Monday, 25 March 2019

🏃🏼🏃🏼🏃🏼നസീറിന്റെ വികൃതി🏃🏼🏃🏼🏃🏼


മാനോ... ഡാ ... മാനോ.. ആ....എന്തെമ്മാ.... 
എത്ത  അനക്ക് ഔട പണി.. 
ഒന്ന്ബഡ ബന്ന... 
ഈ കാക്കച്ചിന ഒന്ന് നോക്കെ...
എപ്പോ നോക്യാലും ആ റേഡിയാമ്മൽ കളിച്ചോ അത് കേടന്നാൽ കാക്ക ബെരുമ്പ നല്ലോം കിട്ടും അനക്ക്..  
മുറ്റത്ത്‌ വിരിച്ച കൈതോലപ്പായയിൽ ചിക്കിയിട്ട അരിയിൽ പരതിക്കൊണ്ട് നബീസുമ്മ അകത്തേക്ക് വിളിച്ചുപറഞ്ഞു. 
നസീർ അനുസരണയുള്ള കൂട്ടത്തിലാണ്.   
  ഇടക്കൊക്കെ ചില കുരുത്തക്കേടുകളുണ്ടെങ്കിലും ഉമ്മയെ ഏറെ സ്നേഹിക്കുന്ന കുട്ടിയാ.. ഉമ്മക്കും നസിമോനോട്‌ വല്യ സ്നേഹാ.. രണ്ട് പേരോടും ഉപ്പാക് കലിപ്പും നസീറിന്റെ ചില കുസൃതികൾ ഉപ്പാന്റെ കലിപ്പ് കൂട്ടും അന്ന് നല്ലോണം തല്ലും കിട്ടും അപ്പോഴൊക്കെ അത് കണ്ട് ഇന്റെ കൂട്ടിന ഇങ്ങക്ക് കണ്ടൂട.
കിട്ടി കിട്ടി കുട്ടി.. 
 വാക്കുകൾ മുറിഞ് നബീസുമ്മ തേങ്ങും..
 മോനെ പിടിച്ചുമാറ്റി സ്നേഹത്തോടെ ശകാരിക്കും  എന്നാലും അവൻ ഉപ്പയുടെയും നല്ല കുട്ടിയാണ്.
 പഠിത്തത്തിൽ മിടുക്കനായ അവൻ എന്തെങ്കിലും കയ്യിൽ കിട്ടിയാൽ അതൊന്ന് പോസ്റ്റ്മോർട്ടം ചെയ്യൽ അവന്റെ വികൃതിയിൽ പെട്ടതാണ്.  
അതിൽ അവൻ മിടുക്കനാ... 
നബീസുമ്മ അപ്പുറത്തെ പറങ്കിമാവിന്റെ ചോട്ടിൽ നേരത്തെ കൂട്ടി വെച്ച വെറക് ചുള്ളികളുമായി വരുമ്പോൾ അവൻ ഉമ്മരത്തെ   തിണ്ണയിൽ റേഡിയോയിൽ പാട്ടും കേട്ടിരുന്ന് ചെരിപ്പ് കൊണ്ട് ചക്രം ഉണ്ടാക്കുന്ന തിരക്കിലാണ്. 
 വിറകുമായി വരുന്ന ഉമ്മയെ കണ്ട് നസീർ ചോദിച്ചു.  
 കാക്കഎപ്പളാബെരമ്മാ... 
എത്തിനാ അത് കേടട്ത്തനാ..
ഇജ്ജ് ആ ബാർത്ത ബെചോക ആ ചൊളകം കേക്ക്ണ നേരം..
 അതും പറഞ്ഞ് നബീസുമ്മ.. അടുക്കളയിലേക്ക് പോയി..
 സമയം അസർ ബാങ്ക് വിളിച്ചു.,
 വരുമ്പോൾ ചായയും അരിവറുത്തതും തേങ്ങയുമാണ് നാസറിൻ ഇഷ്ട്ടം.
 (നസീറിന്റെ കാക്ക)
പത്തിരിചട്ടിയിൽ ഇട്ട അരി ഇളക്കിക്കൊണ്ട് നബീസുമ്മ അടുക്കളയിൽ നിന്ന് നസീറിനെ വിളിച്ചു.
പലകുറി വിളിച്ചിട്ടും അവന്റെ മറുപടി ഒന്നും കേൾക്കുന്നില്ല..
 പെട്ടെന്ന് നബീസുമ്മ അടുപ്പ് കുത്തിക്കെടുത്തി. കോലായിലൂടെ തായെരീക്ക് ചെന്ന് നോക്കി.. 
ഈ ചെർക്കൻ എങ്ങാട്ടെ പോയി. 
നബീസുമ്മ മുറ്റത്തെക്കിറങ്ങി..
 കൊയ് കോ...യി.. പണ്ടാറക്കോയി.. കോയ്‌.. ചിക്കിയിട്ട അരിയിൽ കൊത്തിപ്പെറുക്കുന്ന കോഴിയെ ആട്ടിയപ്പോൾ  അപ്പുറത്തെ തൊടിയിൽ ചിക്കിയിട്ട തുണിഎടുക്കുന്ന കദീജത്ത നബീസുമ്മയോട് ചോദിച്ചു. 
എന്താ താത്ത നസിമോൻന്ന് ഇങ്ങട്ട് കണ്ടീല.
 കദീസാ..ഞാൻപ്പോ. അന്നോട് ചോയ്ച്ചാൻ ബരേന്  ഇന്റെ ചേർക്കൻ ഇണ്ട ഔഡാന്ന്.. ഇല്ല്യ ഇബട്ക്ക് ബന്ന്ട്ട് ഇല്ല്യല്ലോ.... 
അവരുടെ മറുവടിക്ക്.. നബീസുമ്മ ഏ.... എന്നൊരു മറുവടി നൽകി അരിയുടെ തുണി നാല് മൂലയും കൂട്ടിപിടിച്ചു ഒരു കിഴിയാക്കി പായയും മടക്കി അകത്തെക്ക് പോയി. 
അപ്പോൾ നേരം വെയിൽ പോയി മാനം പ്രകൃതിക്ക് തണൽ വിരിച്ചിരുന്നു..
 നബീസുമ്മക്ക് അപ്പോഴും മനസ്സിൽ മോനെ കാണാത്ത വിഷമം അലട്ടി.
 പുറത്തെക്ക് പോകുമ്പോൾ പറഞ്ഞിട്ടാണല്ലോ അവൻ പോവാർ.
 നസീറേ...നസീർ ഇത്തവണ വിളികേട്ടു..
 ഉമ്മദെഷ്യത്തിലാണെന്ന് മനസ്സിലായ അവൻ റേഡിയോ വേഗം മറച്ചുവെച്ച് കയ്യിലുള്ള കത്തിപ്പീലി മറക്കാൻ ശ്രമിക്കുമ്പോൾ ഉമ്മ വാതിൽ തുറന്ന് അകത്തെക്ക് വന്നു.
 എത്ത അനക്ക് ഇവടെ പണി.. 
ഒത്തുല്യമ്മ.. ഉമ്മ അവന്റെ കയ്യിലുള്ള കത്തിപ്പീലി വാങ്ങി ആ റേഡിയ ഓടെ... ന്റെ റബ്ബേ.. ആ കാഴ്ച്ച കണ്ട് നബീസുമ്മ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.. കാക്ക ഇപ്പൊ വരും അത് ഓൻ ബെച്ചോടുത്ത് കൊണ്ടേയ്‌ ബെച്ചാള.. ഞാനെത്തും കാട്ടീറ്റില്ല്യ.. നോകീട്ടൊള്ളു. 
ഇന്റെ അസർപ്പോ പോകും അന്റെ ബർത്തനം കേട്ട്ന്നാൽ നബീസുമ്മ മഞ്ചമ്മൽ ഉണ്ടായിരുന്ന കിണ്ടിയുമായി കിണറ്റിങ്ങലേക്ക് നടന്നു..
 നസീർ എടുത്തതുപോലെ ഒരു വിധത്തിൽ ഫിറ്റ്‌ ചെയ്ത് എടുത്ത ഇടത്തിൽ കൊണ്ട് വെച്ച് ഓൺ ചെയ്ത് നോക്കി. മിണ്ടുന്നില്ല. ഒന്ന് തട്ടി നോക്കി. എന്നിട്ട് അവൻ ഇക്ക വരുമ്പോഴുണ്ടാകുന്ന ഗുലുമാൽ ആലോചിച് ആകെ ബേജാറിലായി.
 നാസർ പണി കഴിഞ്ഞ് വന്നാൽ പിന്നെ റേഡിയോ ആണവന്റെ കൂട്ട്. ഉമ്മ നിസ്കാരം കഴിഞ്ഞ് നസീറിനെ തിരക്കി അവൻ നാസറിന്റെ അടിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി വേഗം പോയി ഉറങ്ങുകയാണ്.
 നബീസുമ്മ അവനെ വിളിച്ചു അപ്പോഴാണ് നാസറിന്റെ വിളികേട്ടത്. ഇമ്മാ...ദാ.. ഇത് പൊരിച്ചാളി. നീറീനാണ്. ഇതിനൊക്കെ ഒരുപാട് കായ് ആവൂലെ കുട്ട്യേ ആ മത്തി മാങ്യാ പോരേന. മീനുമായി അടുക്കളയിലേക്ക് പോയ നബീസുമ്മ മോനെ വിളിച്ചു. ന്നാ ഈ ചായ കുട്ചിട്ട് പൊയ്ക്കോ...
 നാസറിന്റെ ഇഷ്ട വിഭവം മുന്നിൽ എടുത്ത് വെച്ച് ഉമ്മ മീനുമായി മുറിക്കാൻ കൊട്ടത്തളത്തിലേക്ക് പോയി. 
ചായകുടിച്ചിരിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് ഓടി ഓർമയെത്തി. ഇന്ന് ഞായറാഴ്ച യാണല്ലോ. സിനിമ ശബ്ദരേക ഉള്ള ദിവസം. അതിന് മുമ്പൊരു നാടകവും. അവൻ വേഗത്തിൽ ചായ കുടിച് റൂമിലേക്ക് പോയ്‌ റെഡിയായോ എടുത്തു...ഓൺ ചെയ്തു... അവന്റെ ഉള്ളിലെ ആശ നിരാശയായതിന്റെ  ദേഷ്യം ഒരു വലിയ ശബ്ദമായ്  വീടിന്റെ അകത്തളത്തിൽ നിന്ന് നബീസുമ്മയുടെ ശ്രവണ പദത്തിലേക്ക് ആഞ്ഞടിച്ചു.. മ്മാ.....
 നബീസുമമ്മ  കയ്യിലുള്ള കത്തി മീൻപാത്രത്തിലിട്ട് അകത്തേക്കോടി........🏃🏼🏃🏼🏃🏼
തീർന്നു.....✍🏻 
 അവിടെ പിന്നെന്ത്‌ സംഭവിച്ചു എന്നറിയില്ല.... 😂
--------------------------
മുജീബ് കെ സി

No comments:

Post a Comment