സമയം രാത്രി 10 മണിയോടടുക്കുന്നു. സുഹൃത്തിന്റെ കൂടെ ബൈക്കിൽ ഒരിടം വരെ പോയിവരികയാണ്. വീടിനരികിൽ എന്നെയിറക്കി അവൻ പോയി.
വീട്ടിലെത്തിയപ്പോഴേക്കും പത്തു മണി കഴിഞ്ഞു. വീട്ടിലേക്ക് കയറിയതും ഉമ്മ എന്നെ കാത്തിരിക്കുന്നു. ജ്ജ് ഔടേനുത്വരേ... കുട്ട്യതാ പൻച് ബെർച് തുള്ള്ണ്. ഗുളികന്റെ പൊട്ട് കൊട്ത്ത്ട്ടൊന്നും സമാധാനല്ല. ജ്ജ് പടപ്പറമ്പ്ലെ തങ്ങളെട്ത്ത് പോയി ഒരു നൂല് മന്ത്.രിച്ച് കൊട്ന്നാ.. ബെക്കം ചെല്ല്.
വീട്ടിലെത്തിയിട്ട് എന്തെങ്കിലും തിന്ന് നടുവൊന്ന് നിവർത്തണമെന്ന് ചിന്തിച്ചതാ അത്രക്ക് കഷീണമുണ്ട്. പോരാത്തതിന് അത്രയും നേരം ബൈക്കിലിരുന്നതിന്റെ നടുവേദനയും.
ഉമ്മാനോട് എതിരൊന്നും പറയാതെ അകത്ത് പോയി കുട്ടിയുടെ നെറ്റിയിൽ കൈവെച്ചുനോക്കി നല്ല ചൂടുണ്ട്. പുറത്തിറങ്ങുമ്പോൾ ഉമ്മ പറഞ്ഞു: പോകുമ്പോ പീടീന്ന് കർത്ത നൂല് മാങ്ങിക്കോ... ഒന്നും മിണ്ടാതെ നടന്നു. കുറച്ചു നേരത്തെയാണെങ്കിൽ ബൈക്കുമായി ആരെങ്കിലും ഉണ്ടായിരുന്നു റോട്ടിലേക്കിറങ്ങി ഒരു കടയിൽ ലൈറ്റ് കത്തുന്നുണ്ട് അതും അടക്കാനുള്ള ശ്രമത്തിലാണ്. ഓടി കടയുടെ അടുത്തെത്തി. വിശപ്പും കഷീണത്തിനും പുറമെ ഓട്ടവും കൂടിയായപ്പോൾ ആകെ തളർന്നു. നൂല് വാങ്ങി തിരിച്ച് പടപ്പറമ്പിലേക്കുള്ള റോഡിന്റെ അടുത്തെത്തി നിന്നു. അവിടെ വരെ പോകുന്നതാലോചിച്ചിട്ട് ഒരടി നടക്കാൻ കഴിയുന്നില്ല. അവിടെ കണ്ട അരമതിലിൽ ഇരുന്നു. ഇരുന്നിടത്തീന്ന് എണീക്കാൻ തോന്നിയില്ല. സമയം കുറച്ചു കഴിഞ്ഞു. ഇനിയിപ്പോ തങ്ങളുടെ വീട്ടിലേക്ക് ചെന്നാൽ തങ്ങളെ വിളിച്ചുണർത്തേണ്ടി വരും. ഓരോന്ന് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. നേരെ വീട് ലക്ഷ്യമാക്കി നടന്നു.
വീട്ടിലെത്തേണ്ട താമസം ഒന്നും ചോദിക്കാതെ കയ്യിൽ നിന്നു നൂല് വാങ്ങി ഉമ്മ അകത്തേക്കോടി. ഞാൻ ചോറ് തിന്നാൻ അടുക്കളയിലേക്കും. കുറച്ചു കഴിഞ്ഞ് ഉമ്മ വന്നു പറഞ്ഞു. പനി ബിട്ണ്.ണ്ട്. എനിക്ക് സമാധാനമായി. ഞാനും പോയി നോക്കി. ചൂട് കുറവുണ്ട് കൈതണ്ടയിൽ നൂലുമുണ്ട്. കൂടുതൽ എന്നോട് എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പേ ഞാൻ കിടക്കാൻ പോയി....
---------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:
Post a Comment