Wednesday, 4 May 2016

പ്രഭാതം

പ്രഭാതം;വെള്ളിപ്രഭാതം
ഭൂമി ഉറക്കമുണരുന്നു,
കൂടുതൽ മനുഷ്യരും ജന്തുജാ
ലങ്ങളും കൂടെ ഉണരുന്നു.
'
വീണ്ടും ഉറങ്ങാനായി, മനുഷ്യ
ന്റെ പ്രകൃതം ഈ ഭൂമിയുമായി
എത്ര സമര സപ്പെടുത്തിയാ
ണ് പടച്ചവൻസംവിധാനിച്ചിരി
ക്കുന്നത്. പകൽ മുഴുവൻ വെ
യിലേറ്റ് വാടുന്ന ഭൂമിക്ക് - നമു
ക്കും എല്ലാ ജന്തുജാലങ്ങൾ
ക്കും എല്ലാ സൗകര്യങ്ങളും ഒ
രുക്കി തരുന്ന ഭൂമിക്ക് ഒരു ഉറ
ക്കം ആവശ്യമെന്ന പോലെ
മനുഷ്യനും ഉറക്കം അനിവാര്യ
മാക്കി, എത്ര സുന്ദരമായാണ്
ഇതൊക്കെ സൃഷ്ടാവ് സൃഷ്ടി
ച്ചിരിക്കുന്നത്, നമ്മിൽ എത്ര
പേർ എത്ര സമയം കണ്ടെ
ത്തുന്നുണ്ടി തൊക്കെ ചിന്തി
ക്കാൻ, അല്ലെങ്കിലും മനുഷ്യ
രിൽ കൂടുതൽ പേരും തനിക്ക്
താൻ പാർക്കുന്ന ഈ ഭൂമിയി
ൽ തമ്പുരാൻ ചെയ്ത് തരുന്ന
അനുഗ്രഹങ്ങളെ കുറിച്ച് ഓർ
ക്കാത്തവരും നന്ദി ചെയ്യാത്ത
വരുമാണ്, ഇന്ന് നമ്മുടെ രാജ്യത്ത്
ഒരു പുതിയ പദം നമ്മൾ കേൾക്കാൻ തുടങ്ങി - ജല അ
ടി യ ന്ത രാവസ്ഥ, - ഒന്നോർ
ത്ത് നോക്കൂ ഈ അവസ്ഥ
ഏതാനും മാസ.ങ്ങൾ കൂടി
നീ ണ്ട് നിന്നാൽ മനുഷ്യനെ
കുഴിച്ചിടാനുള്ള അടിയന്തരാ
സ്ഥപ്രഖ്യാപിക്കേണ്ടി വരും'
ഈ ഭൂമിയിലേക്ക് നോക്കി ഓ
രൊ ചെറു ജീവിയുടെയും
ജീവിത ഘടനയെക്കുറിച്ചും
അവയുടെ നിലനിൽപ്പിനെക്കുറിച്ചും സമ
യം കിട്ടുമ്പോഴൊക്കെ വെറു
തെയെങ്കിലും ഒന്ന് മനനം ചെ
യ്യുന്നത് സൃഷ്ടാവിനോടുള്ള
നന്ദി പ്രകടനത്തിന്, ബോധ
വാൻമാരാക്കാൻ നമ്മെ സഹായിക്കും. നല്ല എരുവു
ള്ള മുളക് നമ്മുടെ കൈകളി
ൽ കുറച്ചധികമായാൽ ചുട്ടു
പൊള്ളുമ്പോൾ ആ മുളകിനു
ള്ളിൽ ജീവനുള്ള ജന്തുവിനെ
ജീവിപ്പിക്കുന്ന സൃഷ്ടാവിനെ
നമ്മൾ അറിയണം
ഓരൊ പ്രഭാതവും പൊട്ടി വിട
രുന്നത് നോക്കി നിന്നാൽ നമ്മിൽ ഉണ്ടാവേണ്ട ഒരു ചി
ന്ത എന്നിലും ഉടലെടുത്തു
എന്ന് മാത്രം "
അരോചകമെങ്കിൽ ക്ഷമിക്കുക

-------------------------------------
അലി ഹസ്സൻ പി. കെ.

No comments:

Post a Comment