〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
നിലയ്ക്കാത്ത വെടിയൊച്ചകൾ
നോവിന്റെ രോദനങ്ങൾ
നീറുന്നൊരു ജനതയിന്ന്
നാളെണ്ണി ജീവിക്കുന്നു.
കനവിലെ സ്വർഗ്ഗ തീരം
നിനവിലെ സുന്ദര തീരം
മനമിലെ മോഹന തീരം
കാശ്മീരിൻ താഴ്വാരം.
ശത്രുവാരെന്നറിയില്ല
കുറ്റമെന്തന്നറിയില്ല
സ്വന്തമീ മണ്ണിൽ കഴിയാൻ
സ്വാതന്ത്ര്യം ഞങ്ങൾക്കില്ല.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment