പുഴ പോലെ ഒഴുകുമെൻ ജീവന്റെ യാത്രയിൽ
കടലോളമാണ് ഞാൻ ചെയ്ത പാപം
കണ്ണീരുകൊണ്ട് കഴുകാനാവാതെ
അലയുന്നു ഞാനിന്ന് ഏകാകിയായ്
പാപങളൊന്നുമേ ചെയ്യാത്തൊരമ്മ തൻ
ഉദരത്തിലീ ഞ്ഞാൻ വളർന്നു വന്നു
നൻമകൾ മാത്രം നിറഞ്ഞ പൊൻ പൈതലായ്
മണ്ണിന്റെ മാറിൽ പിറന്നു വീണു
ഓർകുന്നു ഞാനാ മധുരമാം ബാല്യമെൻ
കല്ലായി മാറിയെൻ ഹ്രദയത്തിലെന്നും
ഉള്ളം മരിച്ച മനസ്സുമായ് ഞാനിന്ന്
ചൊല്ലുന്നു നാഥാ പൊറുത്തിടേണേ
തെറ്റുകളൊരുപാട് വന്നൊരെൻ കൈകളിൽ
ഇത്തിരീ കാരുണ്യ മേകീടണേ
അവസാന ശ്വാസവും വിട്ട് പിരീയുംപോൾ
മോചനം നൽകണേ തംപുരാനേ
മാപ്പു നൽകീടണേ യാ റഹീമെ,
മാപ്പു നൽകീടണേ യാ റഹീമെ,😢😢😢😢
-------------------------------
അബ്ദുള്ള കാമ്പ്രൻ
No comments:
Post a Comment