Thursday, 28 February 2019

ബഹുമാനം


അസ്സലാമു അലൈക്കും. സെലാം കേട്ട് അൽ ബി
തിരിഞ്ഞ് നോക്കിയത് തന്റെ അയൽവാസിയും സുഹൃത്തുമായ മൈമുട്ടി ന്റെ മുഖത്തേക്കാണ്.
വ അലൈക്കും വസ്സലാം.
വാ - കേറി ഇര്ക്ക്.
എന്താ അൽബ്യേ രാവിലെ തന്നെ പത്രത്തിൽ ഇത്ര കാര്യമായി നോക്ക് ണത്
മൈമുട്ട്യേ. അതൊന്നും പറയണ്ട.
ഓരോരകാലം
ഞമ്മളെ കുട്ടിക്കാലം ഒന്നോർത്ത് നോക്കിക്കാ.

അനക്ക് അന്റെ ബാപ്പാ നോട്ണ്ടായിര്ന്ന ബഹുമാനം എത്രെ?
ഇന്ന് അന്റെ മക്കൾക്ക് അന്നോട് ള്ള തൊ?
ഞമ്മളെ മദ്രസയിലെ മോലേരോട് എത്രയായിരുന്നു ബഹുമാനം.ഇന്നത്തെ കുട്ട്യാൾക്കൊ?
ഞമ്മളെ ആഹസ്സൻകുട്ടി ഹാജിനെ എത്ര ഞമ്മളൊക്കെ പേട്ച്ചീര്ന്നതും ബഹുമാനിച്ചീര്ന്നതും
എന്തിനാപ്പൊ അതൊക്കെ പറീ ണ് ന്റെ അൽ ബ്യ - ഞമ്മളെ ചെർപ്പത്ത് ല് പള്ളീന്റെ അട്ത്ത് ക്ക് എത്ത്യാ തന്നെഞമ്മൊക്കൊരു ബഹുമാനം ആയിനില്ലെ?
ഇന്ന് കുട്ട്യാളും വലിയ വരും ഒക്കെ പള്ളിന്റെ അകത്ത് തന്നെ ബഹുമാനിക്കാതെ ആയില്ലെ?
പഴയ കാലത്ത് ഭക്ഷണത്തിനെ എങ്ങിനെ ബഹുമാനിച്ചിരുന്നു. ഒരു ബറ്റ് ആരെങ്കിലും നാശാക്കീര്ന്നൊ?
ഇന്നത്തെ ഞമ്മളെ പെരീലെ സ്ഥിതി എന്താ?
ഞമ്മളൊക്കെ മുസായ് ഫ് എങ്ങിനെ കൊണ്ട് നടന്നീര്ന്നതും ബഹുമാനിച്ചീര്ന്നതും
ഇന്നത്തെ അവസ്ഥ എന്താ?
അങ്ങനെ എന്തെട്ത്ത് നോക്കിയാലും
ബഹുമാനം എന്ന് ള്ളത് ചുണ്ടു്മ്മെ തേക്കാൻ പോലും ഇല്ലാതായ്ക്ക്ണ്.
അതൊന്നും പറഞ്ഞ്ട്ട് കാര്യല്ല.-

എന്താ ഇപ്പൊ പത്രം നോക്കി അങ്ങിനെ ബഹുമാനത്തിന്റെ കാര്യം ഓർക്കാൻ കാരണം.
അതൊ?
ഇങ്ങട്ട് നോക്കെ.
ഇമ്മാനെ ചീത്ത പറഞ്ഞതിന്ന് ബാപ്പമോ നെ തല്ലി.
ആ കാരണത്താൽ മോൻ ബാപ്പാനെയും തല്ലി .
തല്ലി എന്ന് മാത്രമല്ല.
ബാപ്പാക്ക്തലക്ക് മുറിവായിട്ടുണ്ട്.
ആശുപത്രിയിൽ വരെ കൊണ്ട് പോവേണ്ടി വന്നു.
ഇത് വായിച്ചപ്പോഴാണ് ബഹുമാനത്തിന്റെ കാര്യം ഓർത്തു പോയത്.
ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കാതിരുന്നാൽ അതിന്റെ ഫലം എന്തായാലും അനുഭവിക്കേണ്ടി വരും.
അതാണ് എക്കാലത്തേയും ചരിത്രം.
അത് വെക്തി ആയാലും.
സമൂഹമായാലും
ഞമ്മളെ മക്കളൊക്കെ ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കുന്ന മക്കളാവട്ടെ.ന്ന് ദോര്ക്കാനെല്ലാതെ വേറെന്താ ചെയ്യാ.?

ഞാൻ പോട്ടെ.
ചെത്തേയിലൊന്ന് പോയി ബെര്ണം.
വൈല് ചൂടാവുമ്പോത്ത്ന്ന്.
.
അതും പറഞ്ഞ് മൈ മുട്ടിപോവാൻ ഇറങ്ങി.
അൽബിയുടെ മനസ്സപ്പഴും ബഹുമാനമില്ലാത്ത സ്വന്തം വാപ്പാനെ തല്ലിയ പത്രത്തിൽ കണ്ട മകനെ കുറിച്ചായിരുന്നു.
====================
ഹനീഫ .പി .കെ .

No comments:

Post a Comment