Friday, 4 November 2016

"ഓർമ്മയിലെ മീൻ പിടുത്തം"


           പണ്ട് കുറ്റൂർ പാടത്ത് പുഴവെള്ളം കെയറിയ ഒരു മഴ കാലം. മീൻ പിടുത്തം എന്ന വിനോതം തലക്ക് പിടിച്ച കാലം. അന്ന് ഒരു രാത്രി പാതിരാ കോഴിക്കളെ പോലെ വീടിന്റെ ഉമ്മറത്ത് വന്ന്  കൂട്ടത്തിലെ മൂപ്പൻ വന്ന് പറഞ്ഞു " ലത്തീഫേ കുറ്റുർ പാടത്ത് പുഴ വെള്ളം കേറിക്കിണ് ഞങ്ങൾ മിൻ പിടിക്കാൻ പോവാണ് നീ പോരണാ ..." കേൾക്കേണ്ട താമസം ഇരുന്നിടത്ത് നിന്ന് ഓടി ഉമ്മന്റെ അടുത്തേക്ക് " ഉമ്മാ അബ്ദുറഹ്മാനും, മയ് മാലിയും, മജിദ്ദം മൂസയും ഉണ്ട് മിൻ പിടിക്കാൻ പോണ് കുറ്റൂർ പാടത്ത് പുഴവെള്ളം കേറിക്കിണ് ഞാനും പോട്ടെ ... ഉമ്മ" "ഇജ്ജ്  പോയാൽ മീൻ കിട്ടുമോടാ ..? അവരൊക്കെ ഉണ്ടങ്കിൽ നി പോയിക്കോ" ഞാൻ ഒരു തോർത്തുമായി ആ രാവളിച്ചത്തിൽ അവരുടെ കൂടെ ഇറങ്ങി. മിൻ പിടിച്ച് ഇടാനുള്ള സഞ്ചിയു° കത്തിയും വലയും പിന്നെ ഒറ്റലും പിന്നെ ഒരു   പെട്രോൾ മാക്സ് തുടങ്ങിയ സകലമാന സാമക്രഹികളുമായി  ഒരു മീൻ പിടിത്ത സംഘത്തിന്റെ ഒരു ഗമയോടെ ഞങ്ങൾ ഒരു ജപ്പിൽ ചെറാട്ട് അരു ലക്ഷ്യമാക്കി നീങ്ങി . 

ഉള്ളിൽ ഒരു ഉൾഭയം ഉണ്ടങ്കിലും പരന്നു ഒന്നായി കിടക്കുന്ന പാടം കണ്ടപ്പോൾ ഞങ്ങൾ ചാടി ഇറങ്ങി. കാറ്റടിച്ച് പ്രട്രോൾ മേസ്സ് കത്തിച്ചു  ആ അരണ്ട വെളിച്ചത്തിൽ ആ പാടം നിറഞ്ഞ് കണ്ടപ്പോൾ വിശാലമായി കിടക്കുന്ന ഒരു കടലിലേക്ക് മിൻ പിടിക്കാൻ വന്ന് നിൻകണ പോലെ തോന്നി.  മൂപ്പൻ പറഞ്ഞു "നിങ്ങൾ രണ്ട് പേർ ഇവിടെ കരയിൽ നിൽക്കി ഞങ്ങൾ പോയി മിൻ പിടിച്ച് വരാം " ഞാനും എന്റെ ഒരു കൂട്ടക്കാരനും സഞ്ചിയുമായി കരയിൽ നിന്നു  മറ്റുള്ളവർ മൂപ്പൻ പിടിച്ച പ്രടോൾ മാസും നോക്കി പിന്നാലെ വെള്ളത്തിൽ ഇറങ്ങി നടന്നു. അങ്ങനെ അവിടെ ,ഇവിടെ എവിടെ, വെട്ടടാ, എന്നൊക്കെ ഇടക്ക്  ഓരോ ടയലോകും അടിച്ച് ഏകദ്ദേശം ഒത്ത നടുവിൽ എത്തി. മുനിൽ കാത് നിൽക്കുന്ന കുഴി അറിയാതെ മൂപ്പർ മുനിലും ബാകിയുള്ളവർ പിന്നിലുമായി നടന്നു. അങ്ങനെ കുറച്ച് കയിഞ്ഞപ്പോൾ " ഇതാ കിടക്കുന്നു കിണ്ടിയും വെള്ളവും " എന്ന് പറഞ്ഞ മാതിരി മുപ്പൻ പെട്രാൾ മാക്സുമായി കുഴിയിൽ വീണു🙄🙄🙄നടു കടലിൽ അഗപ്പെട്ട മാതിരി അറ്റം കാണാതെ ബാക്കിയുള്ളവർ അന്താളിച്ച് നിന്നു. എല്ലാവരും കാണുന്നിടത്തേക്ക് നടന്നു. പിന്നെ  മുപ്പനെ കണ്ടത് രണ്ട് ദിവസം കയിഞ്ഞ് പാകടപു റായിൽ ആണ്. അങ്ങനെ നടകാതെ പോയ ആ മീൻ പിടിതത്തിന്റെ ഓർമ്മകൾ ഇന്നും ആ പാടവരമ്പത്ത്😃😃😃

--------------------------------------
അബ്ദുൽ ലത്തീഫ് എ. (S/o മുഹമ്മദ്)

No comments:

Post a Comment