Friday, 1 March 2019

മധുരിക്കും മാമ്പഴക്കാലം



മധുരിക്കും മാമ്പഴക്കാലം
🍊🍊🍊🍊🍊🍊🍊🍊

മറക്കാൻ കഴിയില്ല മാമ്പഴക്കാലത്തെ
മധുരം കിനിയുന്ന നാട്ടോർമ്മകൾ
മാഞ്ചോട്ടിൽ ഓടിക്കളിച്ച കൗമാരം
മായാതെ മനസ്സിൽ തെളിഞ്ഞു നിന്നു

മദ്രസക്കാലത്ത് മാവിൻ ചുവട്ടിലായ്
മാങ്ങയൊളിപ്പിച്ചു ഇല മൂടി വെച്ചു
മദ്രസ വിട്ടപ്പോ ഇല നീക്കി നോക്കീപ്പോ
മാമ്പഴം വിരുതൻമാർ അടിച്ചു പോയി

പാതിര നേരത്ത് വീശിയ കാറ്റിലെ
പടപട വീണ മാങ്ങ പെറുക്കാൻ
ഉറങ്ങാതെയിരുന്നു നേരം വെളുപ്പിച്ചു
ഇന്നുമായോർമ്മകൾ മധുരം തരുന്നു

പഞ്ചാരമാങ്ങ, കോമാങ്ങ ഒളർ മാങ്ങ
അഞ്ചാറു വീതം ഒരേയിരുപ്പിൽ തിന്നു
വിശപ്പാറാനും തെല്ലു ദാഹം മാറാനും
ശുദ്ധമാം മാമ്പഴം സമൃദ്ധമായിരുന്നു

മാമ്പഴക്കാലത്തെ മധുവൂറുമോർമ്മകൾ
മടുക്കില്ലയെത്ര പാടിയാലും
മധുരം നിറയുന്നു നാവിലിന്നും 
തിരികെ ലഭിക്കുമോ ആ ബാല്യകാലം

🍊🍊🍊🍊🍊🍊🍊🍊🍊🍊
     മുഹമ്മദ് കുട്ടി

No comments:

Post a Comment