ജീവിതകാലത്ത് നാട്ടിലും നാട്ടാരിലും മായാത്ത വ്യക്തിമുദ്രകൾ പതിപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ് പോയ കാരണവൻമാരെയും അല്ലാത്തവരേയും സ്മരിക്കുന്ന പള്ളിപ്പറമ്പ് എന്ന ഈ പംകതി യിൽ ഭാഗഭാക്കാവാൻ ജോലിത്തിരക്ക് കാരണം മുമ്പ് കഴിഞ്ഞിരുന്നില്ല.
കുറ്റൂർ നിവാസി ആയിരുന്നതിനാൽ ( ഇപ്പോൾ കക്കാടം പുറത്തുകാരനും - ഇരട്ട പൗരത്വം) ഇന്നത്തെ സ്മരണീയ വ്യക്തി കെ.പി. മുഹമ്മദ് ഹാജിയെ അടുത്തറിയുന്ന ആളല്ല ഞാൻ .അകലെ നിന്ന് വീക്ഷിച്ചാ ണ്ടെങ്കിലും ആ രൂപവും ഭാവവുമെല്ലാം മനസ്സിൽ മായാതെ കിടക്കുന്നു.
ഒരു വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ ശുഭ്രവസ്ത്രവുമണിഞ്ഞ് വിശ്രമിക്കുന്ന ഒരു കാരണവരുടെ സാന്നിദ്ധ്യം ആ വീടിന് എത്രത്തോളം ശോഭയും ചൈതന്യവും സമാധാനവും പകരുന്നുവോ അത് പോലെയായിരുന്നു മുഹമ്മദ് ഹാജി യുടെ സാന്നിദ്ധ്യം കക്കാടംപുറം എന്ന നാടിന് നൽകിയത് എന്ന് തോന്നിയിട്ടുണ്ട്.
കക്കാടം പുറത്ത് കൂടെ കടന്ന് പോകുന്ന കുറ്റൂർ കാർക്കെല്ലാം ചിരപരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജി മരണപ്പെട്ട ദിവസം ഈ തത്തമ്മക്കൂട്ടിൽ തന്നെ കാരണവർ മുഹമ്മദ് കുട്ടി കാക്ക അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ നിലനിർത്തിയ ഒരു നന്മയെ കുറിച്ച് സൂചിപ്പിച്ചത് ഇന്നും ഓർത്ത് പോകുന്നു.
അല്ലാഹുവിന്റെ ഭവനമുവായുള്ള അഭേദ്യമായ മാനസ്സിക ബന്ധവും അതിന്റെ പരിപാലനത്തിൽ വെച്ച് പുലർത്തിയ നിഷ്കർഷതയുമായിരുന്നു അത്. പതിറ്റാണ്ടുകൾ ആ കർമ്മം ഒരു സപര്യയായി അഭംഗുരം തുടരണമെങ്കിൽ ഓർക്കുക തഖ്വ്‌വയുമായി എത്രമാത്രം താദാത്മ്യം പ്രാപിച്ചിരുന്നു ആ മനസ്സും ശരീരവും.
ഈയടുത്ത് സംസാരമദ്ധ്യേ മുഹമ്മദ് ഹാജിയെയൊക്കെ അടുത്തറിയുന്ന കക്കാടം പുറത്തെ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു താരതമ്യേനെ സുദീർഘകാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച മുഹമ്മദ് ഹാജിയുടെ മനസ്സെപ്പോഴും സംഘർഷമുക്തമായിരുന്നത്രെ! നാട്ടിൽ പലപ്പോഴും ദൃശ്യമാകുന്ന പ്രശ്നസങ്കീർണ്ണതകളൊ കടുംബത്തിലെ സ്വാഭാവിക പരാധീനങ്ങളോ ഒന്നും തന്നെ അദ്ധേഹത്തെ വല്ലാതെ യൊന്നും അലട്ടാത്ത പ്രകൃതമായിരുന്നു. അതാവണം പ്രായാധിക്യത്തിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ അവസാനം വരെ കഴിഞ്ഞ് കൂടാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയതും.
മുഹമ്മദാജിയെ ഓർക്കുമ്പോൾ അതോടൊപ്പം പള്ളിയും മദ്രസ്സയും മനസ്സിലേക്കോടിയെത്തിയാൽ അതിലൊട്ടും അൽഭുതമില്ല. കാരണം ഹാജിയേയും പള്ളിയേയും മദ്രസ്സയേയും വേർതിരിക്കുക പ്രയാസമായിരിക്കും.
മദ്രസ്സാങ്കണത്തിൽ നടത്തപ്പെട്ട വിജ്ഞാന വേദിയിലൊക്കെ വന്ദ്യവയോധികനായ ആ കുറിയ മനുഷ്യന്റെ ആത്മീയ ചൈതന്യം തുളുമ്പുന്ന സാത്വികമുഖവും രൂപവും നിത്യ കാഴ്ചയായിരുന്നല്ലോ .... അതാകട്ടെ പരിപാടിയുടെ മതകീയ പ്രൗഢിക്ക് എന്നും മാറ്റ് കൂട്ടി.
നാടിന്റേയും നാട്ടാരുടേയും മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ വലിപ്പം വെളിപ്പെടുത്തുന്നതായിരുന്നു മരണശേഷം മക്കൾ സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സും അതിലെ ജനപങ്കാളിത്തവും. അതിൽ പങ്കെടുക്കാനും ആ നല്ല മനുഷ്യനു് വേണ്ടിയുള്ള പ്രാർത്ഥനകളിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു -അൽഹംദുലില്ലാഹ് .അദ്ദേഹത്തേയും നമ്മേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ
----------------------------
ജലീൽ അരീക്കൻ
🌷🌷🌷🌷മർഹൂം കൊടുവാപറംബൻ മുഹമ്മദ് ഹാജിയേ സ്മരിക്കുംബോൾ അദ്ധേഹത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്
ചിലഒാർമകൾ
ഞങ്ങൾക്ക്(മാപിളക്കാട്ടിൽ) അദ്ധേഹം മൂത്താപ്പയാണ് ഞങ്ങൾ അങ്ങിനെ തന്നെയാണ് വിളിച്ചിരുന്നതും
ഞാൻ ഒന്നാം ക്ലാസ്മുതൽ മുന്നാം ക്ലാസുവരെ കക്കാടംപുറം മദ്രസയിലാണ് പഠിച്ചിരുന്നത്
അക്കാലത്ത് അദ്ധേഹം പള്ളിയിലെ ഹൗളിലേകും മൂത്രപ്പുരയിലേ ടേങ്കിലേകമുള്ളു വെള്ളം കിണറ്റിൽ നിന്നും കോരി നിറക്കുന്നത് കണ്ടിട്ടുണ്ട്
അക്കാലങ്ങളിലൊന്നും നമ്മുടെ പ്രദേശങ്ങളിൽ കരണ്ടൊന്നും അത്ര സുലഭമല്ല
പിന്നെ അടുത്ത കാലംവരെ അവിടെത്ത ബാങ്ക് വിളിക്കലും അദ്ധേഹമായിരുന്നു
അദ്ധേഹത്തിൻ്റെ ജീവിതകാലത്തിൽ അധികവും ദീനീകാരൃങ്ങൾക്കാണു ചിലവഴിച്ചിട്ടുണ്ടാവുക
കക്കാടം പുറം പള്ളിയും മദ്രസയും ഊകത്ത് പള്ളിയിലും അദ്ധേഹം സേവനം നടത്തിയിട്ടുണ്ട്
കൂടുതൽ സംസാരിക്കാത്ത പ്രൃകൃതമായിരുന്നു പള്ളിയും മദ്രസയുമായിരുന്നു അദ്ധേഹത്തിൻ്റെ ലോകം
കൊടുവാപറംബൻ പഴയകാരണവൻമാരുടെ കൂട്ടത്തിൽ ഇത്ര ശാന്ത സ്വഭാവക്കൊനായ വേറെയൊരാൾ ഉണ്ടായിട്ടില്ല
എന്ന് എല്ലാവരും പറയുമായിരുന്നു
കുടുംബങ്ങളിൽ ആരങ്കിലും മരണപ്പെട്ടാൽ അവിടെ എത്തി വേണ്ടത് ചെയ്യുമായിരുന്നു ആദൃമൊക്കെ അവിടെകുള്ള മയ്യിത്ത് കട്ടിൽ ഉൗക്കത്ത് പള്ളിയിൽനിന്നു തലയിലേറ്റി കൊണ്ടൂ പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്
ദീനീ സേവനരംഗത്ത് നിറസാന്നിദൃമായിരുന്ന അദ്ധേഹത്തിൻ്റെ പരലോകസുഖത്തിന്നവേണ്ടി നമുക്ക് പ്രാർ്ഥക്കാം
അവരുടെ പരലോക ജീവിതംഅള്ളാഹു സുഖമാകി കൊടുക്കു മാറാകട്ടെ
🌹🌹🌹🌹🌹🌹🌹
-----------------------------------------------------------
കുഞ്ഞിമുഹമ്മദ് മാപ്പിളക്കാട്ടിൽ
* മനസ്സിൽ നിന്ന് മായത്ത മുഖം *
കെ.പി മുഹമ്മദ് ഹാജി എന്ന ആ വലിയ മനുശ്യന്റെ ജീവിതത്തിൽ നിന്ന് ഞാൻ നേരിട്ട് കണ്ടതും മറ്റുള്ളവരിൽ നിന്ന് കേട്ടതുമായ ചില കാര്യങ്ങൾ ഞാൻ ഈ കൂട്ടിൽ പങ്കു വെക്കാം
ആ അസ്തമിച്ച് പേയത് ഒരു നാടിന്റെ പ്രകാശം തന്നെയായിരുന്നു. ഒരു ആഴുസ്സു മുഴ്വനും കക്കാടംപുറം മദ്റസയും പളളിയും ഇന്ന് അവിടെ ഉയർന്ന് നിൽക്കാൻ കാരണക്കാരയവരിൽ മുഖ്യ പങ്ക് വഹിച്ച മഹാ പ്രതിഭ യായിരുന്നു എന്നുള്ളതിൽ ഒരാൾകൂ പോലും സംശയം ഉണ്ടാവില്ല. നേരത്ത തന്നെ പള്ളിയിൽ വന്ന് തനിച്ച് മുൻ നിരയിലെ സ്യഫിൽ ഇരുന്ന് ദിക്കുറുകൾ മറ്റും ചെല്ലുന്നത് ഞാൻ ചെറുപത്തിൽ തന്നെ കാണാമായിരുന്നു. ഞാൻ മദ്റസയിൽ പഠിക്കുന്ന കാലത്ത് മദ്റസയുടെ അരികിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഖുർആൻ പരായണം ചെയ്യുന്നത് കാണാനും കേൾകാനും നല്ല ഭംഗി യായിരുന്നു. ഖുർആൻ പരായണം മണിക്കുറുകൾ നീണ്ടു നിൽക്കുന്നത് ഞങ്ങളുടെ ക്ലാസിൽ ഉസ്താദും കുട്ടികളും ജനൽ ക്ക് അരികിൽ നോക്കി നിൽക്കുന്ന കാഴ്ച്ച മനസ്സിൽ ഇപ്പോഴും ഓർമയിൽ തെളിയുന്നു. .അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഏറ്റടുത്ത ഒരു പ്രവർത്തനമായിരുനു. പളളിയിലെ ഇമാം നാട്ടിൽ പേകുന്ന ദിവസം മദ്റസ വിടുന്ന സമയത്ത് മദ്റസയിൽ വന്ന് പള്ളിയുടെയും മദ്റസയുടെയും ചാവി വാങ്ങി അത് സൂക്ഷിക്കൽ അദ്ദോഹത്തിന്റെ അവസാന കാലത്ത് വരെ നിന്നിരുന്ന പ്രവർത്തനമായിരുന്നു.
ഉസ്താദുമാരേയും തങ്ങൾ മാരേയും ഒരു പോല ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന അദ്ദേഹം നാട്ടിലും മദ്റസയിലും നടക്കുന്ന മതപ്രഭാഷണങ്ങൾക്കും മറ്റും വരുന്ന ഉസ്താദുമാർകപ്പം മുൻ നിരയിൽ തന്നെ നിൽക്കുകയും അവർക്ക് വേണ്ട വെള്ളം ഭക്ഷണം അദ്ദേഹം വീട്ടിൽ തയ്യാറാക്കുമായിരുന്നു. അവസാന കാലത്തും സുഗമില്ലാതെ വീട്ടിൽ വിശ്രമിക്കുമ്പോഴും മാസത്തിൽ രണ്ട് തവണ നടക്കുന്ന മദ്റസയിലെ ഖുർആൻ പഠന ക്ലാസിൽ വന്ന് ആരംഭ ദുആ യിൽ പങ്കെടുത്ത് തിരിച്ച് സ്റ്റോജിന്റെ മുൻവശത്ത് കൂടി നടന്ന് പേകുമ്പേൾ അദ്ദോഹത്തിന്റെ കൈ പിടിച്ച് വീട്ടിൽ വരെ ആക്കാൻ ഈ വിനീതന്ന് ഒരു പാട് തവണ ഭാഗ്യം ലഭിച്ചിട്ടുണ്ട് .അവസാന കാലത്ത് ഓസ്പിറ്റലിൽ കിടക്കുമ്പേൾ നാട്ടിലുള്ള കാരണവൻ മാർ കാണാൻ പോയപ്പോൾ അദ്ദേഹം അവരേട് ചേദിച്ചത് മദ്റസയുടെയും പള്ളിയിലെ ഇമാമിന്റെ കാര്യമാണ് അനേക്ഷിച്ചത്, അദ്ദേഹം നമ്മിൽ നിന്ന് നടന്ന് നീങ്ങിയത് ചെറുപുഞ്ചിരിയും നൽകി കൊണ്ട് ,നാട്ടുകാർക്കും മറ്റു ബന്തുക്കൾക്കും ഒരു ബുദ്ദിമുട്ട് പേലും ഇല്ലാതെയാണ് .
മദ്റസയുടെയും പള്ളിയുടെയും കാര്യങ്ങൾക്ക് പ്രായം ഒരു പ്രശ്നം അല്ല എന്ന് തെളിഴിച്ച ഒരു മഹാ വെക്തിത്തമായിരുന്നു അദ്ദേഹം........
നാഥാ ..........അദ്ദോഹത്തിന്റെ ഖബറിടം സ്വർഗപൂന്തോപ്പാക്കി കെടുക്കണമേ.........
അവേരയും ഞങ്ങളേയും നാളെ നാന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കേണമേ...........
ആമീൻ യാ റബ്ബൽ ആലമീൻ
---------------------------
ജമാൽ കെ സി
اسلام عليكم
ഇന്നത്തെ പള്ളിപ്പറംബിൽ മർഹൂം
കെപി മുഹമ്മദ് ഹാജിയെ നമ്മൾ സ്മരിക്കുന്നു.കക്കാടം പുറത്തേ പള്ളിയിൽ നിന്നുയരുന്ന ആ ബാൻകൊലി ഇന്നും ഓർമയിൽ നിലനിൽകുന്നു ഏതു പ്രതിസന്തി ഗട്ടത്തിലും ശാന്തത കൈവിടാത്ത അദ്ധേഹം ദേശ്യപ്പെടുന്നത് കക്കാടം പുറത്തുകാർ കണ്ടു കാണില്ല .വളരേ സൌമ്യ സ്വഭാവക്കാരനും തികച്ചും ഭയഭക്തിയുള്ള ആളുമായിരുന്നു അദ്ധേഹം. നാട്ടിലും നാട്ടാരിലും പല മാറ്റങൾ വന്നപ്പോഴും തന്റേതായ ചിട്ടവട്ടത്തിലും എളിമയിലും അദ്ധേഹം മാറ്റം വരുത്തിയില്ല ആരോടും പരിഭവമില്ല പള്ളിയും പള്ളി പരിപാലനവും തന്നെ ജീവിതത്തിൽ കൂടുതലും. الله നമ്മളേയും നമ്മിൽ നിന്ന് പിരിഞ്ഞ് പോയ നമ്മുടേ കാരണവൻ മാരേയും അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടേ .امين
---------------------------------
അബ്ദുള്ള കാമ്പ്രൻ
പള്ളിപറമ്പിൽ ഇന്നു സ്മരിക്കുന്നതു.... കെ പി മുഹമ്മദാജി... യെ യാണല്ലോ...എന്റെ വല്യുമ്മാന്റെ എളാപ്പ
ഉപ്പയെല്ലാം വിളിച്ചിരുന്നെ ആപ്പാപ്പ എന്നായിരിന്നു...ഓർമ്മ വച്ച നാളു തൊട്ടേ കക്കാടം പുറം പള്ളിയിൽ മുൻപത്തെ സ്വഫിൽ ആപ്പാപ്പ ഉണ്ടാകും.. എല്ലാം നിസ്കാരത്തിനും ഇമാമിനു തൊട്ടു പിന്നിൽ ...കക്കാടമ്പുറത്തു... ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല മുഖങ്ങളിൽ ഒന്നു...മദ്രസ യുടെ പള്ളിയുടെ എല്ലാം കാര്യങ്ങളിലും അദ്ദേഹമുണ്ടായിരിന്നു... സ്വയം നേതാവു ചമഞ്ഞു മറ്റുള്ളവരെ അനുസരിപ്പിക്കുന്ന ആളായിട്ടല്ല... പള്ളിയിലെയും മദ്രസയുടെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്തു സ്വന്തമായി ചെയ്യുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടു... മറ്റുള്ളവരെ ഒരു ചെറു വാക്കു കൊണ്ടു പോലും അദ്ദേഹം വേധനിപ്പിക്കാനിഷ്ടപ്പെടാത്തതു കൊണ്ടാവണം മിതമായ സംസാര രീതി പിന്തുടർന്നിരുന്നതു...മദ്രസയുടെ മുഖ്യ കാര്യ ദർശി.... മദ്രസക്കാലത്തു രാവിലെ ആറു മണിക്കു ക്ലാസു തുടങ്ങുന്ന വിദ്യാർ തികൾ വരുന്നതു കാരണം സുബഹ് നമസ്കാരവും കഴിഞ്ഞു കുട്ടികളേം കാത്തു മദ്രസയുടെ മുൻപിലോ അടുത്തുള്ള തന്റെ വീടിന്റെ ഉമ്മറ കോലായിൽ നീർത്തി പിടിച്ച പത്രവുമായോ മൂപ്പരുണ്ടാവും....മാതാ പിതാക്കളേക്കാളും ഉസ്താതുമാരേക്കാളും വലിയ രക്ഷിതാവായി അദ്ദേഹം...
പിന്നീടു ഞാൻ പത്രമിടുന്ന കാലം രാവിലെ പത്രവുമായി ഞാൻ ആദ്യം ചെല്ലൽ അദ്ദേഹത്തിന്റെ വീടിന്റെ ഭാഗത്തേക്കായിരിക്കും... മഞ്ഞായാലും മഴയാലും നിസ്കാരവും കഴിഞ്ഞു പത്രവും കാത്തു കയ്യിൽ തസ്ബീഹ് മാലയുമായി മൂപ്പരുണ്ടാവും ഉമ്മറത്ത്... ചിലപ്പോ ഒരു ഗ്ലാസ് കട്ടനുമായി..പലപ്പോയും ചായ കുടിച്ചോ കുട്ട്യേ ന്നു വിശേഷം ചോദിക്കും .. ഞാൻ കുടിച്ചെന്നു തലയാട്ടും .....
ഓർമ്മകളുടെ മദ്രസക്കാലത്തിലെ ഒരു ചെറു നിലാവായി
പടച്ചവന്റെ ജന്നാത്തുൽ ഫിർദ്ദൗ സിലേക്കു ആപ്പാപ്പയും നടന്നു കയറി..
എനിക്കുറപ്പാണു ഇന്നും
മൾഹറുൽ ഉലൂമിന്റെ മുറ്റത്തൊരു പന്തലുയർന്നാൽ മുന്നിലെ വരിയിലെ ചാരു കസേരയിൽ മൂപ്പരുണ്ടാവും ഒരു നിലാവെളിച്ചമായെങ്കിലും...
----------------------------
അജ്മൽ സബാൻ
കൊടുവാപറമ്പൻ മുഹമ്മദ് ഹാജി കക്കാടം പുറത്തുകാരുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകാത്ത ആ മുഖം എനിക്ക് ഓർമ്മ വെച്ചനാൾ മുതൽ മനസ്സിലാക്കാനായത് അദ്ദേഹം തന്റെ ജീവിധം ദീനിന്ന് വേണ്ടി ഉഴിഞ്ഞ് വെച്ചിട്ടുള്ള ഒരാളായിട്ടാണ് ചെറുപ്പകാലത്ത് ഉപ്പയുള്ള സമയത്ത് വീട്ടിൽ മൗലിദുകളും അത് പോലെ സൽക്കാരങ്ങളൊക്കെ ഉണ്ടാവുന്ന സമയത്ത് ആപാപയെ (അദ്ധേഹത്തെ എന്റെ വീട്ടുകാർ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) നിർബന്ധമായും പങ്കെടുപ്പിച്ചിരുന്നു അദ്ധേഹം മരിക്കുന്നതിന്റെ കുറച്ച് മുമ്പ് ഞാൻ നാട്ടിൽ പോയ സമയത്ത് എന്നോട് അദ്ധേഹത്തിന്റെ മക്കളുടെ വിശേഷങ്ങൾ ചോദിച്ചതും എന്റെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞതും ഇന്നും എന്റെ മനസ്സിൽ ഇന്നലെ കഴിഞ്ഞ പോലെ തോന്നിക്കുന്നു ചെറുപ്പത്തിലൊക്കെ പള്ളിയിൽ പോവുന്ന സമയത്ത് പള്ളിയുടെ കിണറ്റിൽ നിന്നും വെള്ളം കോരി ഹൗളിൽ നിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് പോലെ പള്ളിയുടെയും മദ്രസ്സയുടെയും എല്ലാ ശുചീകരണ കാര്യത്തിലും വളരെ യധികം ശ്രദ്ധ അദ്ധേഹം ചെലുത്തിയിരുന്നു അദ്ധേഹത്തിന്റെ നല്ല ആരോഗ്യം നിലനിൽക്കുന്നത് വരെ അദ്ധേഹം അത് നിലനിർത്തിയിട്ടുണ്ട് അള്ളാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം ഉദ്ധേശിച്ചായിരുന്നു അദ്ധേഹം അത് ചൈതിരുന്നത് മദ്രസ്സയിൽ വരുന്ന ഓരോ പണ്ഡിതൻമാരും പ്രഭാഷകൻമാരും അദ്ധേ ഹത്തിന്റെ സേവനം കിട്ടാതെ പോയിട്ടുണ്ടാവില്ല അവരുടെയെല്ലാം പ്രാർത്ത ന അദ്ധേഹത്തിന് ഒരു മുതൽക്കൂട്ടായിട്ടുണ്ടാവും നമ്മുടെ പരിസരത്ത് മതപരമായിട്ടുള്ള എന്ത് പരിവാടി നടക്കകയാണങ്കിലും അദ്ധേഹത്തിന്റ സാനിദ്ധ്യം അവിടെ ഉണ്ടാകുമായിരു.
അദ്ധേഹത്തിന്റെ ജീവിധത്തിനിടയിൽ ഒരാളോടും കാർക്കശ്യമായി സംസാരിക്കുന്നതോ വേണ്ടത്ത ഇടപടലുകളോ ഞാൻ കണ്ടിട്ടില്ല വളരെ സൗമ്യ സ്വഭാവക്കാരനായിരുന്നു അയാൾ ഏകദേശം മരിക്കുന്നത് വരെ പള്ളിയിൽ ആദ്യം സ്ഥിരമായും പിന്നീട് ഇമാമിന്റെ അഭാവത്തിലും ബാങ്ക് വിളിക്കുന്നതും അദ്ധേ ഹമായിരുന്നു ഏകദേശം നൂറ് വയസ്സായിട്ടും കണ്ണട വെക്കാതെ ഖുർആൻ ഓതിയിരുന്നത് എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട് അദ്ധേഹം ചൈത നന്മയുടെ ഫലമാവണം അദ്ധേഹത്തിന്റെ മക്കളിലും വിഷമിക്കുന്നവരുടെ മനസ്സറിഞ്ഞു സഹായിക്കുവാനുള്ള കഴിവിനെ അള്ളാഹു കൊടുത്തത് ഇനിയും അദ്ധേഹത്തെ കുറിച്ച് ഒരു പാട് എഴുതാൻ ബാക്കിയുണ്ട് എന്നറിയാം അള്ളാഹു അദ്ധേഹത്തോടപ്പം മരിച്ച് പോയ നമ്മുടെ ഉറ്റവരെയും ഞമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
----------
മജീദ്
"«കണ്മുന്ബിൽ നിന്നും മറഞ്ഞു പോയ ആ മഹാ വെക്തിത്യം»"
ഇന്ന് ഈ ദിവസം ഞാൻ ഏറെ ദു:ഖിതനാണ് കാരണം ഒരു ദേശത്തിൻ്റെ കാരണവർ എന്നറിയപ്പെടുന്ന കെ.പി മുഹമ്മദ് ഹാജി കാക്ക ഇന്ന് നമുക്കിടയിൽ ഇല്ല.സൂര്യനെ പോലെ പ്രകാശം തന്ന് ഒരു നാൾ ഞങ്ങൾക്ക് ആ പ്രകാശത്തെ ഇരുട്ടാക്കി സൂര്യൻ അസ്തമിച്ചത് പോലെ ഞങ്ങളിൽ നിന്നും മറഞ്ഞ് പോയ ആ മഹാ വ്യക്തിതം.
പ്രായം കൊണ്ട് കാലത്തെ അധിജീവിച്ചു നമ്മുക്ക് മുൻബിൽ നിന്നും അസ്തമിച്ചു പോയ പ്രകാശമാണു അദ്ദേഹം. ഒരു ആയുസിൻറെ പകുതിലെറയും നാടിന്നും പള്ളിക്കും മദ്രസക്കും വേണ്ടി സേവനമനുഷ്ടിച്ച ആ മഹാ വെക്തി ഇന്നു നമ്മുക്കൊപ്പമില്ല . പ്രായതെയും രോഗത്തെയും അദിജീവിചു നാടിന്നു വേണ്ടി സേവനമനുഷ്ടിച്ചു .ഞാൻ ഇന്നു ഓർക്കുന്നു ഇന്നലകളിലെ വൈകുന്നെരങ്ങളിൽ റോഡിലെ കായ്ച്ചകൾ കാണാൻ തൂണും ചാരി നിൽക്കുന്നത്,ഒരുപാട് നേരം അങ്ങനെ തന്നെ നിരീഷിച്ചു കൊണ്ടിരിക്കും.അദ്ദേഹത്തിന്റെ അടുത്തേക്ക് പോയാൽ ഒരു പുഞ്ചിരി സമ്മാനമായി നൽകും.അദ്ദേഹത്തിന്റെ ആയുസിന്റെ അവസാന ഘട്ടതിലും തനിചു കടയിൽ പോയി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു.പ്രായം ഒന്നിനും ഒരു കാരണമല്ല എന്ന ഒരു വിശ്വാസത്തി ലായിരുന്നു അദ്ദേഹം ജീവിച്ചതും സേവനം അനുഷ്ടിച്ചതും . മറ്റുള്ളവർക്ക് ഭക്ഷണം വിളബി കൊടുക്കുന്ന കാര്യത്തിലും, അദ്ദേഹം എത്രയോ മുമ്പിലായിരുന്നു.ഇതു അദ്ദേഹത്തിന്റെ ചെറുപ്പം മുതൽക്കുള്ള ഒരു ശീലമായിരുന്നു . അദ്ദേഹത്തിന്റെ അവസാന കാലത്തിൽ പോലും വീട്ടുകാരയോ നാട്ടുകാരയോ എന്നു വച്ചാൽ ഒരാൾക്കും ബുദ്ധിമുട്ടുകൾ നൽകാതെയാണ് നമ്മളിൽ നിന്നും മറഞ്ഞു പോയത് .ഇതിനൊക്കെ കാരണമായി ഞാൻ കാണുന്നത് മുൻബ് ചെയ്തു വച്ച നല്ല കാര്യങ്ങൾ കൊണ്ടായിരിക്കാം .........!
എനിക്കിന്ന് ഒരു ദു:ഖമേ ഉള്ളൂ അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നതിന് മുമ്പുതന്നെ അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞിരുന്നു.😢😢
"പ്രായം ഒരു പ്രശ്നമല്ല പ്രായത്തിലെ പ്രയോഗങ്ങളാണ് വലുത് എന്നു നമ്മുക്ക് അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കാണിച്ചു തന്നു ...."
---------------------------------
അതീബ് റഹ്‌മാൻ
💫 മർഹൂം കൊടുവാ പറമ്പൻ മുഹമ്മദ് ഹാജി, പകരം വെക്കാനില്ലാത്ത ഒരു വിസ്മയമായിരുന്നു. ദാരിദ്രവും സൗഭാഗ്യവും വേണ്ടുവോളമനുഭവിച്ച അദ്ദേഹം സമ്പന്നതയുടെ മടിത്തട്ടിൽ കൂടുതൽ കൂടുതൽ വിനയാന്വിതനും മത സേവകനുമായി മാറിയ അത്ഭുത പ്രതിഭാസമായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കക്കാടംപുറം പള്ളിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഈ നിസ്വാർത്ഥ സേവകനെ നമുക്ക് കാണാമായിരുന്നു പള്ളിയും മദ്രസ്സയും വൃത്തിയാക്കൽ മുതൽ പമ്പ് സെറ്റില്ലാത്ത കാലത്ത് വുളുവിനുള്ള വെള്ളം ശേഖരിക്കൽ തുടങ്ങി ബാങ്ക് വിളി വരെ യാതൊരു ലാഭേഛയുമില്ലാതെ അദ്ദേഹം ചെയ്ത് പോന്നു. അസ്വർ നമസ്കാരാനന്തരം ഒരു ചെറിയ മരപ്പെട്ടിയും കയ്യിൽ തൂക്കി എ ആർ നഗർ അങ്ങാടി വരെ നടന്ന് ഓരോ കടയിലും കയറിയിറങ്ങി പള്ളി പരിപാലനത്തിന് വേണ്ടി നാണയ തുട്ടുകൾ ശേഖരിക്കുന്ന പതിവ് ആരോഗ്യം അനുവദിക്കുന്ന കാലത്തോളം അദ്ദേഹം തുടർന്ന് പോന്നിരുന്നു.
കക്കാടം പുറത്തെ പള്ളി മദ്രസ്സാ ദീനി പ്രവർത്തന രംഗത്തെ വലിയൊരു ആശ്വാസമായിരുന്നു അദ്ദേഹം
ഏതൊരു പരിപാടിയുമാകട്ടെ ഒരു നേരത്തെ ഭക്ഷണമെങ്കിലും അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് നൽകണമെന്ന നിർബ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് ഇത്തരം മത സേവകരെ വിസ്മരിക്കുന്ന പ്രവണതയുള്ള വർത്തമാനകാലത്ത് അതിൽ നിന്നും വിത്യസ്തമായി ഒരു ഇടം നാട് അദ്ദേഹത്തിന് നൽകിയിരുന്നു പള്ളി മദ്രസ്സാ കമ്മിറ്റിയും മറ്റൊരു കൂട്ടായ്മയും അദ്ദേഹത്തിൻറെ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിരുന്നു.കഴിഞ്ഞ വർഷം കക്കാടംപുറത്ത് SKSSF സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഉടനീളം പങ്കെടുത്ത അദ്ദേഹത്തിൻറെ നാമഥേയത്തിലാണ് ഇത്തവണത്തെ പരിപാടിയുടെ നഗരി ഒരുങ്ങുന്നത് എന്നത് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് പക്ഷെ നശ്വരമായ ഇത്തരം കാഴ്ചകളെ ഒരംശം പോലും ആഗ്രഹിക്കാതെ റബ്ബിൻറെ പ്രീതി മാത്രമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.
സേവനം എന്നത് പൊങ്ങച്ചത്തിനും കാര്യലാഭത്തിനും ആയി മാറികൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മയുള്ള പൊതുപ്രവർത്തകർക്ക് മുഹമ്മദാജിയിൽ ഒരു പാട് മാതൃകയുണ്ട്.
മരിക്കുമ്പോൾ അദ്ദേഹത്തിന് 93 വയസ്സായിരുന്നു.
അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ...ആമീൻ
---------------------------------
ഫൈസൽ മാലിക്
കെ പി മുഹമ്മദ് ഹാജി, ആത്മീയ പാതയിൽ നിസ്വാർത്ഥ സേവനം ഒരു പുരുഷായുസ് മുഴുവൻ കൊണ്ട് നടന്ന മഹാനുഭാവൻ...
മുമ്പിലൂടെ പോകുന്നവരുടെയും നാട്ടുകാരുടെയും കൊറുകരിഞ്ഞു പച്ചക്ക് തിന്നുന്ന തിണ്ണകളിൽ ഹാജിയുടെ മുഖം ഒരിക്കലും കണ്ടിട്ടില്ലായിരുന്നു...
പള്ളിയും മദ്രസ്സയുമായി ആത്മ ബന്ധം പുലർത്തിയ അദ്ദേഹത്തേ പടച്ച റബ്ബ് "ഹർഷിന്റെ" തണലേകി അനുഗ്രഹിക്കട്ടെ...
അദ്ദേഹത്തെയും നമ്മേയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ
------------------------------------------
മുനീർ അമ്പിളിപ്പറമ്പൻ
നമ്മുടെ ദേശത്തിന് ഉണ്ടായിരുന്നു ഒരു കാരണവർ തലയിൽ വെളുത്ത മുണ്ടും നെറ്റിയിൽ നിസ്കാരതയമ്പും ഹൃദയം നിറഴെ നന്മ നിറഞ്ഞ വ്യക്തിത്വം അതെ മർഹും മുഹമ്മദ് ഹാളി🕌 ഒരു ആവേശമായിരുന്നു യുവത്വത്തിൻ്റെ ആർജവമായിരുന്നു പ്രായത്തെ വകവെക്കാതെ അള്ളാഹുവിൻ്റെ ഭവനത്തിനു വേണ്ടി തൻ്റെ പുരുഷ ആയുസ് മുഴുവൻ ചിലവയിച്ച മഹാൻ 🍂 ഇല്ല വിട പറഞ്ഞിട്ടില്ല അങ്ങ് ഒരു ദേശം മുഴുവൻ അങ്ങഴെ ഓർക്കുന്നു ഹൃദയത്തിൻ്റെ അകത്തളങ്ങളിൽ സൂക്ഷിച്ച് വച്ച ഒരായിരം ഓർമ്മകളുമായ് ഇന്നും കക്കാടംപുറം മദ്റസയിൽ എന്തെലും പരിപാടി കൾ ന ട ക്കു ബോ ഒരു ഫ്ളാസ്ക്കും ക്ലാസും പിടിച്ച് മെല്ലെ മെല്ലെ നടന്ന് മുഹമ്മദ് ഹാജി വരും എന്ന് മനസ് പറയും പോലെ അദ്ദേഹത്തിൻ്റെ കൂടെ നമ്മെയും സ്വർഗത്തപൂന്തോപ്പിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ
-----------------------------------
സയ്യിദ് ഹസ്സൻ നലാഫ്
കെ.പി.മുഹമ്മദ് ഹാജി.
ഒരു പുരുഷായുസ്സ് മുഴുവൻ കക്കാടം പുറം പള്ളിയിലും മദ്രസയിലും നിസ്വാർഥ സേവനം ചെയ്തു നാഥന്‍െ സവിധത്തിലേക്ക് നമുക്ക് മുന്നെ കടന്ന് പോയവര്‍.ദാരിദ്ര്യപൂർണ്ണമായ ഭൂതകാലത്തിൽ ലളിത ജീവിതം നയിച്ച അദ്ദേഹം മക്കളിലൂടെ നല്ല നിലയിൽ എത്തിയപ്പൊഴും ആ ലാളിത്യം കൈവിട്ടിരുന്നില്ല. ഒരിക്കലും ദേശ്യപ്പെട്ട ഒരു മുഖഭാവം അദ്ദേഹത്തിൽ നിന്നും ഞാൻ കണ്ടിട്ടില്ല .
സാത്വികമായ ഒരു ജീവിതം നയിച്ച അദ്ദേഹത്തെ കക്കാടം പുറത്ത് കാർക്ക് വിസ്മരിക്കാൻ കഴിയില്ല.
അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ്ഗപൂന്തോപ്പ് ആക്കികൊടുക്കട്ടെ.
നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരൊടൊപ്പം ഒന്നിച്ച് കൂടാൻ നാഥന്‍ നാമേവർക്കും തൗഫീഖ് നൽകട്ടെ ....ആമീൻ
------------------------
മുസ്തഫ കെ സി
رجل قلبه معلق في المساجد
::::::::::::::::::::::::::::::::::
മുഹമ്മദ് ഹാജി നമ്മിൽ നിന്ന് വിട പറഞ്ഞു, വിശ്വാസിക്ക് ഒരു പാഠ പുസ്തകം ബാക്കി വെച്ച്, വിശിഷ്യാ പുതു തലമുറയ്ക്ക്.
കക്കാടം പുറം എന്നാരെങ്കിലും പറഞ്ഞാൽ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്, ഇളം പച്ച പൈന്റടിച്ച മസ്ജിദുർറഹ്മാൻ എന്ന പള്ളിയും അ: ന: 8 എന്ന് എഴുതിയ മള്ഹറുൽ ഉലൂം മദ്രസ്സയും ബനിയനും വെള്ള മുണ്ട് കൊണ്ട് തലേ കെട്ടിയ മുഹമ്മദ് ഹാജിയും. അദ്ദേഹത്തെ പള്ളിയുമായി അല്ലെങ്കിൽ മദ്രസ്സയുമായി ബന്ധപ്പെട്ടല്ലാതെ ഓർത്തെടുക്കാൻ ഒന്നും തന്നെയില്ല.
അല്ലാഹുവിന്റെ ഭവനവുമായി സദാ വർത്തിക്കുകയും അതിന്റെ പരിപാലനത്തിലായി മുഴുകുകയും ചെയ്ത ഒരു മുഴു നീള ജീവിതമാണന്ദേഹത്തിന്റേത്. മസ്ജിദ് പരിപാലിക്കുന്നതിൽ അദ്ദേഹം ആരെയും കാത്തു നിന്നിട്ടില്ല, എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഒരാളോടും പരിഭവം പറഞ്ഞതായിട്ടറിവുമില്ല, അതിലൂടെ പ്രതിഫലമെല്ലാം ആരും തുണയാവാത്ത ദിവസത്തിലേക്കദ്ദേഹം കരുതി വെക്കുകയായിരുന്നു. ഇന്നു നാം ആരെങ്കിലും പള്ളിയിലെ ഹൗള് കിണറ്റിൽ നിന്ന് യന്ത്ര സഹായമില്ലാതെ നിറക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അതിന്റെ അവസ്ഥ, എന്നാൽ അദ്ദേഹമിത് വര്ഷങ്ങളോളം പ്രതിഫലെച്ചയില്ലാതെ നിർവ്വഹിച്ചു എന്നോർക്കുമ്പോഴാണ് അതിന്റെ മഹത്ത്വം മനസ്സിലാവുക.
നാളെ അർഷിന്റെ തണലേകുന്നവരിൽ ഒരാളുണ്ട്, അദ്ദേഹം തന്റെ ഹൃദയം സദാ അല്ലാഹുവിന്റെ ഭവനവുമായി ബന്ധപ്പെട്ടവരാകുന്നു
(رجل قلبه معلق في المساجد)
നാളെ അർഷിന്റെ തണൽ ഏകുന്നവരിൽ അള്ളാഹു അദ്ദേഹത്തെയും നമ്മെയും അദ്ദേഹത്തെയും ഉള്പെടുത്തുമാറാകട്ടെ, ആമീൻ.
--------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ
KP. മുഹമ്മദാജി:
ഓർമ്മയിലെ സാത്വികഭാവങ്ങൾ
മുഹമ്മദാജിയുമായി അടുത്ത ബന്ധം പുലർത്തിയ ഒരാളല്ല ഞാൻ. അതു കൊണ്ട് തന്നെ വ്യക്തിപരമായ അനുഭവങ്ങൾ പറയാനുമില്ല.
ബഹളങ്ങൾക്ക് നടുവിലൂടെ ഏറെ സൗമ്യനായി നടന്ന് പോയ ഒരാളായാണ് ഈ സാത്വികനെ കുറിപ്പുകാരന് തോന്നിയിട്ടുള്ളത്.
ബാങ്കിന് കൃത്യമായി ഉത്തരം നൽകി വീട്ടിൽ നിന്നിറങ്ങുകയും ജമാഅത്ത് കഴിഞ്ഞാൽ അപശബ്ദങ്ങൾക്ക് കാത് കൊടുക്കാതെ വീടണയുകയും ചെയ്തു.
തൂവെള്ള വസ്ത്രവും അഴിച്ചു വെക്കാത്ത തലപ്പാവുമായിരുന്നു
പതിവു വേഷം.
അദേഹത്തിന് എന്തെങ്കിലും പദവികളുടെ അലങ്കാരമുള്ളതായി അറിയില്ല.
ദീനീ സ്ഥാപനങ്ങളുടെ പരിചരണം തന്റെ ജീവിത നിയോഗമായി കൊണ്ട് നടന്നിട്ടും അത്തരം അലങ്കാരങ്ങളിൽ താൽപ്പര്യം കാണിച്ചില്ല.
ചെയ്ത സേവനങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പെരുപ്പിച്ച് കാട്ടുകയോ അതിന്റെ പേരിൽ മേനി നടിക്കുകയോ ചെയ്തില്ല.
കക്കാടം പുറത്തെ പളളിയുടേയും, മദ്റസയുടെയും ദൈനംദിന കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത കണ്ണടയുവോളം വെച്ച് പുലർത്തി.
ഭാരവാഹിത്വത്തിന്റെ
മേൽ കുപ്പായമിട്ടവർ എത്തി നോക്കാൻ പോലും മടിക്കാറുള്ള ഇടങ്ങളിൽ വരെ ഇദ്ദേഹം സേവന നിരതനായി.
'മുഹമ്മദാജിയുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കാർക്കും അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ട ആവശ്യമില്ലായിരുന്നു'
മള്ഹറുൽ ഉലൂമിന്റെ ഒരു പ്രധാന ഭാരവാഹി ഈയടുത്ത് ഈ കുറിപ്പുകാരനുമായി പങ്ക് വെച്ച വാക്കുകളാണിത്.
മുഹമ്മദാജിയുടെ നിയോഗങ്ങളെ കുറിച്ച കൃത്യമായ നിരീക്ഷണം ഈ വാക്കുകളിൽ തെളിഞ്ഞ് കിടക്കുന്നു.
ഹൗളിൽ സമയത്തിന് വെള്ളം നിറക്കുന്നതിലും, ഉസ്താദുമാരുടെ ഭക്ഷണകാര്യത്തിലുമൊക്കെ വലിയ ശുഷ്കാന്തി കാണിച്ചിരുന്നു ഹാജിയാർ എന്ന് പലരും പറഞ്ഞ് കേട്ടു.
പള്ളി മിഹ്റാബിലെ പുൽപായക്കിടയിലൂടെ അരിച്ച് പോയ ചെറിയ പ്രാണികൾ വരെ വാർധക്യത്തിന്റെ അവശതക്കിടയിലും അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു .
ഒരു കോലിൽ തോണ്ടി തുറന്ന് വെച്ച ജാലക കാഴ്ചയിലൂടെ അവയെ പുറത്തിടുമ്പോൾ ആ മുഖത്ത് നിസ്വാർത്ഥനായൊരു പളളി പരിചാരകന്റെ ആത്മനിർവൃതി തെളിഞ്ഞ് കണ്ടിരുന്നു,
പളളിയിൽ വന്നു പെട്ട വഴിയാത്രക്കാരെയും പാവപ്പെട്ടവരെയും ഭക്ഷണത്തിനായി സ്വന്തം വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് പോയി.
അവിചാരിതമായി ഭക്ഷണം മുടങ്ങുന്ന ഉസ്താദുമാർക്കെല്ലാം അത്താണിയായി.
മദ്റസയിലും, മഹല്ലിലും നടന്ന ദീനീ വേദികളിൽ പങ്കെടുക്കാനെത്തിയ സമുദായ നേതാക്കൾക്ക് തന്റെ വീട്ടിൽ ആതിഥ്യം നൽകി.
അങ്ങനെ കേരളത്തിലെ സമുന്നതരായ മത-സാമൂഹിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾ ആ പടി കയറി വന്നു.
മള്ഹറുൽ ഉലൂമിന്റെ മുറ്റത്ത് നടക്കുന്ന വിജ്ഞാന പരിപാടികളിൽ ഏറ്റവും മുന്നിലുള്ള ഇരിപ്പിടത്തിൽ തന്നെ ജീവിതാവസാനം വരെ വന്നിരുന്നു,
പളളിയിൽ ബാങ്ക് വിളിച്ചാൽ ആദ്യമെത്തുന്ന കാര്യകർത്താവായി.
ബാങ്ക് കൊടുക്കാൻ ആളില്ലാതാവുമ്പോൾ ആ മഹദ് കർമ്മം നിർവ്വഹിച്ചു.
വിശേഷാവസരങ്ങളിൽ വിശ്വാസികൾക്ക് മധുരം നൽകി.
മീലാദ് പരിപാടികളിൽ കൊച്ചു കുട്ടികളുടെ സന്തോഷവും നാട്ടുകാരണവരുടെ ഉത്തരവാദിത്തവും ആ മുഖഭാവങ്ങളിൽ ഒരേ സമയം തെളിഞ്ഞ് വന്നു.
ഒരു അനാവശ്യവാക്ക് പോലും അവിടെ നിന്ന് കേട്ടില്ല.
ആരോടും പരുഷമായി ഒച്ച വെച്ചില്ല.
ആ മനസ്സിന്റെ നൈർമല്യം പോലെ,
ആ മുഖത്തെ സാത്വികഭാവം പോലെ,
കരുതി മാത്രം പ്രയോഗിച്ച വാക്കുകളായിരുന്നു ഈ നാട്ടുകാരണവരുടെ രീതി.
കൃത്യമായി മതാനുഷ്ടാനങ്ങൾ നിലനിറുത്തുന്നതിനൊപ്പം തന്നെ തന്റെ ചുറ്റുവട്ടത്തോട് ക്രിയാത്മകമായി ഇടപെടുകയും എല്ലാവരുമായും തികഞ്ഞ സൗമ്യതയോടെ നില കൊണ്ടു എന്നതുമാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളിൽ ബാക്കിയാവുന്നത്.
അള്ളാഹു ഹാജിയാരെയും നമ്മെയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
🔸🔸🔸🔸🔸🔸🔸🔸
✍ സത്താർ കുറ്റൂർ
🔸🔸🔸🔸🔸🔸🔸🔸
കൊടുവാ പറമ്പൻ മുഹമ്മദ് ഹാജി
കക്കാടംപുറം കാണാൻ തുടങ്ങിയ കാലം മുതലേ മുഹമ്മദ് ഹാജിയെ അറിയാം. അദ്ദേഹത്തിന്റെ ജീവിതം ( ആ പുരുഷായുസ്സ്) മദ്രസ്സക്കും പള്ളിക്കും വേണ്ടി നീക്കിവെച്ചതായിരുന്നു. ഞാൻ അദ്ദേഹത്തെ കാണുമ്പോഴൊക്കെ അദ്ദേഹം പള്ളിയുടെ യോ മദ്രസ്സയുടെയോ കാര്യങ്ങൾ നോക്കുകയായിരിക്കും. അക്കാലത്ത് കക്കാടം പുറത്തെ പളളി ചെറിയ ഒരു സ്രാമ്പി പോലായിരുന്നു. മുഹമ്മദ് ഹാജിയുടെ പ്രവർത്തനം ആ പള്ളിയുടെയും മദ്രസ്സയുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്-
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
--------------------------------------
എം ആർ സി അബ്ദുറഹ്മാൻ
കക്കാടംപുറവുമായി ഇടപഴകിയ ആർക്കും മറക്കാൻ കഴിയാത്ത ഒരു മുഖമാണ് മുഹമ്മദാജിയുടേത്.
വളരെ സൂക്ഷ്മതയോടെ ജീവിച്ച ഹാജി നാട്ടിലെ ബഹളങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു.
ഹാജിയുടെ മകന്റെ വീട്ടിൽ വെച്ച് കൈപിടിച്ച് സലാം ചൊല്ലി പിരിഞ്ഞത് അവസാനത്തേത് കൂടി കാഴ്ചയാണെന്ന് കരുതിയില്ല.
അള്ളാഹു സ്വർഗ്ഗം നൽകി നമ്മേയും അദ്ദേഹത്തേയും അനുഗ്രഹിക്കട്ടെ.
കക്കാടം പുറത്ത് വേറിട്ട ജീവിതശൈലി സ്വീകരിച്ച മുഹമ്മദ് ഹാജിയുടെ നന്മകൾ ഓർത്തെടുത്ത എല്ലാവർക്കും 💐💐💐
---------------------------------------------
അബ്ദുലത്തീഫ് അരീക്കൻ
കക്കടം പുറം വഴി കടന്നു പോകുമ്പോൾ ആദ്യമായി കാണുന്നത് മസ്ജിദുറഹ്മാനും മള്ഹറുൽ ഉലൂം മദ്രസയും അതിന്റെ സേവകൻ മുഹമ്മദ് ഹാജിയെയും ആയി യിരിക്കും. ഇത്രത്തോളം ദീനി സ്ഥാപനങ്ങളെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്ത ആളുകൾ വളരെ വിരളമായിരിക്കും. ഹാജിയെ കുറിച്ച് മുമ്പ് അനുസ്മരിച്ച എല്ലാവരിൽ നിന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. റബ്ബ് അദ്ദേഹത്തിന്റെ ഖബർ ജീവിതം നന്നാക്കട്ടെ - അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ _ ആമീൻ
--------------------------------------
ഹസ്സൻ കുട്ടി അരീക്കൻ
മുഹമ്മദ് ഹാജിയെന്ന മഹത് മാതൃക
🍀🍀🍀🍀🍀🍀🍀🍀🍀
അല്ലാഹു വിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത സൂര്യന്റെ നേർ ചോട്ടിൽ പൊരിയുന്ന നേരത്ത് റബ്ബ് സുബ്ഹാന ഹു വത ആലാ അവന്റെ അർശിന്റെ തണലിട്ട് അനുഗ്രഹിക്കുന്ന 7 വിഭാഗത്തിലൊരു കൂട്ടർ മനസ്സ് പള്ളിയുമായി ബന്ധപ്പെട്ടവരാണ്. കക്കാടംപുറത്ത് നിന്ന് ആ സമ്മാനം ഏറ്റുവാങ്ങുന്ന ആദ്യത്തെയാൾ ഇ ൻ ഷാ അല്ലാഹ് നമ്മുടെ സ്മര്യ പുരുഷൻ മുഹമ്മദ് ഹാജി തന്നെയായിരിക്കും' എനിക്ക് നന്നെ ചെറുപ്പം മുതലേ അറിയാം... കക്കാടം പുറത്തെ ഒറ്റ നിലയിലെ പഴയ പള്ളിയും ചെറിയ ഹൗളം കിണറും എന്റെ മനസ്സിലുണ്ട്. ഹൗളിലേക്ക് വേണ്ട വെള്ളം കോരി നിറച്ചിരുന്നത് പുണ്യം ചെയ്ത ആ കൈകളായിരുന്നു . ഒന്നുകിൽ ഉസ്താദിന്റെ ചോറ്റുപാത്രം , അല്ലെങ്കിൽ പള്ളിയുടെ പിരിവ് പെട്ടി, മറ്റു നേരത്ത് തസ് ബി ഹ് മാല... ആ കൈയിലും മനസ്സില്ലം നിറയെ പുണ്യമായിരുന്നു, ദാരിദ്ര്യത്തിൽ സ്വബ്ർ ... നല്ല കാലത്ത് ശുക്ർ.. ഒരുപാട് നന്മകൾ അദ്ദേഹം നമുക്ക് പറയാതെ പറഞ്ഞു തന്നു. ആവശ്യത്തിന് മാത്രം സംസാരിച്ചിരുന്ന ആ മഹാൻ പക്ഷേ ഖുർആൻ ഓത്തിലും ദിക്റിലും പിശുക്ക് കാണിച്ചതേയില്ല.
അല്ലാഹു സൂറത്തുൽഫുർഖാനിൽ പറഞ്ഞത് പോലെ " റഹ്മാനായ റബ്ബിന്റെ യഥാർത്ഥ ദാസൻമാർ ഭൂമിയിലൂടെ വിനയത്തോടെ നടക്കുന്നവരാണ് " .
വിനയത്തിന്റെ ആൾരൂപമായിരുന്ന, വിശ്വാസത്തിന്റെ തേജസ്സുറ്റമുഖമായിരുന്ന, കർമ്മ പഥത്തിലെ ജീവിക്കുന്ന മാതൃകയായിരുന്ന മർഹും മുഹമ്മദ് ഹാജി ഒട്ടേറെ പാഠങ്ങൾ നമുക്ക് വിട്ടേച്ചാണ് നടന്നു പോയത്. പള്ളിപറമ്പിൽ ആ മഹത് വ്യക്തിത്വത്തെ ഓർത്തു പറഞ്ഞില്ലെങ്കിൽ അത് വലിയനഷ്ടമായേനെ.
റഹ്മാനായ നാഥാ ...
അവരുടെ ബർസഖീ ജീവിതം സന്തോഷമാക്കണേ.. അവരെയും കുടുംബത്തെയും ഞങ്ങളെയും സ്വർഗ പൂന്തോപ്പിൽ ഒരു മിച്ച് ചേർക്കണേ.. ആ പാത അൽപമെങ്കിലും പിന്തുടരാൻ ഞങ്ങളെ കനിയണേ എന്ന് ദുആ ചെയ്യുന്നു.
---------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
ഇന്ന് കൂട്ടിൽ ആപ്പപ്പാ നെ കുറിച്ച് സ്മരിച്ചതിൽ അതിയായ സന്തോഷം തോന്നി.....
അദ്ദേഹത്തെ പോലെത്തെവരുടെ വിയോഗങ്ങൾ നമ്മുടെ നാടിന് തീരാ നഷ്ടമാണ് ....
അദ്ദേഹത്തിന് കക്കാടം പുറത്തെ പള്ളിയോടും മദ്രാസയോടും പറഞ്ഞാൽ തീരാത്തത്ര ആത്മബന്ധം ഉണ്ടായിരുന്നും .... അദ്ദേഹത്തേയും നമ്മളെയും അല്ലാഹു വിന്റെ സ്വർഗ പുതോപ്പിൽ ഒരു മിപ്പിച്ച് കൂട്ടണേ.......
-------------------------
അലി കെ എം
കെ പി മുഹമ്മദ് ഹാജി
നിഷ്കളങ്കമായ മനസ്സും നിസ്സ്വാർത്ഥമായ സേവനവും കൊണ്ട് കക്കാടംപുരത്തിലെ സാദാരണക്കാർക്കിടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന വലിയ ചെറിയ മനുക്ഷ്യൻ.
എന്റെ സ്നേഹിതൻ ഹംസകുട്ടിയുടെ ഉപ്പ എന്നതിലുപരി എന്നും പള്ളിയിൽ നിന്നും സുബഹി കഴിഞ്ഞു ഇറങ്ങുമ്പോൾ വാത്സല്യത്തോടെയുള്ള കുറച്ചു നേരത്തെ സംസാരമുണ്ട് അദ്ദേഹവുമായി.
ഇത്രയും പള്ളിയുമായി ഹൃദയ ബന്ധമുള്ളവർ ഇന്ന് നമ്മുടെ ഇടയിലുണ്ടോ എന്ന് തന്നെ സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗം എന്നും നാട്ടിൽ വന്നാൽ വ്യക്തിപരമായി ബന്ധം പുലർത്തുന്ന എനിക്കും നമ്മുടെ നാടിനും നികത്താനാവാത്ത നഷ്ടം തന്നെയാണ്. അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.
------------------------------------
നൗഷാദ് പള്ളിയാളി
قال صلى الله عليه وسلم: احب البلاد الى الله مساجدها ، وابغض البلاد الى الله أسواقها ،
( നബി തങ്ങൾ പറയുന്നു. الله വിന് ഏറ്റവും ഇഷടപെട്ട സ്ഥലം പള്ളിയും , الله ഏറ്റവും വെറുക്കപ്പെട്ട സ്ഥലം അങ്ങാടിയുമാണ് ')
കെ പി മുഹമ്മദാജി നവതലമുറക്ക് നൽകുന്ന സന്ദേശം വളരെ വലുതാണ്.വീടിന്റെ പൂമ കത്ത് നിന്നും കാലെടുത്തു വെക്കുന്നത് അങ്ങാടിയുടെ നടുക്കളത്തിലേക്കാണെങ്കിലും അങ്ങാടിയുടെ ബഹളങ്ങളും പീടികത്തിണ്ണകളിലെ സ്വറ പറച്ചിലുകളിലും പക പോക്കലുകളിലൊന്നും ആ മനുഷ്യനെ നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല അള്ളാഹു വിന് ഏറ്റവും വെറുക്കപ്പെട്ട അങ്ങാടികളിൽ ഒരു സത്യ വിശ്വാസി എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു തുറന്ന പുസതകമായിരുന്നു മുഹമ്മദാജി'
അങ്ങാടിയുടെ അയൽപക്കത്ത് ജീവിക്കുമ്പോഴും അള്ളാഹുവിന്റെ ഇഷടപെട്ട അറിമയായി മാറാനും അർഷിന്റെ തണൽ നൽകുന്ന 7 വിഭാഗങ്ങളിലൊന്നിൽ ഉൾപ്പെടാനും തന്റെ ആയുസ്സ് നീക്കിവെച്ച ഒരു മഹാപുരുഷനായിരുന്നു.
ഇന്നിനെ നാളേക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ മഹാ മനുഷ്യൻ '
അള്ളാഹു സ്വർഗ്ഗം നൽകട്ടെ
-------------------------------------------------
അൻവർ സാദിഖ് അരീക്കൻ
മർഹൂം കൊടുവാപറമ്പൻ മുഹമ്മദ് ഹാജി
ആ നിസ്വാർത്ഥ ദീനീ സേവകനെ ഓർക്കാതെ നാടിനോ നാട്ടാർക്കോ വിശിഷ്യാ പള്ളി- മദ്രസകൾക്കോ ഒരു ദിനം ആരംഭിക്കാൻ സാദ്യമല്ല..ഒരു പുരുഷായുസ്സ് മുഴുവൻ അല്ലാഹുവിന്റെ ഭവനത്തിന്നായി ഉഴിഞ്ഞ് വെച്ച് സമ്പൽ സമൃദ്ധിക്കിടയിലും ലാളിത്യം കൈവിടാതെ നമ്മിൽ നിന്നും വിട പറഞ്ഞ ആ മഹാനുഭാവനെ വാക്കുകൾകൊണ്ട് സ്മരിക്കൽ അദ്ദേഹത്തോടുള്ള കടമ തീരുന്നില്ല.ദീനീ,പൊതു സേവന രംഗങ്ങളിൽ അദ്ദേഹത്തെ പോലെതന്നെ അദ്ദേഹത്തിന്റെ പ്രിയ സന്താനങ്ങളും ആ മഹനീയ പാത പിന്തുടരുന്നു എന്നതും സ്മരണീയമാണ്.നമ്മെ ഏവരേയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദ്ദൗ സിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ.
------------------------------------------
അബ്ദുൽ നാസർ കെ പി
കക്കാടം പുറം പള്ളിയിലെ നിലാവെളിച്ചം
മർഹൂം കെ പി മുഹമ്മെദ് ഹാജി
നിലാവിന്റെ നൈർമ്മല്ല്യമുള്ള സൗമ്യതയുടെ പര്യായമായ മുഹമ്മദാജി.
പള്ളി,മദ്രസ്സ,വീട്, ഈ മൂന്നുമായിരുന്നു ഹാജി യുടെ ലോകം.
ഒരിക്കൽ പോലും ആരോടും ഉച്ചത്തിൽ സംസാരിക്കുന്നത് ആർക്കും കാണാൻ സാധിച്ചിട്ടുണ്ടാകില്ല.
പള്ളി, മദ്രസ പരിപാലനത്തിനു അദ്ധേഹം മുന്നിട്ടിറങ്ങുമായിരുന്നു.
കക്കാടം പുറത്തെ ആർക്കും ചിര പരിചിതമായ ആ ബാങ്കൊലി നാദം ഇന്നും എന്റെ കാതിൽ മുഴങ്ങിക്കേൾക്കുന്നു.
വെള്ളത്തുണിയും വെള്ളക്കുപ്പായവും തലേകെട്ടുമായി നടന്നു നീങ്ങുന്ന ആ കുറിയ മനുഷ്യനെ ഓർക്കാതിരിക്കാൻ കക്കാടമ്പുറം നിവാസികൾക്കാവില്ല.
അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പിൽ നമ്മളെ എല്ലാവരെയും സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടേ.....
------------------------------
അഷ്‌കർ പി. പി
കെ പി മുഹമ്മദാജി....
അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ.. അദ്ദേഹത്തിന്റെയും നമ്മുടെയും നമ്മിൽ നിന്ന് മൺമറഞ്ഞവരുടെയും ഖബ്ർ റബ്ബ് സ്വർഗത്തോപ്പാക്കട്ടേ... അദ്ദേഹത്തോടൊപ്പം നമ്മെ എല്ലാവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി തരുകയും ചെയ്യട്ടെ.. ആമീൻ
-------------------------------------------
മുഹമ്മദ് ഇർഷാദ് അരീക്കൻ
കാക്കാടം പുറം
മദ്രസാ ജീവിത കാലത്ത് രണ്ടാം ക്ലാസിൽ വെച്ച് എന്റെ വല്ലിപ്പ പരിചയപ്പെടുത്തി തന്ന പാപ്പാനെ കുറിച്ച് സ്മരിക്കാൻ ഒരു പാടുണ്ടായിരുന്നു.
എന്തായാലും കൂട് തുറന്ന് നോക്കിയപ്പോൾ പാപ്പാനെകുറിച്ചുള്ള നന്മകൾ കണ്ടപ്പോൾ ഇനി ഇവിടെ കുത്തി കുറിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു....
പാപ്പാ ആഗ്രഹിക്കുന്നത് പ്രാർത്ഥന മാത്രമായിരിക്കും.
അത് ഈ കൂട്ടിലെ ആളുകൾ മനസറിഞ്ഞു നൽകി എന്ന് എനിക്ക് ഉറപ്പുണ്ട്.
-------------------------------
ശരീഫ് കെ എം
മർഹും - കൊടുവാ പറമ്പൻ മുഹമ്മദ് ഹാജിയുടെ കൂടെ അല്ലാഹു നമ്മെയും അവന്റ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ........ ആമീൻ യാ റബ്
പള്ളിപ്പറമ്പിലൂടെ ത്ത മഹാ വെക്തിത്വത്തെ സ്മരിച്ച
എല്ലാവർക്കും അഡ്മിൻ ഡസ്കിന്റെ അഭിനന്ദനങ്ങൾ
പച്ചൻ ഇതൊരു സ്വാലിഹായ അമലാക്കി തീർക്കുമാറാകട്ടെ ...
--------------------
സിറാജ് അരീക്കൻ
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment