കൂരകൾക്ക് തെങ്ങോലകൾ കുളിരേകിയിരുന്നു...
പിന്നീട്,
അതിന്നിടയിലൂടെ പേമാരിയുടെ നീർകണങ്ങൾ ഇറ്റിറ്റി വീണു....
പകലിൽ സൂര്യന്റെ കിരണങ്ങൾ ഒളിഞ്ഞു നോക്കി...
വീഴാറായ തട്ടിൻതിലാൻ കുട്ടിക്കാനെ ബേജാറാക്കി...
" ന്റെ റബ്ബേ... ഓല മേഞ്ഞു മടുത്തു... ഒന്ന് ഓടിട്ടുരുന്നെങ്കിൽ..."
* * * * * * * * * * * * * * * *
ഓത്തുപ്പള്ളിയിലെ ഓലപ്പായ മടക്കി കുട്ടിക്ക കാലിസിറായി കേറ്റി...
ഏയർ ഇന്ത്യയുടെ കോണി കിതപ്പില്ലാതെ ഓടിക്കയറി...
കുട്ടിക്കയും ഓടി ഒത്തിരി ദൂരം ...
പുലർച്ചക്ക് അലാറത്തിന്റെ കിളിനാധം...
മഴയറിയാത്ത ഭൂമിക്ക് ചൂടിന്റെ കുളിർമ്മ..
ഉള്ളം കിളിർത്തു, മനം കുളിർന്നു
തീ കാറ്റിന്റെ ചൂടറിഞ്ഞ റിയാൽ കിട്ടിയപ്പോൾ...
പെട്രോ ഡോളറിന്റെ ഗന്ധം
വസന്തത്തിന്റെ പരിമളം പോലെയായി...
കൂട്ടിപ്പിടിച്ച തേങ്ങലുകളും അടക്കിപ്പിടിച്ച നൊമ്പരവും
അലിഞ്ഞില്ലാതായി...
അന്നൊരു ദിനം, ഇറ്റി വീണ വിയർപ്പിന്റെ ഫലം കിട്ടിയപ്പോൾ...
ഇതൊരു ജീവിത മാണുണ്ണീ...
കഞ്ഞിക്കലത്തിലെ വറ്റ് പെറുക്കി പശിയടക്കിയവന്ന്...
ബിരാണി ചെമ്പിലെ കോഴിക്കാല് കൊണ്ട് പല്ലിൽ കുത്താം...
കുട്ടിക്ക ഓല മാറ്റി ഓടിട്ടു...
ഓട് മാറ്റി വാർപ്പിട്ടു...
അത് പൊളിച്ചു കൊട്ടാരമാക്കി...
അതെ,
പ്രവാസം അയാളെ ഒരു സുജായിയാക്കി... നമ്മേയും😎
--------------------------------------
അമ്പിളി പറമ്പൻ മുനീർ
No comments:
Post a Comment