ഒരു യുവജനോത്സവ ഓർമ്മകൾ
തിരൂരങ്ങാടി ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം, വിദ്യാരതി ബാഹുല്യവും സ്ഥല പരിമിതിയും മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതിനാൽ 08:30 ന് ക്ലാസ് തുടങ്ങും. ക്ലാസ്സിലെത്തിയപാടെ മൂന്നിയൂർ പാരാക്കാവിലുള്ള സഹപാടി റസാക് കാതിൽ മന്ത്രിച്ചു, എടാ.. മൂന്നിയൂർ സ്കൂളിൽ സബ്ജില്ല യുവജനോത്സവം നദക്കുന്നുണ്ട്. സ്കൂൾ വിട്ട് നമുക്കവിടെ പോകാം 12:30 ന് സ്കൂൾ വിട്ട് ഞങ്ങൾ രണ്ട് പേരും എൻറെ വീട്ടിൽ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച് യുവജനോല്ത്സവം നടക്കുന്ന സ്കൂളിലേക്ക് ഇറങ്ങി, ഞാൻ നേരെ പോയി മാപ്പിള കലകൾ നടക്കുന്ന സ്റെജിലെക്ക്, ഞങ്ങൾ എതിയപ്പൊയേക്കും മാപ്പിള പാട്ട് മൽസരം കഴിഞ്ഞിരുന്നു.തൂറ്റടുത്ത വേദിയിൽ അറബിക്
പദ്യം ചൊല്ലൽ മൽസരം നടക്കുന്നു.അവസാന വരിയിലെ പാകപ്പിഴ മൂലം സബ്ജില്ലാ
മൽസരത്തിനുള്ള അവസരം നഷ്ടപ്പെട്ട സങ്കടം ഉള്ളിലൊതുക്കി കുറച്ച് സമയം മൽസരം
വീക്ഷിച്ചു.വേദികൾ നിന്ന് വേദികളിലേക്ക് നടക്കുമ്പോൾ സമയം
പോയതറിഞ്ഞില്ല.അതിനിടക്കെപ്പോഴൊ റസാക്വ്ം പോയി അവന്റെ വീട്ടിലേക്ക്.ഓരൊ മൽസര ഇനം
കഴിയുമ്പോഴും ഇത് കഴിഞ്ഞാൽ എന്തായാലും പോകണമെന്ന് മനസ്സിൽ മന്ത്രിച്ച് നേരം
സന്ധ്യയായി,രാത്രിയായി,പാതിരാവായി.ഏകദേശം
മൽസരൈനങ്ങൾ കഴിയുമ്പോഴേക്ക് സമയം പുലർച്ചെ 5:30.ഇനിയും ഇവിടെ
നിൽകുന്നതിൽ ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കിയ ഞാൻ,വീട്ടിലെത്തിയാലുള്ള പുകിലും ഓർത്ത് നടന്നെത്തി ദൂരെ
നിന്നും ആ കാഴ്ച കണ്ട് എന്റെ മനസ്സൊ ന്ന് പിടച്ചു.വീടിന്ന് പിന്വശത്തുള്ള
വാതിൽക്കൽ ഒരു മരത്തിന്റെ സ്റ്റൂളിൽ ഉറക്കച്ചടവോടെ വഴിയിലേക്ക് കണ്ണും
നട്ടിരിക്കുന്ന എന്റെ പൊന്നുമ്മ😭😭😭😭.
വാൽ കഷ്ണം:അന്ന് മുതലേ ഉള്ള മാപ്പിളകലാ കമ്പമായിരിക്കാം സൽമാൻ വേങ്ങര ( സൽമാനുൽ ഫാരിസ് പാക്കടപ്പുറായ) എന്ന യുവഗായകന്റെ വളർച്ച.
വാൽ കഷ്ണം:അന്ന് മുതലേ ഉള്ള മാപ്പിളകലാ കമ്പമായിരിക്കാം സൽമാൻ വേങ്ങര ( സൽമാനുൽ ഫാരിസ് പാക്കടപ്പുറായ) എന്ന യുവഗായകന്റെ വളർച്ച.
--------------------------------
അബ്‌ദുൽ നാസർ KP
No comments:
Post a Comment