കുറ്റൂർ പാടത്ത് പുത്തൂത്തറ ണ്ടത്രേ!
ൻറെ സൈദാ ആദ്യം പറഞ്ഞത് . എന്താ സൈദേ ഈ തറ?
അനക്ക് കാണണങ്കി നാളെൻ റൊപ്പം ബാ: .. ഞാൻ കാണിച്ച് തരാ:
ഞാൻ സമ്മതിച്ചു.
വീട്ടിൽ ചെന്ന് ഉമ്മാനോട് ചോദിച്ചു, കുറ്റൂ പാട്ത്ത് പുത്തു തറ ണ്ടാ?
ഉണ്ടെന്ന് ഉമ്മ പറഞ്ഞു. അത് താഴെ കൂരിയാട്ട് ക്ക് പോണെബയിക്കാ....
സൈതൽ ബിൻ റൊപ്പം കാണാൻ പോക് ട്ടാ:
ൻറെ സൈദിന്റെ കൂടെയാണെന്ന് പറഞ്ഞാൽ ഉമ്മാക്ക് സമ്മതം!
പുളിമരച്ചുവട്ടിൽ നിന്ന് കിട്ടാവുന്നത്ര അച്ചിപ്പുളിമടിയിലാക്കി. ൻറെ സൈദിന് അച്ചിപ്പുളി നല്ല ഇഷ്ടമായിരുന്നു.
സൈദേ പോകാ" .....
പതിവുപോലെ ൻറെ സൈദ് ഒരു തോർത്ത് മുണ്ടെ ട്ടത്ത് തലയിൽ വട്ടക്കെട്ടുകെട്ടി മുന്നിൽ നടന്നു.
പാടത്ത് ചില കണ്ടങ്ങളിൽ കൊയ്ത് നടക്കുന്നു. പരിചയമുള്ള മുഖങ്ങൾ കറ്റയുമായി പോകുന്നു. കൊയ്ത് കഴിഞ്ഞ കണ്ടങ്ങളിൽ വെള്ളക്കൊ ക്കുകൾ മേയുന്നു. കാണാൻ നല്ല രസം! കൊയ്തു കഴിഞ്ഞ കണ്ടത്തിലിറങ്ങി, താഴുന്നില്ലെങ്കിലും നല്ല ചതുപ്പ്!
ഇജ് അവുട്ട് കണ്ട് ക്ണാ ?
ല്ല്യാ ടാ .....
ന്നാ ഞാൻ കണി ചെരാ ......
കാലിന്റെ മടമ്പു കൊണ്ട് ൻറെ സൈദ് കണ്ടത്തിൽ ഒരു കുഴിയുണ്ടാക്കി, കുറച്ച് ചേറെടുത്ത് പത്തിരി പോലെയുണ്ടാക്കി, കുഴിയുടെ മേലെ വെച്ചു. ഇപ്പോൾ കുഴി കാണുന്നില്ല?
വേറെ കുറച്ച് ചേറെടുത്ത് പന്തു പോലെയുണ്ടാക്കി.
ഇപ്പോ പൊട്ടിക്കും.... ങ്ഹാ
ഒച്ച കേക്ക ണെങ്കി കുജ് ൻറെ അട്ത്ത് നിന്നോ ....
ങ്ങും
ഒൺ ടൂ ത്രീ സർവ്വ ശക്തിയും ആവാഹിച്ച് കുഴിയുടെ മേൽ മൂടിയ പത്തിരി ലക്ഷ്യമാക്കിൻറെ സൈദ് എറിഞ്ഞു .......
ങ്ങ് ഹേ...... നല്ല ഉന്നം!
ഉച്ചത്തിൽ ഞാൻ കരഞ്ഞു, ഏറ് കൊണ്ടത് എന്റെ കാലിലായിരുന്നു!
ൻറെ സൈദിന് കൊടുക്കാൻ കരുതിയിരുന്ന അച്ചിപ്പുളി കൊടുക്കാതെ, പുത്തു തറ കാണാതെ, ൻറെ സൈദിനോട് മുണ്ടാതെ ഞാൻ ഓടി...... എന്റെ വീട്ടിലേക്ക്.
-------------------------------------
എം ആർ സി അബ്ദുറഹ്മാൻ
No comments:
Post a Comment