Thursday, 7 September 2017

വെള്ളി വെളിച്ചം: 🌷🌷🌷 ഹൃദയം വിശാലമാകട്ടെ


ഹൃദയവിശാലത മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. സ്നേഹവും കാരുണ്യവും അലിവും വിട്ടുവീഴ്ചയും ധൈര്യവും അനുകമ്പയും സഹതാപവും തുടങ്ങി എന്തെല്ലാം നല്ല സ്വഭാവഗുണങ്ങളുണ്ടോ അതെല്ലാം ഹൃദയവിശാലതയുടെ അടയാളങ്ങളാണ്.
മനുഷ്യകുലത്തിൽ തന്നെ ഏറ്റവും വിശാലഹൃദയർ പുണ്യ റസൂൽ صلى الله عليه وسلم അവർകളാണ്. മുകളിൽ പറഞ്ഞതും പറയാനുള്ളതുമായ എല്ലാ സ്വഭാവവൈശിഷ്ട്യങ്ങളും സമ്മേളിച്ച മഹത് വ്യക്തിത്വമായിരുന്നു തിരുദൂതർ (സ). ചരിത്രത്തിൽ ഒരു പാട് സംഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഹിജ്‌റ പുറപ്പെട്ടപ്പോൾ നബിയെ പറ്റി സൂചന നൽകുന്നോർക്ക് 100 ഒട്ടകം ഇനാം !! ഖ്യറൈശികൾ നാലും പാടും ഓടി. കൂട്ടത്തിൽ സുറാഖ: നബി (സ) യും സിദ്ദീഖ് (റ) വും പോകുന്നത്കണ്ടു പിടിച്ചു. വിവരം ഉടനെ ഖുറൈശികളിലെത്തിക്കാൻ അയാൾ കുതിരയെ തിരിച്ചു. പക്ഷെ, കുതിരയുടെ കാൽ മണലിൽ ആണ്ടു പോകുന്നു. അയാൾ നബിയോട് രക്ഷതേടി. അവൻ സ്വതന്ത്രനായതും വീണ്ടും അവൻ നബിയെ പറ്റി വിവരം കൊടുക്കാൻ തിരിഞ്ഞു. അപ്പോഴും കുതിര തഥൈവ. തന്നെ ഒറ്റികൊടുക്കാൻ പോകുന്നവന്റെ കഥ കഴിക്കേണ്ടതിന് പകരം ആ പുണ്യവദനം പുഞ്ചിരി തൂകി വിളിച്ചു. " സുറാഖാ .. മടങ്ങിപ്പോകൂ. ഈ സത്യ മതം ജയിക്കും. പേർഷ്യൻ രാജാവിന്റെ പട്ടും വളയും നിന്റെ കൈകളിൽ അണിയുന്ന കാലം വരും''. തന്നെ വെറുതെ വിട്ട ആ മഹാ മനസ്സിനോട് നന്ദി വണങ്ങി തല താഴത്തി തിരികെ നടക്കുമ്പോഴും ആ സുന്ദരമൊഴികൾ സുറാഖയുടെ മനസ്സിൽ മുഴച്ചു നിന്നു. കാലം മാറി. സുറാഖ മുസ്ലിമായി .. ഉമർ(റ)വിന്റെ ഭരണത്തിൽ മുസ്ലിം സൈന്യം കിസ് റയാടെയും ഖൈസറിന്റെയും കോട്ട കീഴടക്കി. രാജകീയ ആഭരണങ്ങൾ ഖലീഫയുടെ മുമ്പിൽ ഹാജറാക്കി. ഉമർ(റ) സുറാഖ (റ)വിനെ വിളിച്ചു. ആ പുണ്യ പ്രവചനം നിറവേറ്റി.

 മക്കാഫത്ഹില്യം മറ്റു പല അവസരങ്ങളിലും പുണ്യ റസൂൽ (സ) യുടെ മഹാമനസ്കത നാം പഠിച്ചതാണ്.
മൂസ (അ) നുബുവ്വത്ത് ലഭിച്ചപ്പോൾ ആദ്യം ദുആ ചെയ്തത് റബ്ബേ... എനിക്ക് ഹൃദയവിശാലത തരണേ എന്നാണ്.
സമ്മാട് ഒരാൾ ദേഷ്യപ്പെട്ടാൽ അല്ലെങ്കിൽ തെറ്റ് ചെയ്താൽ അതിലിരട്ടി നൽകാനാണ് നമ്മുടെ ചിന്ത. നമ്മുടെ ഹൃദയം കുടുസ്സായതാണ് കാരണം. എല്ലാവരോടും കരുണയോടെ, അകമ്പയോടെ വർത്തിക്കാൻ വിശാലഹൃദയത്തോടെ സഹവസിക്കാൻ നാം പരമാവധി ശ്രമിക്കുക എന്ന് എന്നോട് ഓർമ്മപ്പെടുത്തുന്നു. അല്ലാഹു അനുഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ: السلام عليكم ورحمة الله وبركاته
و صلى الله على سيدنا محمد وعلى آله وصحبه وسلم
------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment