Friday, 2 December 2016

🌽🌽കോൽക്കളി🌽🌽


എൻ്റവീടിനടുത്ത് മാപ്പിളക്കാട്ടിൽ വച്ചു ഒരു കാലത്ത് മാപ്പിള കലയായ കോൽകളി പഠിപ്പിച്ചിരുന്നു
     കൊടുവായൂരിലുണ്ടായിരുന്ന മർഹും തിരുത്തി കുഞ്ഞിമിതീൻകാകയുടെയും കക്കാടംപുറത്തെ ആൽത്താപ്പുവിൻ്റെയും ശിക്ഷണത്തിലായിരുന്നു.

ആൽത്താപ്പു വിന് കളി വലിയ പരിചയമില്ല അദ്ധേഹം ഇതിൻ്റെ വലിയ കംബക്കാരനും വലിയരസികനും ആയിരുന്നു
         ഞങ്ങൾ മാപ്പളക്കാട്ടിൽ നിന്നും ഞാനു ഈകൂട്ടിലുള്ള ലിയാക്കത്ത് (അവൻ കൂട്ടത്തിൽ ഏറ്റവുഃ പ്രായംകുറഞ്ഞവൻ)കെകെ മൊയ്തീൻകുട്ടി ഒാർമയിലുള്ളവർ ഇവരാണ് വെറെ ആളുകളും ഉണ്ടായിരുന്നു  ബാകിയുള്ളവർ കൊടുവായൂരിൽ നിന്നു തന്നെയുള്ളവരായിരുന്നു
  രാത്രിയിലായിരുന്നു കളി കുറെ ആളുകൾ കാണാനുണ്ടാവും ചിലദിവസങ്ങളിൽ അതിധികളായി കളിയുടെ കംബക്കാർ അവരുടെ ടീമുമായി വന്ന് കളിക്കും 

അങ്ങിനെ ഞങ്ങൾ ഏകദേശം ഒരു 5 കളിവരെ പഠിച്ചു
പലസ്ഥലത്തേകും കല്ലൃാണവീട്ടിലേകും പാർട്ടി പ്രകടനങ്ങൾക്കും കളിക്കാൻ 
കൊണ്ട് പോവും കൂട്ടത്തിൽ ചെറിയകുട്ടി യായ ലിയാക്കത്തായിരുന്നു കൃാപ്റ്റൻ 
നോട്ട്മാല കിട്ടുന്നത് അവനാണ്

     ഒരിക്കൽ ചെണ്ടപ്പുറായ സ്കൂളിലേക്ക്  പഞ്ചായത്ത് കലോൽസവത്തിന്
കുറ്റൂർ LPസ്കൂളിൽനിന്ന് അവിടത്തെ അദ്ധൃാപകനായിരുന്ന റഷീദ് മാഷ് ഞങ്ങളുടെ പേര് കൊടൂത്ത് കൊണ്ടൂപോയി
ആദൃമായാണ് ഞങ്ങൾ സ്റ്റേജിൽ കയറുന്നതും കളിക്കുന്നതും 

ഞങ്ങളുടെ പരിപാടിയുടെ സമയമായി
എല്ലാവരും റെഡിയായി  വെളുത്തതുണിയും ബനിയനും പച്ചഅരപ്പട്ടയും തലയിൽ ടവ്വലുമാണു വേശം

മൈകിലൂടെ അനൗസ്മെൻ്റ്

അടുത്തതായി നാം ഏവരും ആകാംശയോടെ കാത്തിരിക്കുന്ന KM LP സ്ക്കൂൾ കുറ്റൂർ നോർത്തിലെ ലിയാക്കത്തി ൻ്റെയും സംഘത്തിൻ്റെയും കോൽക്കളി 

അനൗസ് മെൻ്റെ് കേട്ടപ്പോതന്നെ കാണികൾ ഹർഷാരവത്തിലാണ്

അത്രയും ആളുകളുടെ മുന്നിൽലായതിൻ്റെയും സ്റ്റേ്ജിലെപരിചയക്കുറവും കൊണ്ട്എല്ലാവർക്കും പേടിനേരത്തെ യുണ്ട്

 പാട്ടുപാടിയാണ് കളി ക്കുന്നത് 
ആൽത്താപ്പുവും കുഞ്ഞിമിതീൻകാകയും ഉണ്ട്
ആൽതാപ്പു നടുക്ക് നിൽക്കുന്നു 
കളിതുടങ്ങി ഒന്ന് രണ്ട് കളിയായപ്പോഴെകും കോൽക്കളി കോല് ആൽത്താപ്പൂ ൻ്റെ കണ്ണിൽ തട്ടി
പിന്നെ കളി നിറുത്താൻ താളം പറയണം 
ആൽത്താപ്പു താളം പറഞ്ഞു
    കോൽക്കളികോല് കണ്ണിൽതട്ടി...     മിൽപ്പൊ മിൽപ്പൊ    പൊ..    പൊ...... മട്ക്കംരണ്ട് താളംതാകൃ്രതായിപ്പൊ തക്രൃതത്തിക്രൃത തന്നാം തിക്രൃത തന്നാംതാകൃ്രതായിപ്പോ 
താമില്ല ത്തൈ......

അപ്പോഴേകും കാണികളൊന്നായ് കൂവി കയ്യിൽകീട്ടയത് കൊണ്ടൊക്കെ എറിഞ്ഞു.  കളി പിഴച്ചു ആകപ്പാടെപ്രശ്നമായി

  ഒരുവിധത്തിലാണ് സ്റ്റേ്ജിൽ നിന്ന് പുറത്തിറങ്ങിയത് ഈസംബവം മറക്കാനാവാത്ത ഒന്നാണ്

ഇതിൽ പറഞ്ഞ രണ്ട് വൃക്തികൾ ഇന്ന് ജീവിച്ചിരിപ്പില്ല 
ആൽത്താപ്പൂവും കുഞ്ഞീമിതീൻകാക്കയും 😄😄😄😄😄

------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment