടുമെന്ന്,
ചിന്തിക്കുന്ന ജനങ്ങൾക്ക്
ദൃഷ്ടാന്തമുണ്ട്.
റബ്ബ് അനുഗ്രഹിക്കട്ടെ.
--------------------
പി.കെ.അലി ഹസ്സൻ
No comments:
Post a Comment