Saturday, 19 November 2016

22 ഡെയ്സ് ഇൻ തിരുപൂർ (Twenty two days in Tirupur)

എൺപതുകളുടെ ആദ്യത്തിൽ നമ്മുടെ കുറ്റൂരിൽ നിന്നും തിരിപ്പൂരിലേക്ക് സ്റ്റാളുകളിൽ (ബേക്കറി ) ജോലി ചെയ്യുന്നതിന്ന് ആളുകളെ കൊണ്ടു പോയിരുന്നു.
ഇവർ നാട്ടിൽ വരുന്ന സമയത്ത് ഞങ്ങളൊന്നിച്ച് സ്കൂൾ ഗ്രൗണ്ടിൽ സ്വറ പറഞ്ഞിരിക്കാറുണ്ടായിരുന്നു.  തിരുപ്പൂരിലെ വിശേഷങ്ങളാകും അവർക്ക് പറയാനുണ്ടാവുക.
ഇവരുടെ വിവരണം കേൾക്കുമ്പോൾ ഞാൻ സ്റ്റാളിൽ ജോലി ആഗ്രഹിക്കാറുണ്ടായിരുന്നു! ഓരോ പോക്കിലും പുതിയ റിക്രൂട്ട്മെന്റ് നടന്നിരുന്നു.

കുറ്റൂരിലെ ഒരു പ്രശസ്തനായ വ്യക്തി ഇവരുടെ കൂടെ പോകാൻ തീരുമാനിച്ചു.
സ്റ്റാളിൽ ജോലിക്ക് നിന്നു. കൂറ്റൂർക്കാർ മറ്റ് മൂന്ന് പേർ ആ കടയിൽ ജോലി ചെയ്തിരുന്നു. അവരായിരുന്നു റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്.
രാവിലെ ഒന്നുമില്ല, പത്ത് മണിക്ക് കഞ്ഞിയും ചമ്മന്തിയും.  ഉച്ചക്ക് ചോറും ചമ്മന്തിയും, രാത്രി പൊറോട്ടയും കറിയും. ഇതായിരുന്നു ഇവരുടെ ശരീരത്തിന് കിട്ടിയിരുന്ന പോഷകാഹാരം!

റിക്രൂട്ട്മെന്റ് ലിസ്റ്റിലെ അവസാന പേരിനു ടമയായ ഈ പ്രശസ്തനായ വ്യക്തിയോട് മുതലാളി ആദ്യ ദിവസം തന്നെ രാവിലെ കടയുടെ ഉള്ളിലും പുറത്ത് മുൻ ഭാഗവും അടിച്ചു വൃത്തിയാക്കാനാവശ്യപ്പെട്ടു, ചൂലെടുത്ത് (ഈർക്കിൾ ചൂൽ) കൈതണ്ടയിലൊന്നടിച്ച് ടെസ്റ്റ് ചെയ്ത് ആരംഭിക്കുന്നതിന് മുമ്പേ,  മുതലാളി കേൾക്കേ പറഞ്ഞു "  ചായക്ക് വെള്ളം വെച്ചൂടെടീ ഞാൻ മുറ്റം അടിച്ചു വാരട്ടെ ".......

അന്നു തന്നെ മുതലാളി ഇയാളെ നോട്ടമിട്ടു. പിന്നീട് എന്നും ഓരോ ഉപമകൾ പറയാൻ തുടങ്ങി. ഇരുപത്തിരണ്ടാം ദിവസം, നമ്മുടെ ഈ പ്രശസ്തനായ വ്യക്തിയെ പിരിച്ചുവിട്ടു!
പിന്നീട് അദ്ദേഹം കുറ്റൂർ ടൈംസിന്റെ എഡിറ്റോറിയൽ കോളത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
22 (Twenty two days in Tirupur) ഡെയ്സ് ഇൻതിരുപൂർ. 😀

-----------------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment