കാട്ടി നടന്നൊരു മാന്യനിന്ന്
മേശയിലുള്ളൊരാ നോട്ടിന്റെ കെട്ടുകൾ
മാറ്റുവാനായി നടന്നിടുന്നു.
കാപ്പി കുടിക്കാനായ് കടയിൽ ചെന്നെന്റ
കണ്ണുതള്ളി ആ കാഴ്ച കണ്ട്
കടല പൊതിയുവാൻ ചുരുട്ടിവെച്ചീടുന്നു
കടക്കാരനഞ്ഞൂറിൻ നോട്ടുകളും
ഭർത്താവു കാണാതെ മാറ്റിവച്ചുള്ളൊരു
അഞ്ഞൂറിൻ നോട്ടുകളെന്തു ചെയ്യും
കർത്താവേ നീയൊരു പോംവഴികാട്ടിത്താ
ആരോട് ഞാനീ പരാതി ചൊല്ലും.
മൂർദ്ധാവിനേറ്റൊരടിപോലെ യിന്നലെ
അർദ്ധരാത്രി വന്നൊരീ നിയമം
എന്തുചെയ്യുമെന്നറിയാതെ... ജനം
അന്തം വിട്ടപോൽ നിന്നിടുന്നു...
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment