Wednesday, 25 May 2016

ഖുർആൻ പഠനം


ഖുർആൻ പഠനം;
എനിക്കും ചിലത് പറയാനുണ്ട് 
------------------------------------------------
അർത്ഥം അറിഞ്ഞുള്ള ഖുർആൻ പലനത്തിന് നിലവിൽ നമ്മുടെ നാട്ടിൽ സംവിധാനങ്ങളില്ല എന്നാണ് എന്റെ അഭിപ്രായം.
അതിലൊന്നും ആളുകൾക്ക് താൽപ്പര്യമില്ല എന്നതാണ് സത്യം .
നമ്മൾ എല്ലാം കുട്ടികൾക്ക് വേണ്ടി മാത്രമാണ് ഒരുക്കി വെക്കുന്നത്.
മുമ്പൊക്കെ റമദാൻ മാസത്തിൽ മദ്രസകളിൽ കുട്ടികൾക്കായി ഹിസ്ബ് ക്ലാസുകൾ നടന്നിരൂന്നു .
മദ്രസയിലെ മുഴുവൻ കുട്ടികളും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് പല മദ്രസകളിലും അത്തരം ക്ലാസുകൾ പൂർണമായും നിലച്ചു.
നടക്കുന്നിടത്താവട്ടെ പേരിനുമാത്രവും.
ഇരുനൂറിലേറെ പഠിക്കുന്ന മദ്രസയിൽ ഇരുപത് കുട്ടികൾ പോലും ഹിസ്ബ് ക്ലാസുകളിലെത്തുന്നില്ല .

ഖുർആൻ ക്ലാസുകളെന്ന പേരിൽ പൊതുജനങ്ങൾക്കായി നാട്ടിൽ നടക്കുന്ന വേദികളാവട്ടെ ഖുർആൻ അടിസ്ഥാനമാക്കിയുളള പൊതു പ്രഭാഷണങ്ങൾ മാത്രമാണ്.
എം.ആർ.സി പറഞ്ഞത് മദ്രസ കുട്ടികളെ ഖുർആന്റെ അർത്ഥം പഠിപ്പിക്കാനാണ് എന്നാൽ എന്ത് കൊണ്ട് മുതിർന്നവർക്ക് ആയിക്കൂടാ?

ഖുർആൻ തെറ്റില്ലാതെ പാരായണം ചെയ്യാൻ അറിയാത്തവരാണ് നമ്മിൽ പലരും. പള്ളിയും മദ്രസയും ബഹുജന ഖുർആൻ പഠനത്തിനായി ഉപയോഗപ്പെടുത്തിയാൽ എത്ര പേരെ അതിന് കിട്ടും❓❓❓❓❓❓❓❓


വാൽകഷ്ണം;
നമ്മുടെ നാട്ടിലെ ഒരു ജുമുഅത്ത് പള്ളിയിൽ കഴിഞ്ഞ രണ്ട് വർഷമായി റമദാൻ മാസത്തിൽ അവിടത്തെ ഉസ്താദ് ബഹുജനങ്ങൾക്കായി ഖുർആൻ  പാരായണ പരിശീലന സദസ് ഒരുക്കുന്നുണ്ട്.
ഇരുനൂറിലേറെ ആളുകൾ ജുമുഅക്ക് പങ്കെടുക്കുന്ന ആ പള്ളിയിൽ ഈ സദസ്സിൽ പങ്കെടുക്കുന്നത് ഇരുപത്തി അഞ്ചോളം പേർ മാത്രം.



-----------------------
സത്താർ കുറ്റൂർ


<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>


1 comment:

  1. മദ്രസകളിൽ ഇപ്പൊ ആകെ ലഭിക്കുന്നത് 1-2 മണികൂർ സമയം മാത്രം
    അതിൽ തന്നെ ട്യൂഷൻ, സ്കൂൾ ബസ് എന്നീ പേര് പറഞ്ഞ് നേരത്തെ പോവുന്നവരാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും .
    ഇതിനിടയിൽ ഖുർആൻ മര്യാദക്ക് ഓതി പഠിക്കാൻ പോലും സമയം കിട്ടുന്നില്ല.
    ഇളംപ്രായത്തിൽ അതാത് വയസ്സിൽ പഠിക്കേണ്ട മനസ്സിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പഠിച്ച് ആലോചിച്ച് വിലയിരുത്തിയാണ് മഹത്തുക്കളായ പണ്ഡിതർ മദ്രസാ സില ബസ് ക്രമീകരിച്ചിരിക്കുന്നത്.
    കർമ്മ ശാസ്ത്രം (ഫിഖ്ഹ് ), സ്വഭാവ സംസ്കരണം ( അഖ് ലാഖ് ) തുടങ്ങിയവ സത്യത്തിൽ ഖുർആനിൻ്റെ വ്യാഖ്യാനം തന്നെയല്ലേ. അതാണ് ആ പ്രായത്തിൽ പഠിക്കേണ്ടതും. പകരം ഖുർആൻ പദാനുപത അർത്ഥം പഠിച്ചിട്ട് പ്രയോജനമുണ്ടോ....
    ഇളംപ്രായത്തിൽ എല്ലാം കൂടി നടക്കില്ലല്ലോ.
    മദ്രസ പഠനത്തിന് ശേഷം പള്ളികളിലെ ഉസ്താദുമാരെ ഉപയോഗപ്പെടുത്തി ഖുർആൻ അർത്ഥം അറിഞ്ഞ് പഠിക്കാൻ അവസരം ഉണ്ടല്ലോ.
    സത്താർക്ക പറഞ്ഞ പോലെ നമ്മിൽ എത്ര പേർ ഉപയോഗപ്പെടുത്തുന്നു...?

    മക്കളെ മദ്രസയിലേക്കയക്കാൻ പോലും നമുക്കാവുന്നില്ല. പകരം ഇംഗ്ലീഷ് മീഡിയങ്ങളിലാണ് പല കുട്ടികളുടെയും മതപഠനം.
    അത്തരം സ്ഥാപനങ്ങളിൽ ഉച്ചക്ക് ശേഷമാണ് മത പഠനം, അതും പേരിന് മാത്രം.
    ഖുർആൻ കൂട്ടി ഓതാൻ പോലും അറിയാത്ത കുട്ടികളാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്നത്.
    ചുരുക്കത്തിൽ നമുക്ക് ചുറ്റും എന്ത് പഠിക്കാനും അവസരങ്ങളുണ്ട്. നമ്മൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം...

    ഈ സംരംഭങ്ങളെല്ലാം കാലാനുസൃതമായി വിജയകരമായി നടത്തി വരുന്ന സമസ്ത പോലുള്ള സംഘടനകളെ വിമർശിക്കുന്നതിന് പകരം ആത്മവിമർശനമാണ് വേണ്ടത്.

    -----------------------
    ആഷ്കർ പി. പി.

    ReplyDelete