എൺപത്തി അഞ്ചോടടുത്തിരിക്കുന്നു പ്രായം നമ്മുടെ കഥാപാത്രം ഇബ്റാഹീം ഹാജിക്ക് 'പതിവ് പോലെ പ്രഭാത നിസ്കാരമൊക്കെക്കഴിഞ് വന്ന് ' തന്റെ ചാരുക്കസേരയിൽ പ്രയപ്പെട്ട പത്നി സൈനബ. (പ്രായം ഒത്തിരി രണ്ടു പേർക്കും ആയിട്ടുണ്ടെങ്കിലും അവർ തമ്മിൽ സ്നേഹത്തിന്ന് മാറ്റ് കൂടിട്ടേ ഉള്ളൂ എന്ന് വേണം പറയാൻ. ക്കാരണം ഇപ്പഴും വിളി സ്നേഹത്തോടെയുള്ള സൈനോ എന്ന് തന്നെയാണ്). കൊണ്ടുവരുന്ന ചായയും കാത്ത് ഇരിക്കുമ്പോഴതാ പത്രക്കാരൻ കുട്ടി ഗൈറ്റിന്റെ മുകളിലൂടെ ചന്ത്രിക എറിഞ്ഞ് മുന്നോട്ട് പോയി. തൊട്ടടുത്ത വീട്ടിലെ മൊയ്തീൻ കാക്കാനോട് പത്രം കൊടുത്ത് എന്തോ തമാശ എന്നോണം അവർ രണ്ട് പേരും പറഞ് ചിരിക്കുന്നതും കേട്ടു .
ഇബ്റാഹീം ഹാജിയുടെ ചുറ്റുമതിലും അടച്ചിട്ട ഗൈറ്റും പുറത്ത് നിന്നുള്ള ശബ്ദം അല്ലാതെ ആളെക്കാണാൻ കഴിയൂല.
ഗ്രാമത്തിന്റെ ഉള്ളിലാണെങ്കിലും റോഡിൻ മേൽ ഓട്ടോയും. മോട്ടോർ സൈക്കിളുമൊക്കെയായി തരക്കേടില്ലാത്ത തിരക്കാണ് കൂടുതൽ സമയവും. അത് കാരണം പേരകുട്ടികളും ' മറ്റും റോട്ടിലേക്ക് പോവാതിരിക്കാൻ ഹാജിയാരുടെ ഗൈറ്റ് കുടുതൽ സമയവും അടഞ്ഞ് തന്നെയാണ്.
ഹാജി പത്രം എടുക്കാൻ എണീക്കാൻ തുടങ്ങുമ്പോഴ ദാ വരുന്നു പേരക്കുട്ടി മിന്നുമോൾ കുഞ്ഞു പർദ്ധയും അതിലേക്ക് ചേർന്ന ഒരു മുഖമക്കനയും ദരിച്ച് കയ്യിൽ ഫേഷൻ ഫേബ്രിക്സിന്റെ ഒരു ക്കീസിൽ മദ്രസാ പാഠപുസ്തവും തൂക്കി ഇപ്പപ്പാ അസ്സലാമു അലൈക്കും.
ഹാജി''വ അലൈക്കും വസലാം. മിന്നു മോളെ ഇപ്പപ്പാക്ക് ആപത്രം ഇട്ത്ത് തന്ന് ക്കാണ്ട് പൊയ്ക്കോളീ.
മോള് പത്രം എടുത്ത് കൊടുത്ത് മദ്രസയിലേക്കു പോയി.
ഇങ്ങക്ക് ചായകൊണ്ടര് റ്റെ '
കടീം കൂട്ടി കുട്ച്ചണാ ഇപ്പ തന്നെ.?
അതോ കാലിച്ചായ മതിയാ.?
വീട്ടീൽ മരുമക്കൊളൊക്കെ ഉണ്ടെങ്കിലും സൈനാത്ത തന്നെയാണ് തന്റെ ഭർത്താവിന് ഭക്ഷണം കൊടുക്കൂന്നതും ' നോക്കുന്നതു മൊക്കെ.
ഹാജിക്ക്
സൈനാത്താനെ കണ്ടില്ലെങ്കിൽ തുടങ്ങും ചോദ്യം. എന്തേ ടീമക്കളേ
ഇമ്മാ.
അങ്ങിനെ ചായ കുടിയും മറ്റും കഴിഞ്ഞ് ഹാജിയര് തന്റെ ഇഷ്ട സാദനമായ Dook _ന്ന് തീയും കൊളുത്തി ചാരുപടിയിൽ ഇരുന്ന് ആഞ്ഞ് വലിച്ച് ആസ്വദിച്ചു.
സൈനാത്ത ഓരോ കാര്യങ്ങൾ പറഞ്ഞ് തൊട്ടടുത്ത ബെഞ്ചിലും ഇരുന്നു.
അങ്ങിനെ സമയം പോയതറിഞ്ഞില്ല ഹാജി ഒന്ന് മയങ്ങീട്ടുണ്ട്.
സൈനാത്ത തിരിമ്പികുളിക്കഴിഞ്ഞ് വുളൂഅ് ചൈത് ളുഹാനിസ്ക്കരിച്ച് ബാങ്ക് വിളിക്കുന്നത് വരെ ഖുർആൻ ഓതലാണ് പതിവ്.
ഇങ്ങട്ടോക്കീന്ന്. ഇങ്ങട്ടോക്കീങ്ങള് നീൺച്ച് ണ്ല്ലെ ! ബാങ്കൊട്ക്കാനായിക്ക്ണ് -
ആ വിളി കേട്ട് ഹാജിയാര്ച്ച'ടപടയെണീറ്റ് കുളിച്ച് അടുത്തുള്ള പള്ളിയിൽ പോയി നിസ്ക്കാരം കഴിഞ്ഞ് വന്നപ്പോൾ സൈനാത്ത എന്തോ കാര്യപ്പെട്ട കാര്യം പറയാൻ നിൽക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ഹാജ്യാർക്ക് മനസിലായി.
ഗൈറ്റ് കടന്ന ഉടനെ തന്നെ ചോദ്യമായി. എത്താണീ ബേജാറായി നിക്കുമ്പോലെ നിക്ക്ണ്. ഒന്നുല്ല ഞമ്മളെ ബാവ ജിദ്ധീന്ന് ബുൾച്ചീനു ഇപ്പൊണ്ട് ബുൾച്ച് ബെച്ചുട്ടുള്ളു ഞാനങ്ങട്ട് എർ ങ്ങീനോക്കട്ടേന്ന് ബിജാര്ച്ച് നിക്കുമ്പളാ ങ്ങള് ബെര്ന്റ്.
എത്ത സൈനു ഞ്ച് കാര്യം പറേ.
ഞമ്മളെ കേക്കിലെ മിതീന കോളേജക്ക് കൊണ്ടൈക്ക്ണേ ലൊ? എന്തോ തലച്ചോറ്റ് ക്ക് ചോര കേ രീന്നൊക്കെപ്പറഞ്ഞു '
ഇത് പറഞ്ഞ് കൊണ്ടിരിക്കുമ്പോെഴാണ് മരുമകൾ (ബാവാന്റെ ഭാര്യ) വന്ന് പറഞ്ഞത്. ബാവ വാഡ് സപ്പിലൂടെ അറിഞതാണണ്
ഹാജിയാര് ഇതും കേട്ട് ഓടി തന്റെ അയൽവാസി മൊയതീൻ കാകാന്റെ വീട്ടിലേക്ക് '
അവിടെ ചെന്ന് ബെല്ലടിച്ചു
അവിടത്തെ ചെറിയ മരുമകൾ മാത്രമാണ് വീട്ടിലുള്ളത്. അവളോട് കാര്യങ്ങൾ ഒക്കെ അന്വോഷിച്ചു. അവൾ പറഞ്ഞു 'ബോധം തെളിഞ്ഞിട്ടില്ല - നാല് മണിക്കൂറ് കഴിഞ്ഞെ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്ടർമാര് പറഞ്ഞത്.
ഇതും കേട്ട് ഹാജിയാര് മടങ്ങിവന്ന് തന്റെ ചാരിക്കസേരയിൽ ഇരുന്ന് ചിന്തിച്ചു പോയി.
പടച്ചോനെ ന്റെ ഈ ഉമ്മറത്തെ കാര്യം ഞാൻഇബിടെ കെടന്ന്ട്ട് ഞാൻ അറിഞ്ഞില്ലല്ലോ..! നീ ന്റെ മുമ്പേ സൗദിയിൽ അറിയിച്ചു പേരക്കുട്ടി ന്നെ അറിയിക്കേണ്ട അവസ്ഥ വന്നല്ലോ..! ഇതൊക്കെ ആണുപ്പൊ ചുറ്റുപോറും വല്യ മതിലൊക്കെ കെട്ടി വല്യ ഗേറ്റും വെച്ച് പൂട്ടിക്കൊണ്ട് തായേരീൽ ഉണ്ടേനുന്ന് പറഞ്ഞിട്ടെന്താ കാര്യം
ഇങ്ങിനെ ഓരോന്ന് ഓർത്തിരി ക്കുമ്പോഴതാ ചോറ് തിന്നാൻ വിളിക്കുന്നു സൈനാത്ത.
ഇങ്ങട്ട് പോരി ചോറൈക്കാന് 'ഇഞ്ഞിപ്പൊ അതിങ്ങനെ ആലോയ്ച്ച്ട്ട്ത്താ .വിവരം കുട്ട്യാള് വരുമ്പൊ അറിയാ-
അപ്പൊഴും ഹാജിയുടെ മനസ്സിന്ന് സമാധാനം ആയിട്ടില്ല.
ഭാര്യയോടായി പറഞ്ഞു
അല്ല സൈനോന്നാലും ഞാനൊരു അയൽവാസിയല്ലെ ഓന്റെ '
--------------------
ഹനീഫ - P. K.
No comments:
Post a Comment