Thursday, 5 May 2016

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 30-04-2016


തത്തമ്മകൂട്‌ വാട്‌സ്‌അപ്‌ ഗ്രൂപ്‌ സംഘടിപ്പിക്കുന്ന വാരാന്ത ക്വിസ്സ്‌ പ്രോഗ്രാമിന്റെ ഈ ആഴ്ചത്തെ (30-04-2016)ക്വിസ്‌ മാസ്റ്റർ
സത്താർ കുറ്റൂരിനെ നമുക്കൊന്ന് പരിചയപ്പെടാം..
✏✏✏✏✏✏✏✏✏✏✏

1978
 മെയ്‌ 18നു കൈതവളപ്പിൽ മുഹമ്മദ്‌ കുട്ടിയുടെയും സൈനബയുടെയും മകനായി കുറ്റൂർ നോർത്തിൽ ജനനം. കുറ്റൂർ നോർത്ത്‌ കെ എം എൽ.പിസ്കൂളിലും തുടർന്ന് ഹൈസ്കൂളിലുമായി വിദ്യഭ്യാസം .
കുറ്റൂരിന്റേയും പരിസര പ്രദേശങ്ങളിലേയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായ സത്താർ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക്‌ ഒപ്പം നിന്ന് പ്രവർത്തിച്ച ചുരുക്കം ചിലരിൽ ഒരാളാണ്.
നിലവിൽ അൽ ഹുദ സെക്കന്ററി മദ്രസയുടെ സെക്രട്ടറിയും വേങ്ങര പഞ്ചായത്ത്‌ യൂത്ത്‌ ലീഗിന്റെ സെക്രട്ടറിമാരിൽ ഒരാളുമാണ്.
പ്രാദേശികമായി പ്രസിദ്ധീകരിച്ചിരുന്ന തണൽ നാട്ടു പത്രത്തിന്റെയും,
"
ഇതാ കണ്ണാടിഇവിടെ മുഖം നോക്കൂഎന്ന പ്രാദേശിക ചരിത്ര ഗ്രന്ഥത്തിന്റെയും എഡിറ്ററായി പ്രവർത്തിച്ച സത്താർ വിവിധ സുവനീറുകളിൽ എഴുതുകയും പത്രാധിപ സമിതി അംഗമായി പ്രവർത്തിക്കുകയും ചെയ്തു.
ചന്ദ്രികസിറാജ്‌സുപ്രഭാതം തുടങ്ങിയ ദിനപത്രങ്ങളിലും സത്യധാരരിസാലസുന്നി അഫ്കാർസുന്നി വോയ്സ്‌കേരളനാട്‌സന്തുഷ്ട കുടുംബം തുടങ്ങിയ ആനുകാലികങ്ങളിലുമായി അറുപതോളം ലേഖനങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
സാമൂഹിക പ്രവർത്തകൻഎഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ പ്രതിഭ കുറ്റൂർ നോർത്തിന്റെ പ്രാദേശിക വാട്സാപ്പ്‌ കൂട്ടായ്മയായ 'തത്തമ്മക്കൂടി'ന്റെ സ്ഥാപകനും പ്രധാന അഡ്മിനും ആണ്.
ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്‌ ശംനാദ്‌മുഹമ്മദ്‌ റസാൻമുഹമ്മദ്‌ റഹാൻമിസ്‌ന ഫാത്വിമ

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

No comments:

Post a Comment