ഇതൊരു ജീവിതമാണു
ജീവനും ജീവിതവും ഓടി തീർക്കുന്നവന്റെ ഇത്തിരി ദൂരം....
ഇവിടത്തെ സൂര്യനു പുലർച്ചയുടെ കിളിനാദമറിയില്ല...
അസ്തമയത്തിന്റെ ചെഞ്ചായവും...
ഭൂമിക്ക് മഴയറിയില്ല...
വസന്തത്തിനു കുളിരും
കാറ്റിനു പരിമളവും...
മനസ്സറിയാത്ത ചിരിയുണ്ടു....
നോവറിഞ്ഞ കണ്ണീരും....
ആലാരത്തിന്റെ കാതു വെറുത്ത ശബ്ദമുണ്ടു....
കൂട്ടി പിടിച്ച തേങ്ങലുണ്ടു ....
അടക്കി പിടിച്ച നൊമ്പരങ്ങളും....
ഇവിടെയും ജീവിതമുണ്ടു ഈ ഇത്തിരി ദൂരത്തിലെ വല്യൊരു ജീവിതം...
ഈ ഓളത്തിലലിഞ്ഞ പ്രവാസ ജീവിതം
-------------------------
അജ്‌മൽ പി. പി.
No comments:
Post a Comment