കത്തുകളും മറ്റ് തപാൽ ഉരുപ്പടികളും അതിന്റെ മേൽവിലാസക്കാർക്ക് എത്തിക്കുന്ന പോസ്റ്റ്മാന്റെ പഴയ പേര് അഞ്ചൽക്കാരൻ എന്നായിരുന്നു.
ഇവർ അന്ന് തപാൽ ഉരുപ്പടികളുമായി നടക്കുകയല്ല ഓടാറാണ് പതിവ്.
നാലു നാഴികയിൽ കൂടുതൽ ദൂരം വരുന്ന ഗ്രാമങ്ങളിലേക്ക് ഇതിനായി രണ്ട് പേരെയാണ് ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ചിരുന്നത്.
ആദ്യത്തെ ആൾ നാല് മൈൽ ഓടിയതിന് ശേഷം നിശ്ചിത സ്ഥലത്ത് വെച്ച് അടുത്ത ആൾക്ക് തപാൽ ഉരുപ്പടി കൈമാറും.
കാക്കി ട്രൗസറും ഷർട്ടുമായിരുന്നു അവരുടെ വേഷം.
സ്വയം രക്ഷക്കായി ഒരു ഇരുമ്പിന്റെ കുന്തവും🗡 അരയിൽ തിരുകിയിട്ടുണ്ടാവും.
വഴിയിൽ വെച്ച് ആരെങ്കിലും ആക്രമിച്ചാൽ ഈ കുന്തം കൊണ്ട് കുത്താനുള്ള അനുമതി ഇവർക്കുണ്ടായിരുന്നു.
ഇവരുടെ വരവ് നാട്ടുകാരെ അറിയിക്കുന്നതിനായി ഈ
കുന്തത്തിൽ ഒരു
കൊട മണിക്കൂട്ടം🔔🔔🔔 തൂക്കിയിടും.
ഇതിന്റെ ശബ്ദം കേട്ടാൽ കുട്ടികളൊക്കെ പേടിച്ച് മാറി നിൽക്കുമെത്രെ.
തപാൽ ഉരുപ്പടി പ്രതീക്ഷിക്കുന്നവർ ഈ കൊട മണിശബ്ദം കേട്ടാൽ വഴിയിലേക്ക് ഇറങ്ങി നിൽക്കുമായി രുന്നു.
അഞ്ചൽക്കാരനുമായി ബന്ധപ്പെട്ട് കുറ്റൂരിലെ ഒരു ഉമ്മയുടെ കഥ പഴമക്കാർ ഇപ്പോഴും പറഞ്ഞ് ചിരിക്കാറുണ്ട്.
അതിങ്ങനെയാണ് .
അന്തമാനിലേക്ക് പണിക്ക് പോയിരുന്ന ഒരു കുറ്റൂർ കാരൻ തന്റെ ഉമ്മാക്ക് ഒരു മണിയോർഡർ അയച്ചുവെ ത്രെ.
കാശുമായി വന്ന അഞ്ചൽക്കാരൻ തന്റെ മകന്റെ അടുത്ത് നിന്നാണ് വരുന്നതെന്ന് ഈ ഉമ്മ തെറ്റിദ്ധരിച്ചു.
തന്റെ വിശേഷങ്ങളൊക്കെ മകനോട് പറയാനായി അഞ്ചൽക്കാരനോട് പറഞ്ഞു.
കെട്ട്യോൾക്കും കുട്ട്യാൾക്കും സുഖമാണ്
ഇക്കൊല്ലം മോടം വെതച്ചിട്ടില്ല
കന്ന് പൂട്ടിയിട്ടില്ല
മഴയൊക്കെ കൊറവാണ്
കള്ളിപ്പൂള പറിച്ച് തീരാനായി
ബാപ്പാന്റെ ആണ്ടിന് മൊല്ലാങ്കാനോട് വരാൻ പറഞ്ഞിട്ടുണ്ട്
കുട്ടി അവിടെ എത്തിയാൽ ഇന്റെ മോനോട് നാട്ടിലൊന്ന് വന്ന് പോവാൻ പറയണം................................
......................
ഉമ്മ വിശേഷങ്ങൾ തുടരുന്നതിനിടെ അഞ്ചൽക്കാരൻ അന്തം വിട്ട്😳😳 അരയിൽ തിരുകിയ കുന്തവുമായി അടുത്ത മേൽ വിലാസക്കാരനിലേക്ക്
മണി കിലുക്കി ഓടിയെത്രെ.
സത്താർ കുറ്റൂർ
No comments:
Post a Comment